രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: വ്യാജപ്രചാരണങ്ങളും വസ്തുതകളും 1. അവർ ഭാര്യാഭർത്താക്കന്മാരായിരുന്നു എന്ന പ്രചാരണം • അവർ പരസ്പരം വിവാഹിതരായിരുന്നില്ല. താഴെ സീറുൽ ഇസ്ലാമിന്റെ പിതാവ് മകൻ വിവാഹിതനല്ലായിരുന്നുവെന്നും സ്വീറ്റി അക്തർ അദ്ദേഹത്തിന്റെ ഭാര്യയല്ലെന്നും പറഞ്ഞ അഭിമുഖത്തിന്റെ ലിങ്ക് . ഈ വാർത്ത 2026 ഒക്ടോബർ 19-ന് പ്രസിദ്ധീകരിച്ചതാണ്. പിതാവ് അബ്ദുൽ ബാചിർ (Abdul Bachir) ആണ് മകൻ വിവാഹിതനായിരുന്നില്ലെന്ന് അഭിമുഖത്തിൽ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നത്. https://www.jagonews24.com/en/national/news/97248 2. അവർ ഉംറ നിർവഹിക്കാൻ എത്തിയവരായിരുന്നു എന്ന പ്രചാരണം • അല്ല. അവർ ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്നവരായിരുന്നു. 3 . അവർ പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും നെറ്റിയിൽ ചുംബിക്കുകയും ചെയ്തതിന്റെ പേരിലാണ് പിടിക്കപ്പെട്ടത് എന്ന പ്രചാരണം. • യഥാർഥത്തിൽ, മുസ്ലിംകളുടെ ഏറ്റവും പവിത്രമായ ആരാധനാലയമായ മക്കയിലെ മസ്ജിദുൽ ഹറാമിനുള്ളിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് 39 മാസം മുമ്പ് ഈ രണ്ടുപേരും പിടിക്കപ്പെട്ടത്, അല്ലാതെ ചുംബിച്ചത് കൊണ്ടല്ല. 4. സംഭവം അടുത്തിടെ നടന്നതാണെന്ന പ്ര...
തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക് (ബഹുദൈവാരാധന). തബ്ലീഗ് ജമാഅത്തുകാരുടെ പ്രസിദ്ധ പുസ്തകമായ അമലുകളുടെ മഹത്വങ്ങളിലുള്ള ശിർക്കിന്റെ ഒരുദാഹരണം താഴെ: മുകളിലത്തെ പുസ്തകത്തിലെ പേജിന്റെ ചിത്രം വ്യക്തമെല്ലങ്കിൽ താഴെ വായിക്കാം: 22. അബൂബക്കർ ഇബ്നുൽമുഖ്രിയ്യ് പറയുന്നു - ഞാനും ഇമാം ഥബ്റാനിയും അബുഷ് ഷൈഖും മദീനായിൽ താമസിക്കുമ്പോൾ ഞങ്ങൾക്ക് ആഹാരത്തിനു ഒന്നും കിട്ടിയില്ല. നോമ്പിനുമേൽ നോമ്പ് നോറ്റുകൊണ്ടേയിരുന്നു, രാത്രി ആയാൽ ഇഷായോടടുത്തു പരിശുദ്ധ ഖബറിൽ ചെന്ന് 'യാ, റസൂലല്ലാഹ് , വിശപ്പ് എന്നു പറഞ്ഞിട്ട് മടങ്ങിവന്നിരുന്നു, എന്നോട് അബുൽ ഖാസിം ഥബ്റാനി 'ഇരിക്കൂ ! ഒന്നുകിൽ വല്ലതും ഭക്ഷിക്കാൻ കിട്ടും ഇല്ലെങ്കിൽ മരിക്കാം' എന്ന് പറഞ്ഞു. ഇബ് നുൽമുഖ്രിയ്യ് പറയുന്നു: ഞാനും അബുഷ് ഷൈഖും എഴുന്നേൾക്കുകയും ഥബ്റാനീ അവിടെതന്നെ ചിന്താകുലനായിരിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു അലവിയ്യ് വന്നു കതകുമുട്ടി. ഞങ്ങൾ ചെന്ന് കതകുതുറന്നപ്പോൾ അദ്ദേഹത്തിൻ്റെ കൂട്ടത്തിൽ രണ്ടു അടിമകളും ഉണ്ടായിരുന്നു. അവരോരോരുത്തരുടെ കയ്യിലും ഓരോ വലിയ കൊട്ടയും അതു നിറയെ പല സാധനങ്ങളും ഉണ്ടായിരുന്നു. ഞങ്ങ...
അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്. താഴെ 28-4-2026 ൽ വന്ന വാർത്ത: ചെയ്തത് ബന്ധു . ഇസ്ലാമിൽ ബന്ധുക്കൾ, വിവാഹം നിഷിദ്ധമല്ലാത്തവരാണെങ്കിൽ ഇടകലരൽ നിഷിദ്ധമാണ്. ഇസ്ലാമിക മാർഗത്തിൽ ജീവിക്കുന്ന സ്ത്രീകൾ സുരക്ഷിതരാണ്. അവർ സാമൂഹിക മാധ്യമങ്ങളിൽ അവരുടെ ചിത്രങ്ങൾ ഒരിക്കലും പങ്കുവയ്ക്കാറില്ല. അൽഹംദുലില്ലാഹ്. പലരും ചോദിക്കും: “ഒരു ചിത്രം പങ്കുവയ്ക്കുന്നതിൽ എന്താണ് പ്രശ്നം, പ്രത്യേകിച്ച് ബന്ധു അല്ലെ?” എന്നാൽ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളുടെ ഹിക്മത്ത് (ജ്ഞാനം) ചിലപ്പോൾ പിന്നീട് മാത്രമേ നമ്മുക്ക് മനസ്സിലാവുകയുള്ളു. ചിലപ്പോൾ അതൊട്ടും മനസ്സിലാകാതെ പോകുകയും ചെയ്യും. എങ്കിലും, ഒരു സത്യവിശ്വാസിയുടെ നിലപാട് ഇങ്ങനെയായിരിക്കും: അല്ലാഹു എന്തെങ്കിലും നിഷിദ്ധമാക്കിയാൽ, അതിനെക്കുറിച്ച് തർക്കിക്കാതെ “ഞങ്ങൾ കേട്ടു, ഞങ്ങൾ അനുസരിച്ചു” എന്നതായിരിക്കും അവന്റെ പ്രതികരണം. അല്ലാഹു പറഞ്ഞു: إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا و...
Comments
Post a Comment