സലഫികൾ വളരെ കർക്കശക്കാരായത് കൊണ്ടല്ല, മറിച്ച് നിങ്ങളുടെ പ്രവാചകന്റെ സുന്നത്തിനെക്കുറിച്ച് നിങ്ങൾ വീഴ്ച വരുത്തിയത് കൊണ്ടാണ്.
സലഫികൾ വളരെ കർക്കശക്കാരായത് കൊണ്ടല്ല, മറിച്ച് നിങ്ങളുടെ പ്രവാചകന്റെ സുന്നത്തിനെക്കുറിച്ച് നിങ്ങൾ വീഴ്ച വരുത്തിയത് കൊണ്ടാണ്.
ഷെയ്ഖ് ഫവാസ് ഇബ്നു അലി അൽ-മദ്ഖലി حفظه الله പറഞ്ഞു:
സലഫികൾ വളരെ കർക്കശക്കാരാണെന്ന് അവർ പറയുന്നു.
മറുപടിയായി ഞങ്ങൾ അവരോട് പറയുന്നു:
നിങ്ങൾ അമിതമായി മയം കാണിക്കുന്നവരാണ്.
സലഫികളെ സംബന്ധിച്ചിടത്തോളം, അവർ സുന്നത്തിനെ മുറുകെ പിടിക്കുകയും , അണപ്പല്ലുകൾ കൊണ്ട് അതിൽ കടിക്കുകയും ചെയ്യുന്നു.
[അതേസമയം] നിങ്ങളെല്ലാം [സുന്നത്തിനെ] ബുദ്ധിമുട്ടായി കാണുന്നു, കാരണം അത് സത്യമാണ്, സത്യം ആത്മാവിന് ഭാരമുള്ള ഒന്നാണ്.
നിങ്ങൾക്ക് ഏറ്റവും ഉചിതമായ കാര്യം, നിങ്ങളുടെ പ്രവാചകന്റെ സുന്നത്തിനെക്കുറിച്ച് വീഴ്ച വരുത്തിയതിന് നിങ്ങൾ സ്വയം കുറ്റപ്പെടുത്തുക എന്നതായിരുന്നു ".
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment