ഹമാസ് യുദ്ധക്കളത്തിൽ വിജയച്ചോ? ഭാഗം മൂന്ന്.

ഹമാസ് യുദ്ധക്കളത്തിൽ വിജയച്ചോ?

ഭാഗം മൂന്ന്.

ഭാഗം രണ്ടിൽ നിന്നും തുടർച്ച.

ഭാഗം ഒന്നും, രണ്ടിൻ്റെയും ലിങ്കുകൾ താഴെ പ്രബോധനത്തിന് ശേഷം കാണാം
إن شاء الله.

പ്രബോധനം 6:10:2025 രാവിലെ ആരംഭിച്ച്, രാവിലെ തന്നെ അവസാനിച്ചു.

സഹോദരൻ:

ഈ യുദ്ധം ഹമാസും ഗസ്സയും വിജയിച്ചു…

1. ലോകത്തിലെ രണ്ട് വൻ ശക്തികൾ, ഇസ്രായേലും യുഎസും ഒരുമിച്ച് നിന്ന്, ആലപ്പുഴ ജില്ല പോലൊരു പ്രദേശത്തെ തരിപ്പണമാക്കിയിട്ടും അവർ ഒളിപ്പിച്ച ബന്ദികളിൽ 40 പേരെ ഇനിയും പിടികൂടാനായില്ല.

2. ഒരാഴ്ച കൊണ്ട് ഇല്ലാതാക്കുമെന്ന് പറഞ്ഞ ഹമാസിനെ രണ്ട് വർഷത്തോളമായിട്ടും ഇല്ലാതാക്കാനാകാതെ ഒടുവിൽ അവർക്ക് മുന്നിൽ പീസ് പ്ലാൻ മുന്നോട്ട് വെച്ച് അവരുടെ പ്രതികരണത്തിന് കാത്തിരിക്കുക.

3. ഒക്ടോബർ ഏഴ് കൊണ്ട് ഹമാസ് ലക്ഷ്യം വെച്ചത് ഫലസ്തീൻ രാജ്യത്തെ മറന്ന് അബ്രഹാം അക്കോഡിലേക്ക് പോകാനിരുന്നവരെ പിന്തിരിപ്പിച്ച് ഫലസ്തീൻ വിഷയത്തിൽ തീരുമാനമെടുപ്പിക്കിലായിരുന്നു. അതിലവർ വിജയിച്ചു. കൂടുതൽ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചു. ഫലസ്തീൻ വിഷയം ജെൻ സിക്ക് ഇടയിലും ചർച്ചയായി

4. മറന്നു പോയിരുന്ന അറബ് ജനതയുടെ പുതിയ തലമുറക്കിടയിലേക്ക് ഫലസ്തീൻ ഇസ്രായേൽ വിഷയവും ഗസ്സയും എരിയുന്ന വിഷയമായി മാറി. അത് അറബ് രാജ്യങ്ങളിലെയും ഈജിപ്തിലേയും ഭരണാധികാരികളെ തുടരെ ചർച്ച ചെയ്യാൻ പ്രേരിപ്പിച്ചു. 1967 അതിർത്തികളോടെ ഫലസ്തീൻ പിറക്കാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്ന് അറബ് രാജ്യങ്ങൾ സ്വന്തം ജനതയോട് ആവർത്തിക്കേണ്ടി വന്നു.

5. അപ്രതീക്ഷിതമായി, ഏറ്റവുമൊടുവിൽ, ഹമാസ് ട്രംപിന്റെ പ്ലാൻ പൂർണമായും തള്ളുമെന്നും ലോകം ഹമാസിനെതിരെ തിരിയുമെന്നും വിചാരിച്ചിരുന്ന ഇസ്രായേലിന് മുന്നിലേക്ക്, യുഎസുമായി ചർച്ചക്ക് ഹമാസ് വഴിയൊരുക്കി. നിങ്ങൾ സ്വീകരിച്ചില്ലെന്ന് പറഞ്ഞിടത്തു നിന്നും ചർച്ച ചെയ്യുമെന്ന് ഈ രാവിൽ ട്രംപിനെ കൊണ്ടത് പറയിപ്പിച്ചു.

ഇപ്പോൾ പെട്ടത് ട്രംപാണ്.. നെതന്യാഹുവാണ്.. ഏകപക്ഷീയമായി ഒരു കരാറും അടിച്ചേൽപ്പിക്കാനാകില്ല. ഗസ്സയുടെ ഭരണം ഒഴിയാൻ തയ്യാറാണെന്ന് ഹമാസ് ആവർത്തിച്ചതാണ്. ഫലസ്തീൻ രാഷ്ട്രം പിറക്കുമെങ്കിൽ ഹമാസിന് തന്നെ പ്രസക്തിയില്ല. ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രൂപീകരിക്കപ്പെട്ടതാണ് ആ സംഘടന. സ്വാതന്ത്ര്യ സമരം പോലെ.. ഇതൊരു നിർണായക വഴിത്തിരിവാണ്. ഇനി ട്രംപും ഇസ്രായേലും ഹമാസിന്റെ നിർദേശം ചർച്ച ചെയ്യട്ടെ. ഏത്, അവരുമായി ചർച്ചയില്ലെന്ന് പറഞ്ഞവരുടെ മുന്നിൽ നെഞ്ചുറപ്പോടെ നിൽക്കുകയാണ് ഗസ്സ.

ഏറ്റവും വലിയ സന്തോഷം, വംശഹത്യക്കിടയിലും ഗസ്സ ജയിക്കുന്നത് കാണാൻ ഇക്കാലത്ത് നമുക്കായെന്നത് തന്നെയാണ്. ഫലസ്തീൻ പിറക്കും.. ആരെല്ലാം മറച്ച് പിടിച്ച് ഇസ്രായേലിന് കൈ കൊടുത്താലും. മറ്റാരേക്കാളും ഇസ്രായേലിനത് നന്നായറിയാം. ട്രംപിന്റെ പുതിയ പ്രസ്താവന പോലും ട്രാപ്പാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നുണ്ട്.. ഗസ്സയിലെ ചോരയുടെ മണത്തിൽ നിന്നും സുഗന്ധം പരക്കുന്നുണ്ട്.. പോരാളികളുടെ ചോര വെറുതെയായിട്ടില്ല.. ചരിത്രത്തിലെവിടെയും..

എന്റെ മറുപടി:

ഹമാസിനെ കുറിച്ച് മറുപടി പറഞ്ഞു കഴിഞ്ഞു.

ഇസ്ലാമിക യുദ്ധ നിയമങ്ങൾ പലതും ലംഘിച്ചത് കൊണ്ടുണ്ടായ വൻ ദുരന്തങ്ങളെ കുറിച്ച് പൂർണമായും മൗനം.

പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം സ്വന്തം പൗരന്മാരെ കൊലക്ക് കൊടുത്ത്, ഹമാസിന് ബങ്കറിൽ സുരക്ഷ. ഇതാണോ ജിഹാദ്?

ഇതിനെയാണൊ ഹമാസ് ജയിച്ചു എന്ന് പറയുന്നത്?  ഇതിനൊക്കെ മറുപടി പറയൂ.

രാഷ്ട്രീയ വിശകലനം അനുകൂലിച്ചും, പ്രതികൂലിച്ചും ആർക്കും നടത്താം, അത് കൊണ്ട് മുകളിൽ പറഞ്ഞ കാര്യങ്ങൾ,  ഹമാസ് ഇസ്ലാമിന് വിരുദ്ധമായി ചെയ്ത കാര്യങ്ങളാണ്. അതിന് മറുപടി പറയൂ , സത്യസന്ധതനാണെങ്കിൽ.

ഞാൻ താഴെ മെസേജ് അയച്ചു കൊടുത്തു:


സഹോദരൻ:

ഭൂലോക കോമഡി..
ഇതൊക്കെ എങ്ങനെയാണ് സഹോദരന് ഫോർവേഡ് ചെയ്യാൻ കഴിയുന്നത്?

സലഫികൾ അവർക്ക് ഇഷ്ടപ്പെട്ട ഭരണത്തിൽ മാത്രമല്ലേ തൃപ്തരാവുന്നത്?
ഇഷ്ടപ്പെടാത്ത ഭരണകൂടത്തെ ആക്രമിക്കാറാണല്ലോ പതിവ്.
എത്ര ഉദാഹരണം വേണം?

ഹമാസ് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടമാണ്.
അവരെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്നവരല്ലേ സലഫികൾ?

ഈജിപ്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ പുറത്താക്കി അധികാരം പിടിച്ചെടുത്ത കടുത്ത മത പരിഷ്കരണ വാദിയായ അബ്ദൽ ഫത്താഹ് എൽ-സിസിയെ ആദ്യമായി അംഗീകരിച്ച രാജ്യം സഊദി അറേബ്യയാണ്. ആദ്യമായി സാമ്പത്തിക സഹായം നൽകിയതും സൗദി അറേബ്യയാണ്. 5 ബില്യൺ ഡോളർ.

സ്വതന്ത്ര രാജ്യമായ യമനിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുകയും, ഇങ്ങോട്ട് ആക്രമിക്കാതെ തന്നെ ഹൂതി കേന്ദ്രങ്ങളിൽ ബോംബ് വർഷം നടത്തി കുട്ടികളും സ്ത്രീകളും അടക്കം നിരവധി സാധാരണക്കാരുടെ കൂട്ടക്കൊല ചെയ്തതും സൗദി അറേബ്യയാണ്.

മുഹമ്മദ് ഇബ്‌നു വഹാബിന്റെ അനുയായികൾ അന്നത്തെ ഭരണകൂടത്തിനെതിരെ നടത്തിയ   ആഭ്യന്തര കലാപത്തിലൂടെയാണ് സൗദി അറേബ്യ രൂപീകരിക്കപ്പെട്ടത് തന്നെ.

1802 ൽ ഇറാഖിലെ കർബലയിൽ പോയി ആയിരക്കണക്കിന് മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതും ഇബ്നു വഹാബിന്റെ അനുയായികളാണ്.

ഇനിയും എത്ര ഉദാഹരണം വേണം?.

എന്റെ മറുപടി:

മുർസിയെ സൗദി എതിർത്തത് ഇഖ്‌വാനിയായത് കൊണ്ടാണ്. അവരുടെ ലക്ഷ്യം മുസ്ലിം രാജ്യങ്ങളെ നശിപ്പിക്കലാണ്.

അത് കൊണ്ടാണല്ലൊ റാഫിദീ ശിയാക്കൾ , ലബനാൻ, ഇറാഖ്, സിറിയ, എന്നീ രാജ്യങ്ങളിൽ, സയണിസ്റ്റുകൾ കൊന്നതിനേക്കാൾ എത്രയോ ഇരട്ടി മുസ്ലിംകളെ, ചിലടത്ത് ഫലസ്തീൻ അഭയാർത്ഥികളെ അടക്കം കൊന്നിട്ടും ഇഖ്‌വാനികൾ പൂർണമായും മൗനം പാലിച്ചത്.

സൗദി അറേബ്യ യമനെ മൊത്തത്തിൽ ആക്രമിച്ചിട്ടില്ല - പകരം, 2015 ൽ യമനിൽ ഒരു ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം അവർ സൈനികമായി ഇടപെട്ടു.

പശ്ചാത്തലവും കാരണവും:

യെമനിലെ ആഭ്യന്തര സംഘർഷം .
2011 ൽ യമനിൽ ഒരു വിപ്ലവം ഉണ്ടായി, അത് "അറബ് വസന്തത്തിന്റെ" ഭാഗമായിരുന്നു. ദീർഘകാല പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് രാജിവയ്ക്കാൻ നിർബന്ധിതനായി.

2012 ൽ പുതിയ പ്രസിഡന്റ് അബ്ദ്രബ്ബു മൻസൂർ ഹാദി അധികാരമേറ്റു. പിന്നീട്, വടക്കൻ യമനിൽ നിന്നുള്ള സായിദി ഷിയാ പ്രസ്ഥാനമായ ഹൂത്തികൾ എന്ന വിമത സംഘം ഹാദിയുടെ സർക്കാരിനെതിരെ ഉയർന്നുവന്നു.

2014 - 2015 ൽ, ഹൂത്തികൾ തലസ്ഥാനമായ സന പിടിച്ചടക്കുകയും പ്രസിഡന്റ് ഹാദിയെ സൗദി അറേബ്യയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.

2015 മാർച്ചിൽ സൗദി അറേബ്യ "ഓപ്പറേഷൻ ഡിസൈസീവ് സ്റ്റോം" (عاصفة الحزم) എന്ന പേരിൽ ഒരു സൈനിക നടപടി പ്രഖ്യാപിച്ചു.

അറബ് രാജ്യങ്ങളുടെ (യുഎഇ, ഈജിപ്ത്, സുഡാൻ മുതലായവ ഉൾപ്പെടെ) ഒരു സഖ്യത്തിന് നേതൃത്വം നൽകി.

അവരുടെ ഔദ്യോഗിക കാരണങ്ങൾ ഇവയായിരുന്നു:

1. യമന്റെ നിയമാനുസൃത സർക്കാരിനെ (പ്രസിഡന്റ് ഹാദിയെ) പിന്തുണയ്ക്കുക.

2. ഇറാന്റെ (സൗദി അറേബ്യയുടെ പ്രാദേശിക എതിരാളി) പിന്തുണയുള്ളതായി അവർ കരുതിയ ഹൂത്തി പ്രസ്ഥാനത്തെ തടയുക.

3. സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ ഇറാനിയൻ സ്വാധീനം വ്യാപിക്കുന്നത് തടയാൻ.

4. സൗദി ദേശീയ സുരക്ഷ സംരക്ഷിക്കാൻ - ഹൂത്തികൾ സൗദി പ്രദേശത്തേക്ക് റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു.

ഈ അടുത്ത് പോലും വിക്ഷേപിച്ചിരുന്നു. ഇതിനെ കുറിച്ച് എന്ത് കൊണ്ട് പൂർണമായും മൗനം? മറുപടി പറയൂ.
മസ്ജിദുൽ അഖ്സയെക്കാൾ ശ്രേഷ്ഠമല്ലെ ഹറമുകൾ?

അത് കൊണ്ട് സൗദി, ഇറാനുമായി സഹകരിക്കുന്ന വിമതർക്കെതിരെ നിയമാനുസൃത മുസ്ലിം ഭരണാധികാരിയെ പിന്തുണച്ചു.

സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണങ്ങളിൽ പൗരന്മാർ കൊല്ലപ്പെട്ടു .

ഇത് മനപ്പൂർവ്വമല്ല.

ലക്ഷ്യം സൈനികരായിരുന്നു (ഹൂത്തി സ്ഥാനങ്ങൾ, ആയുധ ഡിപ്പോകൾ, മിസൈൽ സ്ഥലങ്ങൾ).

എന്നാൽ സാമീപ്യം, മനുഷ്യ പിഴവ്, അല്ലെങ്കിൽ ഹൂത്തികൾ സിവിലിയൻ പ്രദേശങ്ങൾ കവചമായി ഉപയോഗിച്ചത് എന്നിവ കാരണം അബദ്ധത്തിൽ സിവിലിയൻ മരണങ്ങൾ സംഭവിച്ചു.

സൗദി തെറ്റ് സമ്മതിച്ചു

സംഭവത്തിന് കാരണക്കാരായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും, ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും എന്നും വാഗ്ദാനം ചെയ്തു.

സഖ്യസേനയുടെ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാത്തതിനാലും , തെറ്റായ വിവരങ്ങൾ നൽകിയതിനാലും, ഒരു സഖ്യസേനാ വിമാനം തെറ്റായി ആ സ്ഥലത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തി, ഇത് സാധാരണക്കാരുടെ മരണത്തിനും പരിക്കുകൾക്കും കാരണമായി. സംഭവത്തിന് കാരണക്കാരായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും, ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും, ഇതിനെ കുറിച്ചെല്ലാം താഴെ ലിങ്കുകളിൽ കൂടുതൽ വായിക്കാം 

إن شاء الله.

https://www.dw.com/en/saudi-led-coalition-admits-to-funeral-strike/a-36050692?utm_

https://www.saudiembassy.net/news/statement-coalition-restore-legitimacy-yemen-august-9th-jiat-investigation-findings?utm_

https://www.arabnews.com/node/1020526/saudi-arabia?utm_

https://www.saudiembassy.net/press-release/investigation%E2%80%99s-findings-released-ceremony-hall-bombing-yemen?utm_

മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിനെ കുറിച്ചും അനുയായികളെ കുറിച്ച് പറഞ്ഞ ആരോപണങ്ങൾക്ക് ആധികാരിക തെളിവുകൾ ഹാജരാക്കുക.

ഇതിന് മുമ്പും ഹാജരാക്കാൻ ആവശ്യപ്പെട്ടതിനൊന്നും ഇത് വരെ തെളിവ് ഹാജരാക്കിയിട്ടില്ല.


ഇത് സത്യസന്ധതയാണൊ?

സഹോദരൻ:

ഫലസ്തീനിൽ സലഫികൾ പിന്തുണക്കുന്നത് ആരെയാണ്?

എന്തുകൊണ്ട്?

എന്റെ മറുപടി:

ഫലസ്തീനിൽ സലഫികൾ പിന്തുണയ്ക്കുന്നത് ഫലസ്തീനിനികളെ.

ഹമാസ് മിക്ക ഇസ്ലാമിക യുദ്ധ നിയമങ്ങളും ലംഘിച്ച് യുദ്ധം ചെയ്തത് കൊണ്ട് വൻ ദുരന്തങ്ങൾ സംഭവിച്ചു.

എന്നാൽ ഹമാസ് കാരണക്കാരായിട്ടും, സൗദി ഒഴിഞ്ഞു മാറാതെ ഫലസ്തീനികൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നു. ഫലസ്തീനികൾക്കാണ് പ്രഥമ പരിഗണന. അതിന് വേണ്ടി രാപകൽ കഠിനാധ്വാനം ചെയ്യുന്നു. അല്ലാതെ മന്തി തിന്ന് വയറു നിറക്കുകയല്ല.

ഇനി ഹാജരാക്കാൻ ആവശ്യപ്പെട്ട തെളിവുകൾ ഹാജരാക്കുകയും, പൂർണമായും മൗനം പാലിച്ച വിഷയങ്ങളിൽ മറുപടി പറഞ്ഞാലും മാത്രമേ നിങ്ങളുടെ മെസേജുകൾക്ക് മറുപടി പറയുകയുള്ളു.

പിന്നെ സഹോദരൻ പ്രതികരിച്ചിട്ടില്ല.

ഡോ: കെ. മുഹമ്മദ് സാജിദ്.

ഹമാസ് യുദ്ധക്കളത്തിൽ വിജയിച്ചൊ? ഭാഗം ഒന്ന്.

https://www.salaf.in/2025/09/blog-post_25.html?m=1

ഹമാസ് യുദ്ധക്കളത്തിൽ വിജയിച്ചൊ? ഭാഗം രണ്ട്.

https://www.salaf.in/2025/10/blog-post_2.html?m=1

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.