മരണ സമയത്തെ അവസാന കർമ്മം അല്ലാഹുവിൻ്റെ സ്മരണയിൽ മരിക്കാൻ സാധിക്കില്ലെയൊ എന്ന് ഓരോ മുസ്ലിമും ഭയപ്പെടണം.
മരണ സമയത്തെ അവസാന കർമ്മം അല്ലാഹുവിൻ്റെ സ്മരണയിൽ മരിക്കാൻ സാധിക്കില്ലെയൊ എന്ന് ഓരോ മുസ്ലിമും ഭയപ്പെടണം.
جاء عن سفيان الثوري رحمه الله أنه بكى ليلًا حتى الصباح.
فلما أصبح قيل له:
«أَكُلُّ هٰذَا مِنْ خَوْفِ الذُّنُوبِ؟»
فأخذ سفيان شيئًا من التِّبْن (القَشّ) من الأرض وقال:
«إِنَّ الذُّنُوبَ أَهْوَنُ مِنْ هٰذَا، وَلٰكِنِّي أَبْكِي مِنْ خَوْفِ سُوءِ الْخَاتِمَةِ.»
📌 تعليق الإمام ابن القيم رحمه الله :
«وَهٰذَا مِنْ أَعْظَمِ الْفِقْهِ، أَنْ يَخَافَ الرَّجُلُ أَنْ تَكُونَ ذُنُوبُهُ سَببًا لِإِسْقَاطِهِ عِنْدَ الْمَوْتِ، وَتَحُولُ بيْنَهُ وَبَيْنَ حُسْنِ الْخَاتِمَةِ.».
സഹാബികളിൽ നിന്നും നേരിട്ട് പഠിച്ച മഹാനായ താബിയീ പണ്ടിതനായ സുഫ്‌യാൻ അസ്സൗരി رحمه الله യെ തൊട്ട് വന്നിട്ടുണ്ട് , അദ്ദേഹം രാത്രി (മുഴുവൻ ) കരയുകയായിരുന്നു രാവിലെ വരെ.
പ്രഭാതമായപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു:
"ഇതെല്ലാം പാപങ്ങളെക്കുറിച്ചുള്ള ഭയം കൊണ്ടാണോ?"
അപ്പോൾ സുഫ്യാൻ നിലത്തു നിന്ന് ഒരു വൈക്കോൽ എടുത്ത് പറഞ്ഞു:
"പാപങ്ങൾ ഇതിനേക്കാൾ ( വൈക്കോലിനേക്കാൾ ) ചെറുതാണ്, പക്ഷെ ഞാൻ കരയുന്നത് ഒരു മോശം അന്ത്യം ഭയന്നാണ് "
📌 ഇമാം ഇബ്നുൽ ഖയ്യിം رحمه الله യുടെ വിശദീകരണം :
" ഇത് അദ്ദേഹത്തിന്റെ (അവസാന സമയത്തെ കുറിച്ചുള്ള) ഏറ്റവും മഹത്തായ ആഴത്തിലുള്ള മനസ്സിലാക്കലുകളിൽ ഒന്നാണ് മനുഷ്യന്റെ പാപങ്ങൾ മരണ സമയത്ത് അദ്ദേഹത്തെ വീഴ്ത്തിക്കളയാൻ കാരണമാകുമെന്നും, അദ്ദേഹവും നല്ല അന്ത്യം സംഭവിക്കുന്നതിനുമിടയിൽ , അത് (ആ പാപം) തടസ്സമാകുമെന്ന് ഭയപ്പെടുകയും ചെയ്യുക എന്നത് ".
الداء والدواء (صـ 390)، دار عالم الفوائد، الطبعة الثانية.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment