നമ്മുടെ അവസാനത്തെ കർമ്മം അല്ലാഹുവിൻ്റെ സ്മരണയിൽ നിന്നും ശ്രദ്ധ തെറ്റാതെ മരണപ്പെടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.

നമ്മുടെ അവസാനത്തെ കർമ്മം അല്ലാഹുവിൻ്റെ സ്മരണയിൽ നിന്നും ശ്രദ്ധ തെറ്റാതെ മരണപ്പെടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.

ഇമാം അബ്ദുറഹ്മാൻ നാസിർ അസ്സഅദി رحمه الله പറഞ്ഞു:

 "ഒരു അടിമ അവന്റെ വിശ്വാസത്തെ ശക്തിപ്പെടുത്താനും, ഒരു നല്ല അന്ത്യം നൽകാനും, അവന്റെ അവസാന ദിവസങ്ങളെ ഏറ്റവും മികച്ചതാക്കാനും, അവന്റെ കർമ്മങ്ങളിൽ ഏറ്റവും നല്ലത് അവസാന കർമ്മമാക്കാനും വേണ്ടി അവന്റെ റബ്ബിനോട് നിരന്തരം ദുആ ചെയ്യണം. 

തീർച്ചയായും, അല്ലാഹു പരമകാരുണികനും, ഔദാര്യവാനും, കരുണാമയനുമാണ്."

(തൈസിർ അല്ലത്തീഫ് അൽ മന്നാൻ 1/286 ).

🌟 ഹദീസുകളിൽ വന്ന ദുആകൾ

🔹اللَّهُمَّ إِنِّي أَسْأَلُكَ حُسُنُ الْخَاتِمَة

🔸അല്ലാഹുവേ , ഞാൻ നിന്നോട് ഏറ്റവും നല്ല അന്ത്യം ചോദിക്കുന്നു ( അന്ത്യ സമയം നന്നാക്കി തരേണമേ ). 

🔹اللَّهُمَّ ارْزقْنِي تَوبَة نَصُوحَة قَبْلَ الْمَوْت 

🔸അല്ലാഹുവേ , മരണത്തിനു മുമ്പ് നിഷ്കളങ്കമായ പശ്ചാത്താപം ( ആത്മാർത്ഥമായ തൗബ ) ചെയ്യാനുള്ള അവസരം തരേണമേ.

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.