പുതിയ ആചാരങ്ങളുടെ ആളുകളായ ബിദ്അത്ത്കാരെ നയിക്കുന്നത് പ്രമാണങ്ങളുടെ തെളിവുകളല്ല, മറിച്ച് തന്നിഷ്ടങ്ങളാണ്.

പുതിയ ആചാരങ്ങളുടെ ആളുകളായ ബിദ്അത്ത്കാരെ നയിക്കുന്നത് പ്രമാണങ്ങളുടെ തെളിവുകളല്ല, മറിച്ച് അവരുടെ തന്നിഷ്ടങ്ങളാണ്.

ഷെയ്ഖ് സാലിഹ് അൽ-ഫൗസാൻ حفظه الله പറഞ്ഞു:

وصاحبُ الهوى لا يمكن إقناعه أبدًا؛ لأنه لا يريد الحق، ولو تقابلت الجبال بين يديه ما قبِل

" തന്നിഷ്ടങ്ങളെ പിന്തുടരുന്ന ഒരുവനെ ഒരിക്കലും (പ്രമാണങ്ങൾ കൊണ്ട് ) ബോധ്യപ്പെടുത്താൻ കഴിയില്ല, കാരണം അവന് സത്യം വേണ്ട. അവന്റെ മുന്നിൽ പർവതങ്ങൾ കൂട്ടിമുട്ടിയാലും, അവൻ (സത്യം) സ്വീകരിക്കുകയില്ല (നിഷേധിക്കാനാകാത്ത ശക്തമായ തെളിവുകൾ പോലും അവനെ മാറ്റുകയില്ല ) ".

 الأفاضل في شرح الدلائل في موالاة أهل

 الإشراك61 

അല്ലാഹു പറഞ്ഞു:

أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ

" തന്നിഷ്ടത്തെ ദൈവമായി സ്വീകരിച്ചിരിക്കുന്നവനെ നീ കണ്ടിട്ടുണ്ടോ? അറിഞ്ഞു കൊണ്ടു തന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും, അവന്റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് ഒരു (തരം) മൂടി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. [ഇങ്ങിനെയുള്ളവന്റെ നില വളരെ ശോചനീയം തന്നെ!] എനി, ആരാണ് അല്ലാഹുവിനു പുറമെ അവനെ നേര്‍വഴിക്കാക്കുന്നത്?! അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?! ”

(സൂറത്ത് അൽ-ജാഥിയ 45:23).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.