സത്യത്തിൽ നിന്ന് വ്യതിചലിച്ച സംഘടനകളും കക്ഷികളും തുടർച്ചയായി രൂപപ്പെടുന്നതിനുള്ള കാരണം എന്താണ്?
സത്യത്തിൽ നിന്ന് വ്യതിചലിച്ച സംഘടനകളും കക്ഷികളും തുടർച്ചയായി രൂപപ്പെടുന്നതിനുള്ള കാരണം എന്താണ്?
അല്ലാഹു പറഞ്ഞു:
وَلَوْ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةً وَٰحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ إِلَّا مَن رَّحِمَ رَبُّكَ
നിന്‍റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍, മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുക തന്നെ ചെയ്തിരുന്നു. (എന്നാൽ) അവര്‍ ഭിന്നിച്ചു കൊണ്ടേയിരിക്കുന്നതാണു.
നിന്‍റെ റബ്ബ് കരുണ ചെയ്തവരൊഴികെ. [അവര്‍ ഭിന്നിക്കുകയില്ല].
(ഹൂദ് - 11:118, 119).
ഈ വചനത്തിൻ്റെ വിശദീകരണം ലോക മുസ്ലിംകൾ അംഗീകരിക്കുന്ന തഫ്‌സീർ ഇബ്നു കസീറിൽ:
റബ്ബ് കരുണ ചെയ്തവരാരാണ്?
നബി صلى الله عليه وسلم പറഞ്ഞു:
" إن اليهود افترقت على إحدى وسبعين فرقة ، وإن النصارى افترقوا على ثنتين وسبعين فرقة ، وستفترق أمتي على ثلاث وسبعين فرقة ، كلها في النار إلا فرقة واحدة " . قالوا : ومن هم يا رسول الله ؟ قال : " ما أنا عليه وأصحابي ".
" യഹൂദർ എഴുപത്തിയൊന്ന് കക്ഷികളായി പിളർന്നു, ക്രിസ്ത്യാനികൾ എഴുപത്തിരണ്ട് കക്ഷികളായി പിളർന്നു, എന്റെ സമുദായം എഴുപത്തിമൂന്നു കക്ഷികളായി പിളരും, ഒരു കക്ഷിയൊഴികെ, എല്ലാവരും നരകത്തിലായിരിക്കും. അവർ (സഹാബികൾ رضي الله عنهم) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവർ (ആ, കരുണ ചെയ്യപ്പെട്ട , രക്ഷപ്പെട്ട , ഭിന്നിക്കാത്ത കക്ഷി) ആരാണ് ?
അദ്ദേഹം (നബി صلى الله عليه وسلم) പറഞ്ഞു: ഞാനും എന്‍റെ സഹാബികളും സ്വീകരിച്ച മാര്‍ഗ്ഗം സ്വീകരിക്കുന്നവരാണു അവർ".
(തഫ്സീർ ഇബ്നു കസീർ - 11:118,119).
അത് കൊണ്ട് ഈ സമൂഹം ഭിന്നിച്ചു കൊണ്ടേയിരിക്കും എന്ന് അല്ലാഹു വ്യക്തമാക്കിയതാണ്. അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം , പറഞ്ഞത് അല്ലാഹു ആണ്. അത് കൊണ്ട് ഭിന്നിത സംഭവിച്ചു കൊണ്ടേയിരിക്കും. ആർക്കും സംശയം വേണ്ട. ഭിന്നത ഇപ്പോഴും സംഭവിച്ചു കൊണ്ടേയിരിക്കുന്നു.
അല്ലാഹുവിന്റെ കരുണ ചെയ്യപ്പെട്ട, രക്ഷപ്പെട്ട , ഭിന്നിക്കാത്ത കക്ഷി, നബി صلى الله عليه وسلم യും, സഹാബികളും رضي الله عنهم സ്വീകരിച്ച മാര്‍ഗ്ഗം സ്വീകരിക്കുന്നവരാണ് എന്ന് പ്രമാണങ്ങളിൽ നിന്ന് വ്യത്യക്തമാണ്.
ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു:
أصول الدعوة السلفية قائمة كما يعلم الجميع على ثلاثة دعائم :
الدعامة الأولى : القرآن الكريم .
والدعامة الثانية : السنة والسنة الصحيحة
الأصل الثالث وهو مما تتميَّز به الدعوة السلفية على كلِّ الدعوات القائمة اليوم على وجه الأرض ما كان منها من الإسلام المقبول ، وما كان منها ليس من الإسلام إلا اسمًا ، فالدعوة السلفية تتميَّز بهذه الدعامة الثالثة ؛ ألا وهي أن القرآن والسنة يجب أن يُفهَمَا على منهج السلف الصالح من الصحابة والتابعين وأتباعهم ؛ أي : القرون الثلاثة المشهود لهم بالخيريَّة بنصوص الأحاديث الكثيرة المعروفة .
وهذا مما تكلَّمنا عليه بمناسبات شتَّى ، وأتينا بالأدلة الكافية التي تجعَلُنا نقطع بأن كلَّ مَن يريد أن يفهم الإسلام من الكتاب والسنة بدون هذه الدعامة الثالثة فسيأتي بإسلام جديد ، وأكبر دليل على ذلك الفرق الإسلامية التي تزداد في كل يوم ، والسبب في ذلك هو عدم التزامهم هذا المنهج الذي هو كتاب وسنة وفهم السلف الصالح.
" സലഫി പ്രബോധനത്തിന്റെ അടിസ്ഥാനങ്ങൾ നിലകൊള്ളുന്നത് മൂന്ന് തൂണുകളിന്മേലാണ്.
1. ഖുർആൻ.
2. സ്വഹീഹായ സുന്നത്ത്.
3. അവ രണ്ടും സ്വഹാബികളും, താബിഉകളും, തബഉത്താബിഉകളും (ആദ്യത്തെ മൂന്നു ഉത്തമ തലമുറ) ഉൾകൊള്ളുന്ന നല്ലവരായ മുൻഗാമികൾ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുക.
അഥവാ, നിരവധി പ്രസിദ്ധമായ സ്വഹീഹായ ഹദീസുകളിൽ നബി صلى الله عليه وسلم വ്യക്തമായി സാക്ഷ്യപ്പെടുത്തിയ മൂന്ന് ഉത്തമ തലമുറകൾ.
ഈ മൂന്നാമത്തെ അടിത്തറ ഇല്ലാതെ ഖുർആനും സുന്നത്തും മാത്രം ആശ്രയിച്ച് ഇസ്‌ലാം മനസ്സിലാക്കാൻ ശ്രമിക്കുന്നവർ അവശ്യം ഒരു പുതിയ ഇസ്‌ലാം അവതരിപ്പിക്കും എന്നതിന് മതിയായ തെളിവുകൾ നിലവിലുണ്ട് .
അതിന്റെ ഏറ്റവും വലിയ തെളിവ്, ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക ഭിന്ന കക്ഷികൾ (ഫിറഖകൾ) തന്നെയാണ്.
ഇതിന് കാരണം, ആദ്യത്തെ മൂന്നു ഉത്തമ തലമുറ, അവരാണ് സലഫുസ്സ്വാലിഹീങ്ങൾ, അവർ ഖുർആനും, സുന്നത്തും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കാത്തത് തന്നെയാണ് ".
( مجلة الأصالة العدد ٢٣ )
അന്നും, ഇന്നുമുള്ള എല്ലാ പിഴച്ച സംഘടനകളുടേയും , കക്ഷികളുടെയും വഴികേടിനും, ഭിന്നതക്കും , ചിദ്രതക്കും, അനൈക്യത്തിനും കാരണം, അവർ പ്രമാണങ്ങൾ പിൻപറ്റാൻ കൽപിച്ച മൂന്നാമത്തെ തൂണിനെ , ആദ്യത്തെ മൂന്നു ഉത്തമ തലമുറയെ മുറുകെ പിടിക്കുന്നില്ല , അവർ മനസ്സിലാക്കിയത് പോലെ ഖുർആനും സ്വഹീഹായ ഹദീസുകളും മനസ്സിലാക്കുന്നില്ല എന്നതു തന്നെയാണ്. .
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment