അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമ്പോൾ, തൗഹീദിലേക്കും സുന്നത്തിലേക്കും പ്രബോധനം ചെയ്യുന്നവരെ അല്ലാഹു രക്ഷപ്പെടുത്തും.

അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമ്പോൾ, തൗഹീദിലേക്കും സുന്നത്തിലേക്കും പ്രബോധനം ചെയ്യുന്നവരെ അല്ലാഹു രക്ഷപ്പെടുത്തും.

ടൈറ്റാനിക് കപ്പൽ:

ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് അത് നിർമ്മിച്ചത്.

അതിന്റെ ക്യാപ്റ്റൻ അഹങ്കാരത്തോടെ പ്രഖ്യാപിച്ചു:

“ദൈവത്തിന് പോലും ഈ കപ്പൽ മുങ്ങിക്കളയാൻ കഴിയില്ല ”.

എന്നാൽ, അതിന്റെ ആദ്യ യാത്രയിൽ തന്നെ അത് മുങ്ങിപ്പോയി.

നൂഹ് عليه السلام നബിയുടെ കപ്പൽ:

അത് നിർമ്മിച്ചത് ഒരാൾ മാത്രം , നൂഹ് عليه السلام ആയിരുന്നു.

അദ്ദേഹത്തെക്കുറിച്ച് അല്ലാഹു പറയുന്നു:

وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ ۚ إِنَّ رَبِّى لَغَفُورٌ رَّحِيمٌ

“നിങ്ങൾ അതിൽ കയറിക്കൊള്ളുക; അല്ലാഹുവിന്റെ നാമത്തിലാണ് അതിന്റെ സഞ്ചാരവും അതിന്റെ നിൽപ്പും (നങ്കൂരമിടലും).

തീർച്ചയായും എന്റെ രക്ഷിതാവ് അത്യന്തം ക്ഷമാശീലനും കരുണാനിധിയുമാകുന്നു ”.

( 11:41).

“അല്ലാഹുവിന്റെ നാമത്തിലാണ് അതിന്റെ സഞ്ചാരവും നിൽപ്പും.”

മുഴുവൻ ലോകവും മഹാപ്രളയത്തിൽ മുങ്ങിപ്പോയപ്പോൾ, നൂഹ് عليه السلام നബിയുടെ കപ്പൽ മാത്രമാണ് വെള്ളത്തിന്മീതെ നില നിന്നത്.

കാരണം:

അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമ്പോൾ, തൗഹീദും സുന്നത്തും പ്രബോധനം ചെയ്യുന്നവരെ അല്ലാഹു രക്ഷപ്പെടുത്തും.

അല്ലാഹു പറഞ്ഞു:

فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ

“അവർക്കു ഉപദേശിക്കപ്പെട്ടത് അവർ മറന്നുകളഞ്ഞപ്പോൾ, തിന്മയെ വിരോധിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തി; അന്യായം ചെയ്തവരെ അവരുടെ അധർമ്മം കാരണം കടുത്ത ശിക്ഷയാൽ പിടികൂടുകയും ചെയ്തു ”.

( 7:165).

ഈ ആയത്തിന്റെ വിശദീകരണം — തഫ്സീർ സഅ്ദി:

أَنْجَيْنَا مِنَ الْعَذَابِ الَّذِينَ يَنْهَوْنَ عَنِ السُّوءِ، وَهَكَذَا سُنَّةُ اللَّهِ فِي عِبَادِهِ، أَنَّ الْعُقُوبَةَ إِذَا نَزَلَتْ نَجَا مِنْهَا الْآمِرُونَ بِالْمَعْرُوفِ وَالنَّاهُونَ عَنِ الْمُنْكَرِ

“അല്ലാഹുവിന്റെ അടിമകളെ സംബന്ധിച്ചുള്ള അവന്റെ സ്ഥിരമായ സുന്നത്താണിത്:

ശിക്ഷ ഇറങ്ങുമ്പോൾ, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് രക്ഷിക്കപ്പെടും ”.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.