സമസ്ത ജിഫ്രി മുത്തു കോയ തങ്ങളുടെ പ്രസ്താവനയിലെ ഗുരുതരമായ വിശ്വാസത്തിലെ പിഴവ്.
സമസ്ത ജിഫ്രി മുത്തു കോയ തങ്ങളുടെ പ്രസ്താവനയിലെ ഗുരുതരമായ വിശ്വാസത്തിലെ പിഴവ്.
താഴെ വീഡിയോയിൽ സമസ്ത ജിഫ്രി മുത്തു കോയ ഹദീസ് മുഴുവൻ പറയുന്നില്ല.
ഹദീസിന്റെ സത്യാവസ്ഥ.
റുബയ്യത്ത് ബിൻത് മുഅവ്വിദ് رضي الله عنها പറയുന്നു:
عَنْ الرُّبَيِّعِ بِنْتِ مُعَوِّذٍ رضي الله عنها قَالَتْ:
دَخَلَ عَلَيَّ النَّبِيُّ ﷺ غَدَاةَ بُنِيَ بِي، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، وَجُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ، يَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ، حَتَّى قَالَتْ إِحْدَاهُنَّ:
وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ
فَقَالَ: دَعِي هَذَا، وَقُولِي بِالَّذِي كُنْتِ تَقُولِينَ.
എന്റെ വിവാഹം കഴിഞ്ഞ ദിവസം നബി صل الله عليه وسلم എന്റെ വീട്ടിലേക്ക് കടന്നു വന്നു. ചെറിയ പെൺകുട്ടികൾ ദഫ് മുട്ടി ബദ്റിൽ കൊല്ലപ്പെട്ടവരെ കുറിച്ച് പുകഴ്ത്തി പാടിക്കൊണ്ടിരുന്നു.
നബി صلى الله عليه وسلم യെ കണ്ടതും ഒരു പെൺകുട്ടി ഇങ്ങനെ പാടി:
" നാളത്തെ കാര്യങ്ങൾ അറിയുന്ന ഒരു നബി ഞങ്ങൾക്കുണ്ട് "
ഇത് കേട്ടതും നബി صلى الله عليه وسلم പറഞ്ഞു :
" ഇങ്ങനെ പറയരുത്, അതിനു മുൻപ് എന്താണോ പാടിയിരുന്നത് അത് പാടിക്കോളു ".
(സഹീഹ് ബുഖാരി).
ജിഫ്രി മുത്തു കോയ " നാളത്തെ കാര്യങ്ങൾ അറിയുന്ന ഒരു നബി ഞങ്ങൾക്കുണ്ട് " എന്ന ഭാഗം വരെ മാത്രം പറഞ്ഞ ശേഷം, നബി صلى الله عليه وسلم അത് എതിർത്തില്ലെന്ന് പറയുന്നു.
അതിന്റെ അടിസ്ഥാനത്തിൽ അമ്പിയാക്കൾക്ക് അദൃശ്യജ്ഞാനം അറിയാമെന്ന് അദ്ദേഹം വാദിക്കുന്നു.
എന്നാൽ ഹദീസിൽ വ്യക്തമായി നബി صلى الله عليه وسلم ആ വാക്ക് നിരസിക്കുകയും, നാളത്തെ കാര്യങ്ങൾ അറിയും എന്ന് പറയരുതെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നുകിൽ മുത്തു കോയ ഹദീസ് മുഴുവൻ കാണാതെ അദ്ദേഹത്തിൻ്റെ ഉസ്താദ് അദ്ദേഹത്തെ തെറ്റി പഠിപ്പിച്ചത് പറയുന്നു, അല്ലെങ്കിൽ അദ്ദേഹം ഹദീസ് മുഴുവൻ കാണുകയും നബി صلى الله عليه وسلم യുടെ മേൽ മനഃപൂർവം കളവ് പറയുകയും ചെയ്യുന്നു, കാരണം അമ്പിയാക്കൾക്ക് അദ്രിശ്യം അറിയും എന്ന സമസ്തയുടെ വിശ്വാസം സ്ഥാപിക്കണമല്ലൊ.
നബി صلى الله عليه وسلم പറഞ്ഞു :
مَن كَذَبَ عَلَيَّ مُتَعَمِّدًا ، فَلْيَتَبَوَّا مَقْعَدَهُ مِنَ النَّارِ
" ആരെങ്കിലും എന്റെ പേരിൽ മനപ്പൂർവം കളവ് പറഞ്ഞാൽ, അവന്റെ ഇരിപ്പിടം അവൻ നരകത്തിൽ ഉറപ്പിച്ച് കൊള്ളട്ടെ ".
(സഹീഹ് ബുഖാരി).
സമസ്തക്ക് വിശ്വാസത്തിൽ ഇനിയും നിരവധി പിഴവുകളുണ്ട്. അവർക്ക് നിരവധി ബിദ്അത്തുകളുമുണ്ട്.
മുസ്ലിം സമൂഹത്തെ പിഴവിലാക്കുന്ന ഒരു സംഘടനയാണിത്.
നബി صلى الله عليه وسلم യുടെയും ആദ്യ മൂന്ന് തലമുറകളായ സലഫുസ്സ്വാലിഹീങ്ങളുടെയും മാർഗമല്ലാത്തത് കൊണ്ട് നരകം കൊണ്ട് താക്കീത് ചെയ്യപ്പെട്ടത്.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment