റമദാനിലെ പത്ത് ദിവസങ്ങൾ, മൂന്നിലൊന്ന് കഴിയുമ്പോൾ.

റമദാനിലെ പത്ത് ദിവസങ്ങൾ, മൂന്നിലൊന്ന് കഴിയുമ്പോൾ.

ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞു:

ﻓﻠﻨﺤﺎﺳﺐ ﺃﻧﻔﺴﻨﺎ ﻓﻲ ﻫﺬﻩ ﺍﻟﻌﺸﺮِ ﺍﻟﺘﻲ ﻣﻀﺖ ﻛﻴﻒ ﻗﻀﻴﻨﺎﻫﺎ ؟ ﻭﻫﻞ ﺣﻔﻈﻨﺎﻫﺎ ﺑﻄﺎﻋﺔِ ﺍﻟﻠﻪ -عَزّ وَجَل- ﻭﺍﺳﺘﻔﺪﻧﺎ ﻣﻨﻬﺎ ؟ ﻓﻤﻦ ﻛﺎﻥ ﻗﺪ ﺃﺣﺴﻦَ ﻓﻴﻬﺎ

ﻭﺣﻔِﻈَﻬَﺎ ﻓﻌﻠﻴﻪ ﺑﺎﻟﺘﺰﻭﺩِ ﻭﺍﻹﻛﻤﺎﻝِ ﻟﺒﻘﻴّﺔِ ﺍﻟﺸﻬﺮِ ، ﻭﻣﻦ ﻛﺎﻥ ﻣﻔﺮﻃًﺎ ﻓﻲ ﺍﻟﻌﺸﺮِ ﺍﻟﻤﺎﺿﻴﺔ ﻭﻣﺘﻜﺎﺳﻼً ﻓﻌﻠﻴﻪ ﺑﺎﻟﺘﻮﺑﺔ ﻭﺍﻻﺳﺘﺪﺭﺍﻙِ ﻟﻤﺎ ﺑﻘﻲَ ﻣﻦ ﻫﺬﺍ ﺍﻟﺸﻬﺮِ ﻗﺒﻞ ﺃﻥ ﻳﻔﻮﺕَ ﻛﻠُّﻪ ‏ﻭﻟﻢ ﻳﺤﺼﻞ ﻋﻠﻰ ﺷﻲﺀ.


" കഴിഞ്ഞുപോയ ഈ പത്ത് ദിവസങ്ങളെക്കുറിച്ച് , അവയെ നാം എങ്ങനെ ചെലവഴിച്ചു എന്ന കാര്യത്തിൽ , നാം നമ്മുടെ സ്വന്തം ആത്മാവിനെ വിലയിരുത്തട്ടെ.

അല്ലാഹുവിന് അനുസരണ പ്രവർത്തികൾ നിർവഹിക്കുന്നതിൽ നമുക്ക് ശ്രദ്ധയും പ്രാധാന്യവും ഉണ്ടായിരുന്നോ? അവയിൽ നിന്ന് നാം യഥാർത്ഥത്തിൽ പ്രയോജനം നേടിയോ?

ആ ദിവസങ്ങളിൽ നന്മകൾ ചെയ്തതും അവയ്ക്ക് പ്രാധാന്യം നൽകിയതുമായ ഒരാളാണെങ്കിൽ, അവൻ കൂടുതൽ സൽപ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും മാസത്തിലെ ശേഷിക്കുന്ന ദിവസങ്ങൾ നന്നായി പൂർത്തിയാക്കുകയും വേണം.

കഴിഞ്ഞുപോയ പത്ത് ദിവസങ്ങളിൽ അശ്രദ്ധ കാണിക്കുകയും മടിച്ചുപോകുകയും ചെയ്തവനായാൽ, ഈ മാസം മുഴുവനും അവസാനിക്കുന്നതിന് മുമ്പ് , ഒന്നും നേടിയില്ലാതെ അത് കടന്നുപോകാതിരിക്കാനായി , അവൻ അല്ലാഹുവിലേക്ക് തൗബ ചെയ്യുകയും ശേഷിക്കുന്ന ദിവസങ്ങളെ ശരിയാക്കുകയും ചെയ്യണം ".

( ﻣﺠﺎﻟﺲ ﺷﻬﺮ ﺭﻣﻀﺎﻥ ﺍﻟﻤﺒﺎﺭﻙ - صـ٤٦)

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.