വ്യതിചലിച്ച സംഘടനകൾക്കും, കക്ഷികൾക്കുമെതിരെ താക്കീത് നൽകുന്നത് മുസ്ലിംകളെ ഭിന്നിപ്പിക്കുന്നതല്ല, മറിച്ച്, അവരെ ഐക്യപ്പെടുത്തുന്നതാണ് .
വ്യതിചലിച്ച സംഘടനകൾക്കും, കക്ഷികൾക്കുമെതിരെ താക്കീത് നൽകുന്നത് മുസ്ലിംകളെ ഭിന്നിപ്പിക്കുന്നതല്ല, മറിച്ച്, അവരെ ഐക്യപ്പെടുത്തുന്നതാണ് .
ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞു:
الدعوة إلى التوحيد ومنهج السلف الصالح تجمع الكلمة ، وتوحد الصف ، كما قال الله تعالى: ) واعتصموا بحبل الله جميعاً ولا تفرقوا ) ( آل عمران :102) وقال تعالى : ( إن هذه أمتكم أمة واحدة وأنا ربكم فاعبدون ) ( الأنبياء :92)، فلا يمكن للمسلمين أن يتحدوا إلا على كلمة التوحيد ومنهج السلف ، وإذا سمحوا للمناهج المخالفة لذلك تفرقوا واختلفوا ، كما هو الواقع . فالذي يدعو إلى التوحيد ، ومنهج السلف ؛ هو الذي يدعو إلى الاجتماع ، والذي يدعوا إلى خلافه ؛ هو الذي يدعو إلى الفرقة والاختلاف . وإذا اجتمع المسلمون على التوحيد ومنهج السلف ؛ وقفوا في وجه عدوهم صفاً واحداً ، وإذا تفرقوا إلى مناهج لم يستطيعوا الوقوف في وجه عدوهم ....... التحذير من المناهج المخالفة لمنهج السلف يعتبر جمعًا لكلمة المسلمين لا تفريقًا لصفوفهم، لأن الذي يفرق صفوف المسلمين هو المناهج المخالفة لمنهج السلف.
وما زال العلماء منذ أن ظهرت المذاهب المخالفة لمنهج السلف بعد القرون المفضلة ؛ يحذرون منها ، ويبينون بطلانها ، وها هي كتبهم بالمئات تدل على ذلك ، ولم يعتبروا هذا تفريقاً للمسلمين. بل هو النصيحة للمسلمين ، والحفاظ على اجتماع كلمتهم على الحق ، ونبذ المناهج المخالفة التي تفرقهم ، وتجعلهم شيعاً وأحزاباً.
" ഏകദൈവ വിശ്വാസത്തിലേക്കുള്ള ആഹ്വാനവും, സലഫുകളുടെ - നബി صلى الله عليه وسلم യും സച്ചരിതരായ ആദ്യ മൂന്ന് തലമുറകളുടെ മൻഹജും (രീതിശാസ്ത്രവും) - ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും അണികളെ ഐക്യപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞതുപോലെ: " നിങ്ങൾ എല്ലാവരും ഒരുമിച്ച് അല്ലാഹുവിൻ്റെ പാശത്തെ മുറുകെ പിടിക്കുക, ഭിന്നിക്കരുത് " (ആലു ഇമ്രാൻ: 102).
അല്ലാഹു പറഞ്ഞു: "തീർച്ചയായും, നിങ്ങളുടെ ഈ സമുദായം ഒറ്റ സമുദായമാണ്, ഞാൻ നിങ്ങളുടെ റബ്ബാണ്, അതിനാൽ എന്നെ നിങ്ങൾ ആരാധിക്കുക." (അൽ-അമ്പിയാ: 92).
അതിനാൽ, ഏകദൈവ വിശ്വാസത്തിന്റെയും , സലഫുകളുടെ രീതിശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ മുസ്‌ലിംകൾക്ക് യഥാർത്ഥ ഐക്യം സാധ്യമല്ല. ഇതിന് വിരുദ്ധമായ രീതിശാസ്ത്രങ്ങൾ അനുവദിക്കപ്പെട്ടാൽ , അവർ ഭിന്നിക്കുകയും അഭിപ്രായവ്യത്യാസങ്ങളിൽ പെടുകയും ചെയ്യും , വാസ്തവത്തിൽ നിലവിൽ സംഭവിക്കുന്നത് പോലെ.
ഏകദൈവ വിശ്വാസത്തിനും സലഫുകളുടെ രീതിശാസ്ത്രത്തിനും വേണ്ടി ആഹ്വാനം ചെയ്യുന്നവൻ ഐക്യത്തിനും ആഹ്വാനം ചെയ്യുന്നു, അതേസമയം അതിന്റെ വിപരീതത്തിന് വേണ്ടി ആഹ്വാനം ചെയ്യുന്നവൻ ഭിന്നതയ്ക്കും അഭിപ്രായവ്യത്യാസങ്ങളിലേക്കും ആഹ്വാനം ചെയ്യുന്നു.
ഏകദൈവ വിശ്വാസത്തിലും സലഫുകളുടെ രീതിശാസ്ത്രത്തിലും മുസ്ലിംകൾ ഒന്നിച്ചാൽ, അവർ ശത്രുവിനെതിരെ ഒറ്റക്കെട്ടായി നിന്നു, എന്നാൽ അവർ പല കക്ഷികളായി പിരിഞ്ഞാൽ, അവർക്ക് അവരുടെ ശത്രുവിനെ നേരിടാൻ കഴിയില്ല.
സലഫുകളുടെ രീതിശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുന്ന രീതിശാസ്ത്രങ്ങൾക്കെതിരെ താക്കീത് നൽകുന്നത്, മുസ്ലിംകളെ ഭിന്നിപ്പിക്കാനുള്ളതല്ല, ഒന്നിപ്പിക്കാനുള്ള മാർഗമാണ്, കാരണം സലഫുകളുടെ രീതിശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ച രീതിശാസ്ത്രങ്ങളാണ് മുസ്ലിംകളെ ഭിന്നിപ്പിക്കുന്നത്.
ശ്രേഷ്ഠമായ ആദ്യ തലമുറകൾക്ക് ശേഷം സലഫുകളുടെ രീതി ശാസ്ത്രത്തിന് വിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടമായതുമുതൽ പണ്ഡിതന്മാർ തുടർച്ചയായി അവക്കെതിരെ മുന്നറിയിപ്പ് നൽകി വരികയും, അവയുടെ അസത്യത വ്യക്തമാക്കുകയും ചെയ്തു. അവരുടെ നൂറുകണക്കിന് ഗ്രന്ഥങ്ങൾ അതിന് സാക്ഷിയാണ്. ഇതിനെ അവർ മുസ്ലിംകളെ ഭിന്നിപ്പിക്കുന്ന കാര്യമായി കരുതിയിരുന്നില്ല.
മറിച്ച് അത് മുസ്ലിംകൾക്കുള്ള സത്യസന്ധമായ ഉപദേശമാണ് (നസീഹ); സത്യത്തിന്റെ മേൽ അവരുടെ ഐക്യം സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതും, അവരെ ഭിന്നിപ്പിച്ച് വിഭാഗങ്ങളായും കക്ഷികളായും മാറ്റുന്ന രീതി ശാസ്ത്രങ്ങളെ നിരസിക്കുന്നതുമാണിത് ".
(الأجوبة المفيدة على أسئلة المناهج الجديدة -ص100 ـ 103 ص106ـ 107 ).
ഡോ : കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment