ഹിലാൽ ദർശനത്തിന്റെ സാധുതയ്ക്ക് ഗോളശാസ്ത്ര കണക്കുകൂട്ടലുകൾ ഒരു നിബന്ധനയായി കണക്കാക്കുന്നത് അല്ലാഹുവിന്റെ പരിശുദ്ധമായ ശരീഅത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യത്തെ അതിൽ ഉൾപ്പെടുത്തലാണ്.
ഹിലാൽ ദർശനത്തിന്റെ സാധുതയ്ക്ക് ഗോളശാസ്ത്ര കണക്കുകൂട്ടലുകൾ ഒരു നിബന്ധനയായി കണക്കാക്കുന്നത് അല്ലാഹുവിന്റെ പരിശുദ്ധമായ ശരീഅത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യത്തെ അതിൽ ഉൾപ്പെടുത്തലാണ്.
ഷെയ്ഖ് ബിൻ ബാസ് رحمه الله യുടെ ഒരു ഫത്‌വയിൽ നിന്ന്:
وحكمه ﷺ يعم زمانه وما بعده إلى يوم القيامة؛ لأن الله بعثه إلى العالمين بشريعة كاملة لا يعتريها نقص بوجه من الوجوه، كما قال سبحانه: الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا [المائدة:3] وهو سبحانه يعلم أن الفلكيين قد يخالفون ما يشهد به الثقات من رؤية الأهلة، ولم يأمر عباده في كتابه أو على لسان رسوله ﷺ بالاعتماد على الحساب الفلكي، أو اعتباره شرطًا في صحة الرؤية، ومن اعتبر ذلك فقد استدرك على الله وعلى رسوله ﷺ وألزم المسلمين بشرط لا أصل له في شرع الله المطهر، وهو ألا تخالف الرؤية ما يدعيه الفلكيون من عدم ولادة الهلال أو عدم إمكان رؤيته.
" നബി صلى الله عليه وسلم യുടെ വിധി അദ്ദേഹത്തിന്റെ കാലത്തേക്ക് മാത്രം പരിമിതമല്ല; ഖിയാമത്ത് നാൾ വരെയും ബാധകമാണ്. കാരണം അല്ലാഹു അദ്ദേഹത്തെ സമ്പൂർണ്ണമായ ഒരു ശരീഅത്തോടുകൂടി ലോകർക്ക് അയച്ചിരിക്കുന്നു , യാതൊരു തരത്തിലും കുറവില്ലാത്ത ഒരു നിയമമായി.
അല്ലാഹു പറയുന്നു:
“ഇന്ന് ഞാൻ നിങ്ങളുടെ മതത്തെ നിങ്ങൾക്കായി പൂർത്തിയാക്കി, എന്റെ അനുഗ്രഹം നിങ്ങൾക്കു പൂർണ്ണമാക്കി, ഇസ്‌ലാമിനെ നിങ്ങൾക്ക് മതമായി ഞാൻ ത്രിപ്തിപ്പെട്ടു തരികയും ചെയ്തരിക്കുന്നു ”.
(5: 3).
ഗോള ശാസ്ത്രജ്ഞർ, വിശ്വാസ്യതയുള്ള ആളുകൾ ഹിലാൽ കണ്ടതായി സാക്ഷ്യം പറയുന്നതിനെതിരെ അഭിപ്രായപ്പെടാൻ സാധ്യതയുണ്ടെന്ന് അല്ലാഹു അറിയുന്നവനാണ്.
എന്നിട്ടും, അവന്റെ കിതാബിലോ അവന്റെ ദൂതൻ صلى الله عليه وسلم യുടെ നാവിലൂടെയോ, കണക്കുകളെ ആശ്രയിക്കണമെന്ന്, അല്ലെങ്കിൽ ഹിലാൽ ദർശനം സാധുവാകാനുള്ള ഒരു നിബന്ധനയായി അതിനെ പരിഗണിക്കണമെന്ന് അല്ലാഹു അവന്റെ അടിമകളോട് കല്പിച്ചിട്ടില്ല.
ഇത്തരം നിബന്ധന നിർബന്ധമാക്കിയവർ അല്ലാഹുവിനെയും അവന്റെ ദൂതൻ صلى الله عليه وسلم യേയും തിരുത്താൻ ശ്രമിച്ചതുപോലെയാണ്.
കൂടാതെ, അല്ലാഹുവിന്റെ പരിശുദ്ധമായ ശരീഅത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത , കാഴ്ചയുടെ സാധുതയ്ക്ക് കണക്ക്
ഒരു നിബന്ധന, അവർ മുസ്ലിംകൾക്ക് മേൽ ചുമത്തുകയും ചെയ്തു .
അതായത്, ഗോള ശാസ്ത്രജ്ഞർ പറയുന്ന പോലെ ഹിലാൽ ജനിച്ചിട്ടില്ല, അല്ലെങ്കിൽ അത് കാണാൻ സാധ്യമല്ല എന്ന് അവർ അവകാശപ്പെടുമ്പോൾ, ദർശനം അതിനോട് വിരുദ്ധമാകരുത് എന്ന നിബന്ധന ".
ഷെയ്ഖ് ബിൻ ബാസ് رحمه الله യുടെ മറ്റൊരു ഫത്‌വയിൽ നിന്ന് :
وأما وجود من خالف في هذا من المتأخرين فلا يلتفت إليهم ولو كانوا كبارا ولو كانوا علماء لا يلتفت اليهم في هذا الأمر لأنهم خالفوا السنة والله سبحانه يقول يا أيها الذين امنوا أطيعوا الله وأطيعوا الرسول ولولي الأمر منكر فإن تنازعتم في فيم فزكوة إلى الله والرسول إن كنم تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخر ذلك خبر واحسين تأويلا (النساء 59).
" (ഹിലാൽ ദർശനവുമായി ബന്ധപ്പെട്ട) ഈ വിഷയത്തിൽ പിന്നീട് വന്ന ചില പണ്ഡിതന്മാരിൽ ഭിന്നാഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും (ഗോള ശാസ്ത്ര കണക്ക് ഹിലാൽ ദർശനം പരിഗണിക്കാൻ), അവർ മുതിർന്നവരും, വലിയ പണ്ഡിതന്മാരായാലും അവരെ ശ്രദ്ധിക്കരുത്; സുന്നത്തിന് വിരുദ്ധമായതിനാൽ ഈ വിഷയത്തിൽ അവരെ പരിഗണിക്കരുത് ".
അല്ലാഹു سبحانه وتعالى പറയുന്നു:
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَـٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
" ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും, നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥന്മാരെയും അനുസരിക്കുവിന്‍. എന്നാല്‍,
ഏതൊരു കാര്യത്തിലും നിങ്ങള്‍ പരസ്പരം ഭിന്നിക്കുന്ന പക്ഷം, അതിനെ നിങ്ങള്‍ അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കിക്കൊള്ളുവിന്‍; നിങ്ങള്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അത് ഏറ്റവും ഉത്തമവും, കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു ".
(4:59).
ആദ്യത്തെ ഫത്‌വ യുടെ സ്ത്രോതസ്:
രണ്ടാമത്തെ ഫത്‌വ യുടെ സ്ത്രോതസ്:
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment