സലഫുകളിൽ നിന്നും ഭിന്നമായ ഖുർആൻ ഹദീസ് വ്യാഖ്യാനം അല്ലാഹു പഠിപ്പിക്കാത്ത വ്യാഖ്യാനമാണ്. അത് മുസ്ലിം സമൂഹത്തിൽ ഭിന്നതക്കും ചിദ്രതക്കും അനൈക്യത്തിനും കാരണമായി.
സലഫുകളിൽ നിന്നും ഭിന്നമായ ഖുർആൻ ഹദീസ് വ്യാഖ്യാനം അല്ലാഹു പഠിപ്പിക്കാത്ത വ്യാഖ്യാനമാണ്. അത് മുസ്ലിം സമൂഹത്തിൽ ഭിന്നതക്കും ചിദ്രതക്കും അനൈക്യത്തിനും കാരണമായി.
ഹാഫിള് ഇബ്നു അബ്ദുല്‍ ഹാദി رحمه الله പറഞ്ഞു :
ولا يجوز إحداث تأويل في آية أو سنة لم يكن على عهد السلف ولا عرفوه ولا بينوه للأمة، فإن هذا يتضمن أنهم جهلوا الحق في هذا وضلوا عنه، واهتدى إليه هذا المعترض المستأخر، فكيف إذا كان التأويل يخالف تأويلهم ويناقضه، وبطلان هذا التأويل أظهر من أن يطنب في رده، وإنما ننبه عليه بعض التنبيه.
" സലഫുകള്‍ക്ക് (അല്ലാഹു ഖുർആനിൽ - 9:100 ൽ പ്രശംസിച്ച, ശുപാർശ ചെയ്ത, ഖുർആൻ ഇറങ്ങിയതിന് സാക്ഷ്യം വഹിച്ച നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച സഹാബികളും, അവരെ ക്രിത്യമായി പിൻപറ്റുന്ന നബി صلى الله عليه وسلم ഏറ്റവും ഉത്തമമായ സമൂഹം എന്ന് വിശേഷിപ്പിച്ച ആദ്യ മൂന്ന് തലമുറകളും) അറിയാത്തതായോ , അവർ മുസ്ലിം സമൂഹത്തിന് വിശദീകരിക്കാത്തതായോ ഒരു ഖുര്‍ആൻ വാക്യത്തിനോ, സുന്നത്തിനോ (ഹദീസിനോ) പുതിയൊരു വ്യാഖ്യാനം അവതരിപ്പിക്കുന്നത് അനുവദനീയമല്ല.
അങ്ങനെ ചെയ്യുന്നത് സത്യത്തെ അവർ(സലഫുകൾ) അറിയാതെ പോയി, (അവർക്ക്) ശേഷം വന്ന വ്യക്തിക്കാണ് അതിലേക്ക് മാർഗ്ഗദർശനം ലഭിച്ചതെന്ന് സൂചിപ്പിക്കും.
ഇത് അവരുടെ (സലഫുകളുടെ) വ്യാഖ്യാനത്തിന് വിരുദ്ധമാകുകയും അതിന് എതിരാകുകയും ചെയ്യുന്നുവെങ്കിൽ, അതിന്റെ അസത്യത കൂടുതൽ വ്യക്തമായിത്തീരും; അതിന് ദീർഘമായ ഖണ്ഡനം പോലും ആവശ്യമില്ല.
ഇത് സംബന്ധിച്ച് ഇവിടെ ചെറിയൊരു ശ്രദ്ധപ്പെടുത്തൽ മാത്രമാണ് നാം ചെയ്യുന്നത്.
(അസ്സാരിം അൽ-മുങ്കി ഫി റദ്ദ് ‘അലാ അസ്സുബ്കി, പേജ് 318).
ശ്രദ്ധിക്കുക :
ചില പിന്നീട് വന്ന പണ്ഡിതന്മാർ ഖുര്‍ആനിനെ സലഫുകൾ പറഞ്ഞിട്ടില്ലാത്ത കൂടുതൽ വിശദീകരണങ്ങളോടെ വ്യാഖ്യാനിച്ചേക്കാം. ആധുനിക വിഷയങ്ങൾ ഉൾപ്പെടുത്തിയേക്കാം.
എന്നാൽ അത്തരം വിശദീകരണങ്ങൾ അല്ലാഹു പഠിപ്പിച്ച അർത്ഥങ്ങളുടെ പരിധിക്കുള്ളിൽ തന്നെയായിരിക്കും എന്ന് കാണാം (ഖുർആൻ 75:18).
അവയെ വിശദാംശങ്ങളോടുകൂടി വിസ്തരിക്കന്നതായിരിക്കും, പുതിയതൊന്നും ചേർക്കുകയോ സലഫുകളുടെ വ്യാഖ്യാനത്തിന് വിരുദ്ധമോ ആയിരിക്കില്ല.
പുത്തൻ വാദികളായ ബിദ്അത്തകാരുടെ വ്യാഖ്യാനങ്ങൾ അല്ലാഹു പഠിപ്പിച്ച അർത്ഥങ്ങളുടെയും വ്യാഖ്യാനങ്ങളുടെയൂം പരിധിക്കുള്ളിലല്ല.
അത് കൊണ്ട് അവരുടെത് സലഫുകളുടെ വ്യാഖ്യാനത്തിന് വിരുദ്ധമാണ്, എതിരാണ്.
അതിന്റെ ഫലമായി മുസ്ലിം സമൂഹത്തിൽ അഭിപ്രായ വ്യത്യാസങ്ങളും, ഭിന്നിപ്പും, ചിദ്രതയും, അനൈക്യവും, നബി صلى الله عليه وسلم നരകം കൊണ്ട് താക്കീത് ചെയ്യപ്പെട്ട സംഘടനകളും, കക്ഷികളും (ഇന്നവ കേരളത്തിൽ ശീയ, സമസ്ത , ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത്, മർകസു ദ്ദഅവ, പോപ്പുലർ ഫ്രണ്ട്, മാസപ്പിറവി ഗോളശാസ്ത്ര കണക്കവലംബിക്കുന്നവർ പോലുള്ളവ) നിലവിൽ വന്നു.
അതിനാൽ സലഫുകളുടെ വ്യാഖ്യാനത്തിന് വിരുദ്ധമായതോ എതിരായതോ ആയ തഫ്‌സീറുകൾ നാം വായിക്കരുത്.
വായിക്കേണ്ടത് സലഫുകളുടെ തഫ്‌സീറുകളാണ്. അവരുടെ രീതി പിന്തുടരുന്ന പണ്ഡിതന്മാരുടെയും.
ഇതാണ് മുസ്ലിംകൾക്ക് നേരായ വഴിയും (സിറാത്തൽ മുസ്തഖീം) , ഐക്യത്തിലേക്കു നയിക്കുന്നതും, സ്വർഗ്ഗത്തിന്റെ സന്തോഷവാർത്ത ലഭിച്ച മാർഗത്തിലേക്ക് എത്തിക്കുന്നതുമായ വഴി.
മലയാളത്തിൽ ഖുർആൻ തഫ്‌സീർ ശരിയായതേത്?
17 മിനിറ്റ് 46 സെക്കൻഡ്
https://youtu.be/67Qe3Jph8CY?feature=shared
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment