സത്യം ആരിൽ നിന്നായാലും, പുത്തൻ വാദികളിൽ നിന്നായാലും, അവിശ്വാസികളിൽ നിന്നായാലും സ്വീകരിക്കാം, എന്നാൽ മത പഠനം അവരിൽ നിന്ന് ചെയ്യരുത്; മതവിജ്ഞാനം സത്യത്തിന്റെ ആളുകളിൽ നിന്ന് മാത്രമേ പഠിക്കാൻ പാടുള്ളൂ.
സത്യം ആരിൽ നിന്നായാലും, പുത്തൻ വാദികളിൽ നിന്നായാലും, അവിശ്വാസികളിൽ നിന്നായാലും സ്വീകരിക്കാം, എന്നാൽ മത പഠനം അവരിൽ നിന്ന് ചെയ്യരുത്; മതവിജ്ഞാനം സത്യത്തിന്റെ ആളുകളിൽ നിന്ന് മാത്രമേ പഠിക്കാൻ പാടുള്ളൂ.
ചോദ്യം:
هل هناك فرق بين قبول الحق من أهل البدع وغيرهم ... وبين التعلم على أيديهم ؟
അഹ്‌ലുല്‍ ബിദ്അ (പുത്തൻ വാദികൾ) മുതലായവരിൽ നിന്ന് സത്യം സ്വീകരിക്കുന്നതും, അവരുടെ കൈകളിൽ പഠിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടോ?
ഷെയ്ഖ് ഉസൈമീൻ رحمه الله മറുപടി പറഞ്ഞു:
إي بينهم فرق قبول الحق منهم نقبل الحق ونرفض الباطل، التعلم على أيديهم ربما يغريهم ربما يغريهم ويستمرون على ما هم عليه ويغر غيرهم أيضا يقول فلان يدرس عليه فلان ويدرس عليه فلان يتلقى عنده علم فيحصل بذلك ضرر كثير أما قبول الحق فأقول أقبل الحق من أي إنسان حتى من اليهودي والنصراني وحتى من الشيطان حتى من المشركين .
" അതെ, ഇവ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്.
അവരിൽ നിന്ന് സത്യം സ്വീകരിക്കുന്നത് , അവരിൽ നിന്ന് നാം സത്യം സ്വീകരിക്കുകയും , അസത്യം തള്ളുകയും ചെയ്യുന്നു.
അവരുടെ കൈകളിൽ നിന്ന് (മുസ്ലിംകൾ ) പഠിക്കുന്നത് അവരെ പ്രോത്സാഹിപ്പിച്ചേക്കാം, അത് അവരെ പ്രോത്സാഹിപ്പിച്ചേക്കാം , അതിനാൽ അവർ അതേപടി (ദുർമാർഗത്തിൽ) തുടരുകയും ചെയ്യാം.
"ഇന്നോരോരുത്തൻ അവനിൽ (പുത്തൻ വാദിയിൽ) നിന്ന് പഠിക്കുന്നു, ഇന്നോരോരുത്തൻ അവനിൽ നിന്ന് പഠിക്കുന്നു, അവനിൽ നിന്ന് അറിവ് നേടുന്നു എന്ന് പറഞ്ഞു കൊണ്ട് മറ്റുള്ളവരും വഞ്ചിക്കപ്പെടുന്നു, (അവർ നേരായ വഴിയിലാണ് എന്ന് സമൂഹം തെറ്റിദ്ധരിക്കുന്നത് കാരണം) വളരെയധികം ദോഷങ്ങൾ ഉണ്ടാകുന്നു (മുസ്ലിംകൾ വഴി തെറ്റാൻ കാരണമാകുന്നു).
എന്നാൽ സത്യം സ്വീകരിക്കുന്ന കാര്യത്തെ സംബന്ധിച്ചിടത്തോളം, ഞാൻ പറയുന്നത്:
സത്യം ആരിൽ നിന്നായാലും സ്വീകരിക്കണം; ഒരു യഹൂദനിൽ നിന്നായാലും, ഒരു ക്രൈസ്തവനിൽ നിന്നായാലും, ശൈതാനിൽ നിന്നായാലും, മുശ്രിക്കുകളിൽ നിന്നായാലും.
സ്ത്രോതസ്:
(ഇക്തിദാഉസ്‌സിറാത്തിൽ മുസ്തഖീം എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിൽ നടത്തിയ ശൈഖിന്റെ ഓഡിയോ വിശദീകരണം (കാസറ്റ് 1 ബി).)
കുറിപ്പുകൾ :
പുത്തൻ വാദികൾ അബൂ ഹുറൈറ رضي الله عنه ശൈതാനിൽ നിന്ന് ആയത്തുൽ കുർസി സ്വീകരിച്ചത് തെളിവായി ഉദ്ധരിച്ച് പറയും മതം ആരിൽ നിന്നും പഠിക്കാം എന്ന്.
എന്നാൽ അബൂ ഹുറൈറ رضي الله عنه ശൈതാനിൽ നിന്ന് ആയത്തുൽ കുർസി സ്വീകരിച്ചിട്ടുണ്ട്, പക്ഷേ അത് പഠിച്ചത് നബി صلى الله عليه وسلم യിൽ നിന്നാണ്, ശൈതാനിൽ നിന്നല്ല.
അതേ പോലെ, ഇമാം ബുഖാരി رحمه الله പുത്തൻ വാദത്തിലേക്ക് ക്ഷണിക്കാത്ത ബിദ്അത്ത് കാരിൽ നിന്ന് ഹദീസ് സ്വീകരിച്ചത്, പുത്തൻ വാദികൾ തെളിവായി ഉദ്ധരിച്ച് പറയും മതം ആരിൽ നിന്നും പഠിക്കാം എന്ന്.
എന്നാൽ ഇമാം ബുഖാരി رحمه الله അദ്ദേഹത്തിൽ നിന്ന് ഹദീസ് സ്വീകരിച്ചത്, അത് സത്യമായത് കൊണ്ടാണ്, പക്ഷേ ആ പുത്തൻ വാദയിൽ നിന്ന് മതം പഠിച്ചിട്ടില്ല.
ഏതെങ്കിലും വ്യക്തിയിൽ നിന്ന് , അത് പുത്തൻ വാദിയിൽ നിന്നായാലും, അവിശ്വാസിയിൽ നിന്നായാലും , സത്യത്തിന്റെ എന്തെങ്കിലും നമുക്ക് ലഭിച്ചാൽ, ആ സത്യത്തെ നാം സ്വീകരിക്കുന്നു.
അത് ആരിൽ നിന്നാണ് വന്നത് എന്നതിന്റെ പേരിലല്ല മറിച്ച് അത് സത്യമാണ് എന്നത് കൊണ്ടാണ്. സത്യം ആരിൽ നിന്ന് വന്നാലും അത് തള്ളാൻ പാടില്ല.
എന്നാൽ ശരിയായ വിശ്വാസവും, ശരിയായ രീതിശാസ്ത്രവുമുള്ളവരിൽ നിന്ന് മാത്രമേ നമ്മൾ മതം പഠിക്കാൻ പാടുള്ളൂ. പുത്തൻ വാദികളിൽ നിന്നും, അവിശ്വാസികളിൽ നിന്നും മതം പഠിക്കാൻ പാടില്ല.
കേരളത്തിൽ ഇന്ന് നിലവിലുള്ള പുത്തൻ വാദികളിൽ ചിലതാണ്, ശീയ, സമസ്ത , ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത്, മർകസു ദ്ദഅവ, പോപ്പുലർ ഫ്രണ്ട്, മാസപ്പിറവി ഗോളശാസ്ത്ര കണക്കവലംബിക്കുന്നവർ എന്നിവ.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment