യുവാക്കളേ , നാൽപ്പതാം വയസ്സിൽ അല്ലാഹു നിങ്ങൾക്ക് വിജ്ഞാനം നൽകാൻ, യുവത്വത്തിൽ അവനെ ഏറ്റവും നന്നായി ആരാധിക്കുകയും, അവന്റെ സൃഷ്ടികൾക്ക് നന്മയും ചെയ്യുക.

യുവാക്കളേ , നാൽപ്പതാം വയസ്സിൽ അല്ലാഹു നിങ്ങൾക്ക് വിജ്ഞാനം നൽകാൻ, യുവത്വത്തിൽ അവനെ ഏറ്റവും നന്നായി ആരാധിക്കുകയും, അവന്റെ സൃഷ്ടികൾക്ക് നന്മയും ചെയ്യുക.

സ്വഹാബികൾ رضي الله عنهم ൽ നിന്ന് പഠിച്ച മഹാനായ താബിയീ പണ്ടിതനായ അൽ-ഹസൻ رحمه الله പറഞ്ഞു :

 من أحسن عبادَةَ الله في شبيبته لقاه الله الحكمة في سنه، وذلك قوله: {وَلَمَّا بَلَغَ أَشُدَّهُ، وَاسْتَوَى ءَاتَيْنُهُ حُكْمًا وَعِلْمًا وَكَذَلِكَ نَجْزِي الْمُحْسِنِينَ] [القصص: ١٤].

" ആരെങ്കിലും യുവത്വത്തിൽ അല്ലാഹുവിനെ ഏറ്റവും നന്നായി ആരാധിച്ചാൽ, അവന്റെ വാർദ്ധക്യത്തിൽ അല്ലാഹു അവന് വിജ്ഞാനം നൽകും, അതാണ് അല്ലാഹു പറഞ്ഞതും :

" അദ്ദേഹം [മൂസാ عليه السلام] തന്‍റെ ശക്തി പ്രാപിക്കുകയും, മാനസികമായി പക്വതയെത്തുകയും ചെയ്തപ്പോള്‍ (നാല്പത് വർഷം - തഫ്‌സീർ സഅദീ), നാം അദ്ദേഹത്തിന് വിജ്ഞാനവും (കാര്യങ്ങളെ ശരിയായി തിരിച്ചറിയാനുള്ള കഴിവും, യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവും - തഫ്‌സീർ ഹിലാലി), അറിവും നല്‍കി (മതപരമായ - തഫ്‌സീർ ഹിലാലി) . 

അപ്രകാരമാണ് സല്‍ഗുണവാന്‍മാര്‍ക്കു നാം പ്രതിഫലം കൊടുക്കുന്നത്. (അല്ലാഹുവിനെ ഏറ്റവും നന്നായി ആരാധിക്കുന്നവർക്കും, അവന്റെ സൃഷ്ടികൾക്ക് നന്മ ചെയ്യുന്നവർക്കും, അവരുടെ നന്മക്കനുസരിച്ച അറിവും വിജ്ഞാനവും നൽകപ്പെടുന്നു -തഫ്‌സീർ സഅദീ ) ".

(28:14).

(عيون الأخبار - ٥٢٠/٢ )

നാൽപ്പതാം വയസ്സിൽ പറയേണ്ട ദുആ:

അല്ലാഹു പറഞ്ഞു:

 ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ

" അങ്ങനെ, അവന്‍ തന്‍റെ പൂര്‍ണ്ണശക്തി (അഥവാ ശക്തി പ്രായം) എത്തുകയും, നാല്പതു വസ്സിങ്കല്‍ എത്തുകയും ചെയ്‌താല്‍, അവന്‍ പറയുന്നതാണ്: 'എന്‍റെ റബ്ബേ! എന്‍റെ മേലും, എന്‍റെ മാതാപിതാക്കളുടെ മേലും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദി ചെയ്യുവാനും, നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്കു നീ പ്രചോദനം നല്‍കേണമേ! എന്‍റെ സന്തതികളില്‍ എനിക്കു നീ നന്മ വരുത്തിത്തരുകയും വേണമേ! നിശ്ചയമായും, ഞാന്‍ നിന്‍റെ അടുക്കലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു; ഞാന്‍ 'മുസ്‌ലിം'കളില്‍ പെട്ടവനാകുന്നു.'

(46:15).

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.