ഇസ്ലാമിൽ ദിവസം ആരംഭിക്കുന്നത് എപ്പോൾ?

ഇസ്ലാമിൽ ദിവസം ആരംഭിക്കുന്നത് എപ്പോൾ?

അലി മണിക്ക്ഫാനും കണക്കിന്റെ ആളുകൾക്കും ദിവസം ആരംഭിക്കുന്നത് ഫജ്റിനാണ്.

അത് കൊണ്ട് ഗോള ശാസ്ത്ര കണക്കാൽ സ്വാധീനിച്ച ഒരു സഹോദരൻ്റെ ചോദിച്ചു :

മഗ്‌രിബിനാണോ സുബഹിക്ക് ആണോ ദിവസം തുടങ്ങുന്നത്, അതിനെന്താണ് തെളിവ്?

എന്റെ മറുപടി:

ഹിലാൽ കാണേണ്ടത് മഗ്‌രിബിന് :

താഴെ സ്വഹീഹായ തർക്കമില്ലാത്ത യാതൊരു ദുർബലതയുമില്ലാത്ത കുറൈബിന്റെ ഹദീസ്:

حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا إِسْمَاعِيلُ، - يَعْنِي ابْنَ جَعْفَرٍ - أَخْبَرَنِي مُحَمَّدُ بْنُ أَبِي حَرْمَلَةَ، أَخْبَرَنِي كُرَيْبٌ، أَنَّ أُمَّ الْفَضْلِ ابْنَةَ الْحَارِثِ، بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ قَالَ فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا فَاسْتُهِلَّ رَمَضَانُ وَأَنَا بِالشَّامِ فَرَأَيْنَا الْهِلاَلَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ فَسَأَلَنِي ابْنُ عَبَّاسٍ ثُمَّ ذَكَرَ الْهِلاَلَ فَقَالَ مَتَى رَأَيْتُمُ الْهِلاَلَ قُلْتُ رَأَيْتُهُ لَيْلَةَ الْجُمُعَةِ ‏.‏ قَالَ أَنْتَ رَأَيْتَهُ قُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ ‏.‏ قَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُهُ حَتَّى نُكْمِلَ الثَّلاَثِينَ أَوْ نَرَاهُ ‏.‏ فَقُلْتُ أَفَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ قَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم ‏


കുറൈബ് ശാമിൽ നിന്നും മദീനയിൽ എത്തി ഇബ്നു അബ്ബാസിനെ കണ്ടു.


قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ


കുറൈബ് പറഞ്ഞു: മദീനയിൽ ഞാൻ മാസത്തിന്റെ അവസാനത്തിൽ എത്തി.


فَقَالَ مَتَى رَأَيْتُمُ الْهِلاَلَ 


ഇബ്നു അബ്ബാസ് ചോദിച്ചു: എപ്പോഴാണ് നിങ്ങൾ ഹിലാൽ കണ്ടത്?


قُلْتُ رَأَيْتُهُ لَيْلَةَ الْجُمُعَةِ 


കുറൈബ് പറഞ്ഞു: വെള്ളിയാഴ്ച രാത്രി.


قَالَ أَنْتَ رَأَيْتَهُ

ഇബ്നു അബ്ബാസ് ചോദിച്ചു:

നീ കണ്ടിവോ?

قُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ


കുറൈബ് പറഞ്ഞു: അതെ, ജനങ്ങളു കണ്ടു, അവർ നോമ്പ് നോറ്റു, മുആവിയയും നോമ്പ് നോറ്റു.

قَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُهُ حَتَّى نُكْمِلَ الثَّلاَثِينَ أَوْ نَرَاهُ

അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: ഞങ്ങൾ അത് കണ്ടത് ശനിയാഴ്ച രാത്രിയാണ്. അത് കൊണ്ട്, ഞങ്ങൾ അത് കാണുന്നത് വരെ നോമ്പ് നോക്കും, അല്ലെങ്കിൽ മുപ്പത് പൂർത്തിയാക്കും.

فَقُلْتُ أَفَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ

കുറൈബ് പറഞ്ഞു: മുആവിയയും അദ്ദേഹത്തിന്റെ കാഴ്ചയും പോരെ?

قَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم ‏

ഇബ്നു അബ്ബാസ് പറഞ്ഞു: പോര, അപ്രകാരമാണ് നമ്മോട് അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم കൽപ്പിച്ചത്.

(സഹീഹ് മുസ്ലിം).



عن ربعي بن حراس عن رجل من اصحاب رسول الله صلعم اختلف الناس في آخر يوم من رمضان . فقدم اعرابيان . فشهدا عند رسول الله صلعم بالله لأهل الهلال ورأياه أمس عشية فأمر رسول الله صلعم الناس ان يفطروا وفي رواية ان يغدوا الى مصلاهم 

( "ابو داود" جامع الاصول في احاديث الرسول لابن الاثير ٢٧٥/٦ ).

“റുബഇബ്നു‌ ഹറാസ് നബി صلى الله عليه وسلم യുടെ സഹാബിമാരിൽ ഒരാളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. റമദാനിലെ അവസാനദിവസം ജനങ്ങൾ അഭി പ്രായവ്യത്യാസത്തിലായി. അപ്പോൾ രണ്ട് ഗ്രാമീണ അറബികൾ വന്നു. അല്ലാഹുവിന്റെ പേരിൽ സത്യംചെയ്‌തുകൊണ്ട്  ഇന്നലെ  സന്ധ്യയ്ക്ക് ഹിലാൽ കണ്ടു എന്ന് സാക്ഷി പറഞ്ഞു. അപ്പോൾ നബി صلى الله عليه وسلم ജനങ്ങളോട് നോമ്പ് മുറിക്കാൻ കൽപിച്ചു. മറ്റൊരു റിപ്പോർട്ടിൽ നാളെ രാവിലെ ഈദ് ഗാഹിലേക്ക് പോകാനും കൽപിച്ചു. 

(അബൂദാവൂദ്-ജാമിഉൽ ഉസ്വൂൽ ഫീ അഹാദീസിർറസൂൽ, ഇബ്‌നുൽ അസീർ 6:275).

സുബ്ഹിക്ക് ഹിലാൽ കണ്ടതായി ഒരു റിപ്പോർട്ടുമില്ല.

സഹോദരൻ :

ദിവസം തുടങ്ങുന്നത്?

എന്റെ മറുപടി:

ദിവസം ആരംഭിക്കുന്നത് മഗ്‌രിബിനാണ്.


കുറൈബിന്റെ ഹദീസ്:

(സഹീഹ് മുസ്ലിം).

ശാമിൽ ചന്ദ്രദർശനം നടന്നത് വെള്ളിയാഴ്ച രാത്രി → അവിടെ റമദാൻ 1 ആരംഭിച്ചു.


മദീനയിൽ ചന്ദ്രദർശനം നടന്നത് ശനിയാഴ്ച രാത്രി → അവിടെ റമദാൻ 1 ആരംഭിച്ചു.

കുറൈബ് മാസാവസാനം മദീനയിലേയ്ക്ക് തിരിച്ചുവന്നു എന്ന് ഹദീസിൽ പറഞ്ഞു:


അപ്പോൾ കുറൈബിന്  30-ആം നോമ്പ്.

ഇബ്നു അബ്ബാസിന് رضي الله عنه 
29 ആം നോമ്പ്.


ഒരേ ദിവസത്തിന് രണ്ട് തീയതി. 


ദിവസം ആരംഭിക്കുന്നത് മഗ്‌രിബ് മുതൽ കാരണം:

ശാം റമദാൻ 1-ലേക്ക് നേരത്തേ പ്രവേശിച്ചു (വെള്ളിയാഴ്ച മഗ്‌രിബ്).

മദീന ഒരു രാത്രി പിന്നീടാണ് പ്രവേശിച്ചത് (ശനിയാഴ്ച മഗ്‌രിബ്).

അതിനാൽ, ഒരേ ദിവസത്തിന് രണ്ട് തീയതി.

അതേ പോലെ:

ശാമിൽ അത് റമദാൻ 30
മദീനയിൽ അത് റമദാൻ 29


റമദാൻ ഫജ്റിൽ തുടങ്ങുന്നു എന്ന വാദം പരിശോധിക്കാം :

റമദാൻ 1 ഫജ്റിൽ ആരംഭിക്കുന്നുവെന്ന് കരുതിയാൽ:

ശാമിൽ

ചന്ദ്രദർശനം: വെള്ളിയാഴ്ച രാത്രി,
അപ്പോൾ റമദാൻ ആരംഭിക്കേണ്ടത്:

വെള്ളിയാഴ്ച ഫജ്റിൽ .

 പക്ഷേ ആ ഫജ്റിന് മുമ്പ് ചന്ദ്രദർശനം നടന്നിട്ടില്ല, അതായത് ചന്ദ്രദർശനത്തിന് മുമ്പേ റമദാൻ ആരംഭിച്ചുവെന്ന് വരും, ഇത് ഹദീസിന് വിരുദ്ധമാണ്, കാരണം :

നബി صلى الله عليه وسلم കൽപിച്ചു :


"‏ لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ، وَلاَ تُفْطِرُوا حَتَّى تَرَوْهُ

നബി صلى الله عليه وسلم പറഞ്ഞു :

"ഹിലാൽ കാണുന്നത് വരെ (റമദാനിന്റെ) നോമ്പ് എടുക്കരുത് , ഹിലാൽ കാണുന്നത് വരെ നോമ്പ് (ശവ്വാലിന്റെ) തുറക്കുകയും ചെയ്യരുത്".

(സഹീഹ് മുസ്ലിം).


മദീനയിൽ

ചന്ദ്രദർശനം, ശനിയാഴ്ച രാത്രി.
അപ്പോൾ റമദാൻ ആരംഭിക്കേണ്ടത്, ശനിയാഴ്ച ഫജ്റിൽ.
എന്നാൽ ആ ഫജ്റിന് മുമ്പ് ചന്ദ്രദർശനം ഉണ്ടായിട്ടില്ല.

ചന്ദ്രദർശനം നടന്നത് ഫജ്റിന് ശേഷമാണ്.

അതിനാൽ:
ചന്ദ്രദർശനം ഇല്ലാതെ റമദാൻ ആരംഭിച്ചതായി വരും.

ഇതും പ്രവാചകൻ صلى الله عليه وسلم യുടെ കൽപനക്കെതിര്.


അത് കൊണ്ട് വളരെ വ്യക്തമാണ്:


ചന്ദ്രദർശനം നടക്കുന്നത് രാത്രിയിലാണ്.

ആ രാത്രി തന്നെയാണ് പുതിയ ദിവസം ആരംഭിക്കുന്നത്.

നോമ്പ് ആരംഭിക്കുന്നത് ആ ദിവസത്തിന്റെ ഫജ്റിലാണ്.

കുറൈബിന്റെ ഹദീസ് ദിവസം മഗ്‌രിബിൽ ആരംഭിക്കുന്നു എന്നതിനെ മാത്രമേ പിന്തുണയ്ക്കൂ.

ദിവസം ഫജ്റിൽ തുടങ്ങുന്നു എന്ന വാദം ഈ ഹദീസിനും, മറ്റ് ഹദീസുകൾക്കും എതിരാണ്. അത് കൊണ്ട് പ്രമാണങ്ങൾക്ക് വിരുദ്ധം.

بارك الله فيك

സഹോദരൻ :

രാത്രി എന്ന് പറഞ്ഞാൽ, മഗ്‌രിബിന് ശേഷമോ, ഇഷാക്ക് ശേഷമോ?

എന്റെ മറുപടി:

രാത്രി എന്ന് പറഞ്ഞാൽ, ആദ്യത്തെ ഹിലാലിനെ കാണുന്നത് മഗ്‌രിബിനാണ്.

സന്ധ്യക്ക് കണ്ട ഹദീസും അയച്ചു തന്നു.

ഡോ:  കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.