ശഹീദ് എന്ന് ഉറപ്പിച്ച് പറയുന്നവർ സൂക്ഷിക്കുക, നരക ശിക്ഷക്ക് കാരണമാകുന്നതാണ്.

ശഹീദ് എന്ന് ഉറപ്പിച്ച് പറയുന്നവർ സൂക്ഷിക്കുക, നരക ശിക്ഷക്ക് കാരണമാകുന്നതാണ്.

വധിക്കപ്പെട്ട ഇറാൻ നേതാക്കളെ ശഹീദ് എന്ന് വിളിക്കുന്നത് ഒരു സ്ഥിരം പ്രവണതയായി മാറിയിട്ടുണ്ട്.

അത്തരം പ്രവണതയിൽ മുസ്ലിംകൾ അതീവ സൂക്ഷിക്കണം, കാരണം:

ഒരു വ്യക്തിയെ ഉറപ്പോടെ ശഹീദ് എന്ന് വിളിക്കരുത്.

അല്ലാഹു പറയുന്നു:

فَلَا تُزَكُّوا أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَى

(سورة النجم: 32).

“നിങ്ങൾ നിങ്ങളെ സ്വയം വിശുദ്ധരാക്കരുത്; ആർ തഖ്വയുള്ളവനാണെന്ന് അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നത്.”

(53:32).

ഒരാളുടെ യഥാർത്ഥ അവസ്ഥയും അന്തിമാവസ്ഥയും അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ.

ഒരു വ്യക്തിയെ ശഹീദ് എന്ന് ഉറപ്പിച്ച് പറയുന്നതിന്റെ അർത്ഥം അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചവനാണ് എന്ന് സാക്ഷ്യം പറയലാണ്.

കാരണം:

ശഹീദ് എന്നത് സ്വർഗ്ഗ പ്രതിഫലം ലഭിച്ചവനെ സൂചിപ്പിക്കുന്നു.

സ്വർഗ്ഗത്തിൽ ആരാണ് പ്രവേശിക്കുക എന്നത് ഗൈബ് (അദൃശ്യജ്ഞാനം) ആണ്.

നബി صلى الله عليه وسلم ക്ക് പോലും ഗൈബ് അറിയില്ല , അല്ലാഹു അറിയിച്ചതൊഴികെ.

അല്ലാഹു പറയുന്നു:

قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّهِ وَلَا أَعْلَمُ الْغَيْبَ

(سورة الأنعام: 50).

“പറയുക: എനിക്ക് അല്ലാഹുവിന്റെ ഖജനാവുകൾ ഉണ്ടെന്ന് ഞാൻ നിങ്ങളോട് പറയുന്നില്ല; ഞാൻ ഗൈബ് അറിയുന്നവനും അല്ല.”

(6:50).

അത് കൊണ്ട് അല്ലാഹു അറിയിച്ചവരെ ഒഴികെ സ്വർഗ്ഗവാസികൾ ആരാണെന്ന് നബി صلى الله عليه وسلم ക്ക് പോലും അറിയില്ല.

ശിർക്ക് സംബന്ധിച്ച പ്രധാന മുന്നറിയിപ്പ് :

ഗൈബ് (അദൃശ്യ ജ്ഞാനം) അല്ലാഹുവിന് മാത്രമേ അറിയൂ, നബി صلى الله عليه وسلم ക്ക് അറിയിച്ചത് മാത്രമേ നബി صلى الله عليه وسلم ക്കും അറിയൂ.

ഒരാളുടെ അന്തിമസ്ഥിതിയെക്കുറിച്ച് ഉറപ്പോടെ വിധി പറയുന്നത് ഗൈബ് അറിയുന്നതായി അവകാശപ്പെടുന്നതിലേക്ക് നയിക്കുന്നു.

അല്ലാഹുവിന് മാത്രമുള്ള ഗൈബ് അറിവ് മറ്റൊരാൾക്കും ഉറപ്പായി അറിയാം എന്ന് വിശ്വസിക്കുന്നത് ശിർക്കിലേക്ക് നയിക്കുന്ന അതീവ അപകടകരമായ കാര്യമാണ്.

ഗൈബ് അറിവ് അല്ലാഹുവിന് പുറമെ മറ്റാർക്കും സ്വതന്ത്രമായി ഉണ്ടെന്ന് വിശ്വസിക്കുന്നത്, അല്ലാഹുവിൻ്റെ അറിവിൽ പങ്കുചേർക്കലാണ്, ശിർക്കാണ്, ശിർക്ക് പൊറുക്കപ്പെടാത്ത പാപമാണ്.

അല്ലാഹു പറയുന്നു:

إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ

(النساء: 48)

“തീർച്ചയായും അല്ലാഹുവിനോട് പങ്കുചേർക്കപ്പെടുന്നത് (ശിർക്ക്) അവൻ പൊറുക്കുകയില്ല.”

(4:48).

കൂടാതെ അല്ലാഹു മുന്നറിയിപ്പ് നൽകുന്നു:

إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ

(المائدة: 72)

“ആരെങ്കിലും അല്ലാഹുവിനോട് പങ്കുചേർത്താൽ, അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കി, അവന്റെ വാസസ്ഥലം നരകമാകുകയും ചെയ്യും.”

(5:72).

അത് കൊണ്ട് അദൃശ്യകാര്യങ്ങളിൽ ഉറപ്പായി വിധി പറയുന്നതിൽ മുസ്ലിംകൾ അതീവ സൂക്ഷിക്കണം.

നബി صلى الله عليه وسلم അറിയിച്ചു തന്നവരൊഴികെ മറ്റാരേയും ഉറപ്പോടെ ശഹീദ് എന്ന് ഒരിക്കലും വിളിക്കരുത്, നരക ശിക്ഷക്ക് കാരണമാകുന്നതാണ്.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.