ഇറാനും, സയണിസ്റ്റുകളും - ചിലപ്പോൾ ചില അക്രമികളെ മറ്റു ചില അക്രമികൾ മുഖേന അല്ലാഹു ഏറ്റുമുട്ടിപ്പിക്കും എന്ന അല്ലാഹുവിന്റെ നീതിക്ക് നാം സാക്ഷികളാവുകയാണ്. അല്ലാഹുവിന്റെ വിധിയുടെ അത്ഭുതം തിരിച്ചറിയുക.
ഇറാനും, സയണിസ്റ്റുകളും - ചിലപ്പോൾ ചില അക്രമികളെ മറ്റു ചില അക്രമികൾ മുഖേന അല്ലാഹു ഏറ്റുമുട്ടിപ്പിക്കും എന്ന അല്ലാഹുവിന്റെ നീതിക്ക് നാം സാക്ഷികളാവുകയാണ്. അല്ലാഹുവിന്റെ വിധിയുടെ അത്ഭുതം തിരിച്ചറിയുക.
അല്ലാഹു تعالى പറയുന്നു:
وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ
“അങ്ങനെ തന്നെയാണ് അവർ സമ്പാദിച്ചിരുന്ന പ്രവൃത്തികളുടെ ഫലമായി ചില അക്രമികളെ മറ്റു ചിലരിൽ അധികാരികളാക്കുന്നത്.”
(സൂറത് അൽ-അൻആം 6:129).
സ്വഹാബികളിൽ നിന്ന് നേരിട്ട് പഠിച്ച മഹാനായ താബിയീ പണ്ടിതനായ ഫുദൈൽ ഇബ്‌നു ഇയാദ് رحمه الله പറഞ്ഞു:
«إذا رأيتَ ظالِمًا ينتقم من ظالِمٍ فقِفْ وانظُرْ مُتَعَجِّبًا»
" ഒരു അക്രമി മറ്റൊരു അക്രമിയോട് പ്രതികാരം ചെയ്യുന്നത് നീ കാണുമ്പോൾ, അല്ലാഹുവിന്റെ വിധിയുടെ അത്ഭുതം തിരിച്ചറിഞ്ഞ് ചിന്തിക്കുക ".
تفسير ابن كثير — الأنعام (129).
ഇമാം ഇബ്‌നു കസീർ رحمه الله പറഞ്ഞു:
«أي نسلط بعض الظالمين على بعض، ونهلك بعضهم ببعض، وننتقم من بعضهم ببعض جزاءً على ظلمهم وبغيهم»
" അല്ലാഹു ചില അക്രമികളെ മറ്റുചിലരിൽ അധികാരികളാക്കുകയും, അവരുടെ അക്രമത്തിന്റെയും അതിരുവിട്ട പ്രവൃത്തികളുടെയും ശിക്ഷയായി ഒരാളെ മറ്റൊരാളിലൂടെ നശിപ്പിക്കുകയും പ്രതികാരം നടത്തുകയും ചെയ്യുന്നു ".
تفسير ابن كثير — سورة الأنعام (129).
ഇമാം അൽ-ഖുർത്തുബി رحمه الله പറഞ്ഞു:
«نُسَلِّطُ بعضَ الظَّلَمَةِ على بعضٍ فيهلكه ويذلُّه»
" അല്ലാഹു ചില അക്രമികളെ മറ്റുചിലരിൽ അധികാരികളാക്കുന്നു; അങ്ങനെ ഒരാൾ മറ്റെയാളെ നശിപ്പിക്കുകയും അവനെ അപമാനിക്കുകയും ചെയ്യുന്നു ".
الجامع لأحكام القرآن — القرطبي (الأنعام 129).
സഹാബികൾ رضي الله عنهم യുടെ വിദ്യാർത്ഥികളായ താബിഉീനുകളിൽ നിന്ന് നേരിട്ട് പഠിച്ച മഹാനായ പണ്ഡിതനായ ഇമാം മാലിക് ഇബ്‌നു അനസ് رحمه الله പറഞ്ഞു:
«إِنَّ اللَّهَ يَنْتَقِمُ مِنَ الظَّالِمِ بِالظَّالِمِ، ثُمَّ يَنْتَقِمُ مِنْ كِلَيْهِمَا.»
" അല്ലാഹു ഒരു അക്രമിയെക്കൊണ്ട് മറ്റൊരു അക്രമിയോട് പകരം വീട്ടും, അതിനുശേഷം അവൻ അവർ രണ്ടുപേരോടും പകരം വീട്ടും."
منح الجليل شرح مختصر خليل — (9/195).
കുറിപ്പുകൾ:
ഒരാളുടെ കഴിവിനനുസരിച്ച് അനീതിയെ എതിർക്കുന്നത് മുസ്ലിമിന്റെ ബാധ്യത തന്നെയാണ്.
എന്നാൽ അക്രമം തുടരുന്നവരെ അല്ലാഹു ചിലപ്പോൾ മറ്റൊരു അക്രമകാരൻ മുഖേന ശിക്ഷിക്കുന്നു.
ഇത് അല്ലാഹുവിന്റെ ദൈവീക നീതിയാണ്.
ഒരു പാഠമായി കണ്ടു ചിന്തിക്കുക.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment