തഖ്‌വ (അല്ലാഹുവിനോടുള്ള ഭയഭക്തി) ഹൃദയത്തിൽ മാത്രമേയുള്ളവെങ്കിൽ അവൻ അല്ലാഹുവിനോടുള്ള അനുസരണക്കേടിൽ തന്നെയാണ് . അവൻ്റെ ശരീരാവയവങ്ങളിലും തഖ്‌വ കാണപ്പെടുമ്പോൾ മാത്രമേ അവൻ അല്ലാഹുവിനെ അനുസരിക്കുന്നവനാവുകയുള്ളു.
തഖ്‌വ (അല്ലാഹുവിനോടുള്ള ഭയഭക്തി) ഹൃദയത്തിൽ മാത്രമേയുള്ളവെങ്കിൽ അവൻ അല്ലാഹുവിനോടുള്ള അനുസരണക്കേടിൽ തന്നെയാണ് . അവൻ്റെ ശരീരാവയവങ്ങളിലും തഖ്‌വ കാണപ്പെടുമ്പോൾ മാത്രമേ അവൻ അല്ലാഹുവിനെ അനുസരിക്കുന്നവനാവുകയുള്ളു.
ഷെയ്ഖ് ഉസൈമീൻ رحمه الله , ഹുജുറാത്ത് 3 വചനത്തിൻ്റെ വിശദീകരണത്തിൽ പറഞ്ഞു:
أُولَئِكَ الَّذِينَ امْتَحَنَ اللَّهُ قُلُوبَهُمْ لِلتَّقْوَى يفعل بعض الناس المعاصي وإذا أنكرت عليه قال: التقوى هاهنا, كأنه يزكي نفسه, وهو قائم على معصية الله, فنقول له بكل سهولة: لو كان ما هاهنا متقياً لكانت الجوارح متقية؛ لأن النبي صلى الله عليه وسلم يقول: (ألا وإن في الجسد مضغة إذا صلحت صلح الجسد كله, وإن فسدت فسد الجسد كله) تجد شخصاً مصراً على معصية ما, كإسبال الثوب وحلق اللحية وشرب الدخان، فتنهاه وتخوفه من عقاب الله, ويقول: التقوى هاهنا, الجواب نقول: لو كان ما هاهنا -أي القلوب- فيه تقوى, لكان ما هاهنا -أي الجوارح- فيه تقوى, الدليل: قول النبي صلى الله عليه وسلم: (ألا وإن في الجسد مضغة إذا صلحت صلح الجسد كله, وإن فسدت فسد الجسد كله ألا وهي القلب) .
" അല്ലാഹു പറഞ്ഞു :
" അവരുടെ ഹൃദയങ്ങളെ 'തഖ്‌വാ' ക്കുവേണ്ടി അല്ലാഹു പരീക്ഷിച്ചിട്ടുള്ളവരത്രെ അക്കൂട്ടർ ".
(49:3).
ചില ആളുകൾ പാപങ്ങൾ ചെയ്യുന്നു. അവരെ അത് സംബന്ധിച്ച് വിലക്കുമ്പോൾ അവർ പറയും :
“തഖ്‌വ (അല്ലാഹുവിനോടുള്ള ഭയഭക്തി) ഇവിടെ (ഹൃദയത്തിൽ) ആണെന്ന് ".
ഇങ്ങനെ പറഞ്ഞ് അവർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതുപോലെയാണ്.
പക്ഷേ അവർ അല്ലാഹുവിനോടുള്ള അനുസരണക്കേടിൽ തുടരുകയാണ്.
അപ്പോൾ നാം വളരെ ലളിതമായി അവനോട് പറയും:
“ഹൃദയത്തിൽ തഖ്‌വ ഉണ്ടായിരുന്നെങ്കിൽ , ശരീരാവയവങ്ങളിലും തഖ്‌വ കാണപ്പെട്ടേനെ.”
കാരണം നബി صلى الله عليه وسلم പറഞ്ഞു:
“ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നാകും; അത് മോശമായാൽ ശരീരം മുഴുവൻ മോശമാകും ".
നിങ്ങൾ കാണും:
ചിലർ പാപത്തിൽ ഉറച്ചു നിൽക്കുന്നു,
ഉദാഹരണത്തിന്:
വസ്ത്രം കണങ്കാലിന് താഴെ ഇട്ടുനടക്കൽ (ഇസ്ബാൽ),
താടി വടിക്കൽ,
പുകവലിക്കൽ,
അവനെ നിങ്ങൾ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുമ്പോൾ അവൻ പറയുന്നു:
“തഖ്‌വ ഇവിടെയാണ് (ഹൃദയത്തിൽ) ”.
അതിനുള്ള മറുപടി:
“ഇവിടെ, അതായത് ,ഹൃദയത്തിൽ തഖ്‌വ ഉണ്ടായിരുന്നെങ്കിൽ, ഇവിടെ, അതായത് , ശരീരാവയവങ്ങളിലും കൂടി തഖ്‌വ ഉണ്ടായേനെ ".
അതിന്റെ തെളിവ് നബി صلى الله عليه وسلم യുടെ വാക്കാണ്:
“ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്; അത് നന്നായാൽ ശരീരം മുഴുവൻ നന്നാകും; അത് മോശമായാൽ ശരീരം മുഴുവൻ മോശമാകും . അറിഞ്ഞിരിക്കൂ, അത് ഹൃദയമാണ് ".
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment