റമദാനിൽ ഭാര്യക്ക് വീട്ടുപണികളെ എളുപ്പമാക്കിക്കൊടുക്കുന്നത്, അവർക്ക് ആരാധനയിലും സ്മരണയിലും (ദിക്‌ർ) മുഴുകാൻ സമയം ലഭിക്കും, ഭർത്താവിന് പ്രതിഫലവും ലഭിക്കും.

റമദാനിൽ ഭാര്യക്ക് വീട്ടുപണികളെ എളുപ്പമാക്കിക്കൊടുക്കുന്നത്, അവർക്ക് ആരാധനയിലും സ്മരണയിലും (ദിക്‌ർ) മുഴുകാൻ സമയം ലഭിക്കും, ഭർത്താവിന് പ്രതിഫലവും ലഭിക്കും.

ഷെയ്ഖ് മുഹമ്മദ് ബിൻ ഗാലിബ് حفظه الله പറഞ്ഞു :

من حسن تعامل الزوج مع زوجته تيسير الأعمال المنزلية لا سيما في هذه الأيام والليالي، حتى تتفرغ للعبادة والذكر.
ويكسب الزوج أجرا بذلك التيسير
ومن أعظم الكرم: أن تكرم غيرك ليكون قريبا من ربه، متفرغا لطاعته.
(وخيركم خيركم لأهله).

ഭാര്യയോടുള്ള നല്ല പെരുമാറ്റത്തിന്റെ ഭാഗമാണ്, പ്രത്യേകിച്ച് ഈ (റമദാനിലെ) ദിവസങ്ങളിലും രാവുകളിലും, വീട്ടുപണികളെ എളുപ്പമാക്കിക്കൊടുക്കുന്നത്.

അതുവഴി അവർക്ക് ആരാധനയിലും സ്മരണയിലും (ദിക്‌ർ) മുഴുകാൻ സമയം ലഭിക്കും.

ഇത്തരത്തിൽ എളുപ്പമാക്കിക്കൊടുക്കുന്നതിലൂടെ ഭർത്താവിന് പ്രതിഫലവും ലഭിക്കും.

ഏറ്റവും വലിയ ഔദാര്യ പ്രവൃത്തികളിൽ ഒന്നാണ് മറ്റുള്ളവരെ അവൻ്റെ റബ്ബിലേക്ക് കൂടുതൽ അടുക്കാനും അവന്റെ അനുസരണത്തിൽ സ്വയം അർപ്പിക്കാനും സഹായിക്കുക എന്നത്.

(നിങ്ങളിൽ ഏറ്റവും ഉത്തമർ അവരുടെ കുടുംബങ്ങളോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ് ).

സ്രോതസ്:

https://x.com/i/status/1517869784699973636

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ.മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.