ചന്ദ്ര ദർശനത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ കാരണം ലൈലത്തുൽ ഖദർ വ്യത്യസ്ത രാത്രികളിലാകുമോ?
ചന്ദ്ര ദർശനത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ കാരണം ലൈലത്തുൽ ഖദർ വ്യത്യസ്ത രാത്രികളിലാകുമോ?
ഷെയ്ഖ് ഡോ : അബ്ദുല്ലാഹ് ഇബ്ന്‍ സുല്‍ഫീഖ് അദ്-ദഫീരി حفظه الله.
ചോദ്യം:
മുസ്ലിംകൾ ചന്ദ്രദർശനത്തിൽ വ്യത്യാസപ്പെടുന്നുവെന്ന് അറിയാം.
അതിനാൽ ഒരു രാജ്യത്ത് നോമ്പ് അനുഷ്ഠിക്കുന്നവർക്കുള്ള ഒറ്റപ്പെട്ട രാത്രികൾ മറ്റൊരു രാജ്യത്തിലവർക്ക് ഒറ്റപ്പെട്ട രാത്രികളുമായി ഒത്തു പോകണമെന്നില്ല.
അപ്പോൾ ലൈലത്തുൽ ഖദർ വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത രാത്രികളിലാകാമോ?
അല്ലെങ്കിൽ ഒരാളാണ് ശരിയും മറ്റുള്ളവർ തെറ്റുമാണോ?
ഒരു വർഷത്തിൽ അത് ഒരു രാത്രിയിലേ വരൂ, അല്ലെങ്കിൽ ഒന്നിലധികം രാത്രികളിലാകാമോ?
ഉത്തരം:
അല്ലാഹു (عز وجل) ഈ രാത്രിയെ ഏകവചന രൂപത്തിലാണ് പരാമർശിച്ചിരിക്കുന്നത് (ഖദറിൻ്റെ രാത്രി എന്നാണ്, രാത്രികൾ എന്നല്ല).
അതായത് അത് ഒരു രാത്രി മാത്രമാണ്.
അതിനാൽ അവരിൽ ഒരാളാണ് ശരിയായത്, മറ്റൊരാൾ ശരിയായതല്ല.
രണ്ട് രാജ്യങ്ങൾ വ്യത്യസ്ത ദിവസങ്ങളിൽ ചന്ദ്രനെ കണ്ടുവെന്ന കാരണം കൊണ്ട് ലൈലത്തുൽ ഖദർ രണ്ട് വ്യത്യസ്ത രാത്രികളിലാകാൻ സാധിക്കില്ല.
അതുകൊണ്ട് അത് ഒരു രാത്രിയാണ്;
അവരിൽ ഒരാൾ ശരിയും മറ്റൊരാൾ തെറ്റുമാണ്.
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നത്.
സ്ത്രോതസ്:
കുറിപ്പ്:
അവരിൽ ഒരാൾ ശരിയും മറ്റൊരാൾ തെറ്റുമാണ് എന്ന് ഷെയ്ഖ് പറഞ്ഞതിൻ്റെ അർത്ഥം :
ലൈലത്തുൽ ഖദർ യഥാർത്ഥത്തിൽ ഒരു രാത്രിയാണ്.
ഉദാഹരണം:
അല്ലാഹുവിന്റെ വിധിയിൽ ലൈലത്തുൽ ഖദർ 27-ാം രാവിലാണ് എന്ന് കരുതുക.
പക്ഷേ ചന്ദ്രദർശന വ്യത്യാസം കാരണം:
സൗദി തിങ്കളാഴ്ച റമളാൻ തുടങ്ങി.
കേരളം ചൊവ്വാഴ്ച റമളാൻ തുടങ്ങി.
അപ്പോൾ:
സൗദിയിൽ 27-ാം രാവ് = ഇന്ന്.
കേരളത്തിൽ 27-ാം രാവ് = നാളെ.
അല്ലാഹുവിന്റെ വിധിയിൽ ലൈലത്തുൽ ഖദർ ഇന്നത്തെ രാവിൽ ആയിരുന്നാൽ:
സൗദിയുടെ കണക്ക് യാഥാർത്ഥ്യവുമായി ഒത്തു പോയി.
(ശരി).
കേരളത്തിൻ്റെ കണക്ക് ഒത്തു പോയില്ല.
(തെറ്റ്).
അല്ലെങ്കിൽ അല്ലാഹുവിന്റെ വിധിയിൽ ലൈലത്തുൽ ഖദർ നാളെത്തെ രാവിൽ ആണെങ്കിൽ:
കേരളത്തിൻ്റെ കണക്ക് ശരി.
സൗദിയുടെ കണക്ക് തെറ്റ്.
അതിനാലാണ് പറയുന്നത്:
“അവരിൽ ഒരാൾ ശരിയും മറ്റൊരാൾ തെറ്റുമാണ്” എന്ന്.
യഥാർത്ഥത്തിൽ ലൈലത്തുൽ ഖദർ ഒരു രാത്രിയിലാണ്, പക്ഷേ ചന്ദ്രദർശന വ്യത്യാസം കാരണം രാജ്യങ്ങളുടെ ദിവസങ്ങളിൽ വ്യത്യാസം വരുന്നു. അതിനാൽ അവരിൽ ഒരു രാജ്യമാണ് ലൈലത്തുൽ ഖദ്റുമായി ഒത്തു പോകുന്നത്.
ഭൂമിയിൽ രാത്രി ഒരേ സമയത്ത് വരില്ല.
സൗദിയിൽ രാത്രി ആയിരിക്കുമ്പോൾ
അമേരിക്കയിൽ പകൽ ആയിരിക്കും.
അതായത് രാത്രി ലോകത്ത് ക്രമമായി വരുന്നു.
ഉദാഹരണം:
അല്ലാഹുവിന്റെ വിധിയിൽ ലൈലത്തുൽ ഖദർ റമളാനിലെ 27-ാം രാവിന് ആണെന്ന് കരുതുക.
അപ്പോൾ:
ആദ്യം ജപ്പാൻ / ഓസ്ട്രേലിയ ഭാഗങ്ങളിൽ രാത്രി തുടങ്ങും.
പിന്നെ ഇന്ത്യ
പിന്നെ സൗദി
പിന്നെ യൂറോപ്പ്
പിന്നെ അമേരിക്ക
ഇങ്ങനെ ആ രാത്രി ലോകത്ത് പടർന്നു പോകുന്നു.
അതിനാൽ:
സൗദിയിൽ ലൈലത്തുൽ ഖദർ 27-ാം രാവിന് ആകുമ്പോൾ, കേരളത്തിൽ അത്
26-ാം രാവായി കണക്കാക്കാം, അല്ലാതെ കേരളത്തിൽ അത് കേരളത്തിൽ 27-ാം രാവ് ആകുമ്പോഴല്ല.
കാരണം അല്ലാഹുവിന്റെ വിധിയിൽ ലൈലത്തുൽ ഖദർ ഒറ്റ രാവിലാണ്, രണ്ട് രാവുകളിലല്ല.
നബി صلى الله عليه وسلم പറഞ്ഞത്
അവസാനത്തെ പത്തിൽ ലൈലത്തുൽ ഖദർ അന്വേഷിക്കൂ എന്നാണ്.
ഇത് കാരണം നിശ്ചിതമായി ഏത് രാവിലാണെന്ന് നമ്മുക്ക് അറിയില്ല.
ലൈലത്തുൽ ഖദർ ഒരു രാത്രിയാണ്.
സൗദി അവരുടെ രാത്രിയിൽ അത് അന്വേഷിക്കുന്നു. കേരളം അവരുടെ രാത്രിയിൽ അത് അന്വേഷിക്കുന്നു. അത് കൊണ്ട് ഒറ്റയായ രാവിലും, ഇരട്ടയായ രാവിലും ആകാം.
ശ്രദ്ധിക്കുക:
ഒരു ദിവസത്തിന് രണ്ടൊ മൂന്നോ തിയ്യതിയാവാം.
തെളിവ്: സഹീഹ് മുസ്ലിമിലെ ലോക പണ്ഡിതന്മാർക്ക് തർക്കമില്ലാത്ത സ്വഹീഹായ കുറൈബിന്റെ ഹദീസ് .
കുറൈബിന്റെ ഹദീസ് പ്രകാരം ഒരു ദിവസത്തിന് രണ്ട് തിയ്യതി ഉണ്ട്. ശാമിൽ വെള്ളിയാഴ്ച മാസപ്പിറവി കണ്ടപ്പോൾ, മദീനയിൽ ശനിയാഴ്ചയാണ് കണ്ടത്. അഥവ ശാമിൽ വെള്ളിയാഴ്ച റമദാൻ 1 ആയപ്പോൾ മദീനയിൽ അതേ ദിവസം ശഅ്ബാൻ 29 ആണ്. അഥവ ഒരു ദിവസത്തിന് തന്നെ രണ്ട് തിയ്യതി.
അതേ പോലെ, ശാമിൽ നിന്നും മദീനയിലേക്ക് വന്ന കുറൈബിനന്ന് 30 നോമ്പ് പൂർത്തിയായി. മദീനയിൽ ഇബ്നു അബ്ബാസ് رضي الله عنه വിന് അതേ ദിവസം 29 ഉം. അഥവ ഒരു ദിവസത്തിന് തന്നെ രണ്ട് തിയ്യതി.
അത് കൊണ്ട് സൗദിയിൽ ലൈലത്തുൽ ഖദർ 27-ാം രാവിന് ആകുമ്പോൾ കേരളത്തിൽ 26-ാം രാവാണ്.
മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ മറ്റൊരു സ്ഥലത്ത് മറ്റൊരു തിയ്യതി ആവാം. അത് കൊണ്ട് ഒരു ദിവസത്തിന് രണ്ടൊ മൂന്നോ തിയ്യതിയാവാം.
ശാസ്ത്രീയമായും ഇത് ശരിയാണ്.
സൂര്യന് ഉദയസ്ഥാനങ്ങളിൽ വിത്യാസമുള്ളത് കൊണ്ട് ആഗോള തലത്തിൽ നിസ്‌കാര സമയം വിത്യസ്തമാണ്.
അതേ പോലെ ചന്ദ്രനും ഉദയസ്ഥാനങ്ങളിൽ വിത്യാസമുള്ളത് കൊണ്ട് ആഗോള തലത്തിൽ നോമ്പും പെരുന്നാളും വിത്യസ്തമായി വരും.
അത് കൊണ്ട് പ്രമാണങ്ങൾ, ഇവിടെ കുറൈബിന്റെ ഹദീസ്, ശാസ്ത്രത്തിന് ഒരിക്കലും എതിരാവില്ലല്ലൊ.
ഡോ: കെ. മുഹമ്മദ് സാജിദ്.
അപ്പോൾ ചില രാജ്യങ്ങളിൽ രാത്രിയും പകലും വ്യത്യാസമില്ലേ ഇപ്പോൾ കേരളത്തിൽ പകൽ ആയിരിക്കുമ്പോൾ അമേരിക്ക കാനഡ എന്നിവിടങ്ങളിൽ രാത്രിയല്ലേ അപ്പോൾ അവിടെയൊക്കെ എങ്ങനെയായിരിക്കും
ReplyDeleteകിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ് രാത്രി സംഭവിക്കുക. അപ്പോൾ കിഴക്ക് മഗ്‌രിബിന് ലൈലത്തുൽ ഖദർ ആരംഭിച്ച് 24 മണിക്കൂറിൽ ലൊകം മുഴുവൻ ഒരേ രാത്രിയിൽ സംഭവിക്കുന്നു.
ReplyDeleteഒരേ സമയം ലോകം മുഴുവൻ ലൈലത്തുൽ ഖദർ എന്നല്ല അല്ലാഹു പറഞ്ഞത്, മറിച്ച് ഒരു രാത്രിയിൽ എന്നാണ്.
Delete