ലോകത്തിലെ ഒന്നിനും നൽകാൻ കഴിയാത്ത യഥാർത്ഥ സമാധാനം നൽകുന്നത് അല്ലാഹുവിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന അല്ലാഹുവിൻ്റെ സ്മരണയിൽ മുഴുകുന്ന ഹൃദയമാണ്
ലോകത്തിലെ ഒന്നിനും നൽകാൻ കഴിയാത്ത യഥാർത്ഥ സമാധാനം നൽകുന്നത് അല്ലാഹുവിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന അല്ലാഹുവിൻ്റെ സ്മരണയിൽ മുഴുകുന്ന ഹൃദയമാണ്.
ഇമാം സഅദീ رحمه الله :
الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ
أي: يزول قلقها واضطرابها، وتحضرها أفراحها ولذاتها.
أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
أي: حقيقٌ بها وحريٌّ أن لا تطمئنَّ لشيءٍ سوى ذكره، فإنه لا شيء ألذُّ للقلوب ولا أشهى ولا أحلى من محبة خالقها، والأنس به ومعرفته. وعلى قدر معرفتها بالله ومحبتها له، يكون ذكرها له.
അല്ലാഹു പറയുന്നു:
“വിശ്വസിക്കുന്നവരും, അല്ലാഹുവിന്റെ സ്മരണയിൽ ഹൃദയങ്ങൾക്ക് സമാധാനം ലഭിക്കുന്നവരുമാണ് അവർ.”
അതിനർഥം:
അവരുടെ ഉത്കണ്ഠയും ആശങ്കയും നീങ്ങി, അതിന് പകരമായി സന്തോഷവും ആനന്ദവും നിറയുന്നു.
അല്ലാഹു പറയുന്നു:
“അറിയുക! അല്ലാഹുവിന്റെ സ്മരണയിൽ തന്നെയാണ് ഹൃദയങ്ങൾക്ക് സമാധാനം ലഭിക്കുന്നത്.”
(സൂറത് അർ-റഅദ് 13:28).
ഇത് മനുഷ്യ ഹൃദയത്തിന്റെ സ്വഭാവമാണ്. ഹൃദയം യഥാർത്ഥ സമാധാനവും ആശ്വാസവും കണ്ടെത്തുന്നത് അല്ലാഹുവിന്റെ സ്മരണയിൽ മാത്രമാണ്.
കാരണം സൃഷ്ടാവിനെ സ്നേഹിക്കുന്നതിലും, അവനോട് അടുപ്പം നേടുന്നതിലും, അവനെ അറിയുന്നതിലും കൂടുതലായി ഹൃദയത്തിന് ആനന്ദകരവും മധുരവുമായ മറ്റൊന്നുമില്ല.
ഹൃദയം എത്രത്തോളം അല്ലാഹുവിനെ അറിയുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്നു, അതനുസരിച്ചുതന്നെ അത് അവനെ സ്മരിക്കുകയും ചെയ്യും.
(തഫ്സീർ: തൈസീർ അൽ-കരീം അർ-റഹ്മാൻ).
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment