സ്നേഹത്തോടെ വളർത്തിയ മക്കൾ – ഈ ലോകത്തും പരലോകത്തും ഒരിക്കലും നഷ്ടമാകാത്ത, എന്നെന്നും നിലനിൽക്കുന്ന നിക്ഷേപമാണ്.
സ്നേഹത്തോടെ വളർത്തിയ മക്കൾ – ഈ ലോകത്തും പരലോകത്തും ഒരിക്കലും നഷ്ടമാകാത്ത, എന്നെന്നും നിലനിൽക്കുന്ന നിക്ഷേപമാണ്.
ഷെയ്ഖ് മുഹമ്മദ് ബിൻ ഗാലിബ്
حفظه الله
പറഞ്ഞു :
الاستثمار في الأبناء من أعظم الاستثمار فهو أعظم من أرباح الذهب والفضة
الاستثمار فيهم يورث - بإذن الله - صلاحهم و انتفاع المجتمع بهم
والأجور للوالدين في حياتهم وبعد مماتهم
فانظروا لأبنائكم نظر المعتني المحب لا نظر المتثاقل المهمل
كونوا معهم واتركوا لهم في كل مرحلة ذكريات يسعدون بها منكم
تجدون أثر ذلك وإن فارقتموهم
في الحديث (إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِن ثَلَاثَةٍ إِلَّا مِن صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو له).
" മക്കളിൽ നിക്ഷേപിക്കുന്നത് ഏറ്റവും മഹത്തായ നിക്ഷേപങ്ങളിൽ ഒന്നാണ്. അത് സ്വർണവും വെള്ളിയും നൽകുന്ന ലാഭങ്ങളെക്കാൾ മഹത്തായതാണ്.
അല്ലാഹുവിൻ്റെ അനുമതിയോടെ , അവരിൽ നിക്ഷേപിക്കുന്നത് അവരെ നീതിയിലേക്ക് നയിക്കുകയും, അവരിലൂടെ സമൂഹത്തിന് ഗുണം ചെയ്യുകയും ചെയ്യും.
അത് മാതാപിതാക്കൾക്ക് അവരുടെ ജീവിതത്തിലും മരണശേഷവും പ്രതിഫലം നൽകുന്നു.
അതിനാൽ, നിങ്ങളുടെ മക്കളെ സ്നേഹത്തോടെയും പരിചരണത്തോടെയും കാണുക, അലസതയോടെയും അവഗണനയോടെയും അല്ല.
അവരോടൊപ്പം ഉണ്ടായിരിക്കുകയും, അവരുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, അവർക്ക് സന്തോഷം നൽകുന്ന പ്രിയപ്പെട്ട ഓർമ്മകൾ അവശേഷിപ്പിക്കുകയും ചെയ്യുക.
നിങ്ങൾ അവരിൽ നിന്ന് വേർപെട്ടാലും അതിന്റെ ഫലം നിങ്ങൾ കാണും.
ഹദീസിലുണ്ട് :
“ഒരു മനുഷ്യൻ മരണപ്പെട്ടാൽ, മൂന്ന് കാര്യങ്ങൾ ഒഴികെ, അവന്റെ എല്ലാ പ്രവൃത്തികളും അവസാനിക്കുന്നു,: നിലയ്ക്കാത്ത ദാനം (സദഖ ജാരിയ), അല്ലെങ്കിൽ (ജനങ്ങൾക്ക്) പ്രയോജനം ലഭിക്കുന്ന വിജ്ഞാനം, അല്ലെങ്കിൽ അവന് വേണ്ടി ദുആ ചെയ്യുന്ന നല്ലൊരു മകൻ.”
സ്ത്രോതസ്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment