അമേരിക്കൻ താവളങ്ങൾ, ഗൾഫ് രാഷ്ട്രങ്ങൾ, മുസ്ലിം ഭരണാധികാരികൾ - വിമർശനങ്ങൾക്ക് മുമ്പ് അറിയേണ്ട പ്രമാണ ചരിത്ര സത്യങ്ങൾ.

അമേരിക്കൻ താവളങ്ങൾ, ഗൾഫ് രാഷ്ട്രങ്ങൾ, മുസ്ലിം ഭരണാധികാരികൾ - വിമർശനങ്ങൾക്ക് മുമ്പ് അറിയേണ്ട പ്രമാണ ചരിത്ര സത്യങ്ങൾ.

താഴെ ചിലരുടെ വിമർശനങ്ങളും പരിഹാസങ്ങളും :

" അമേരിക്കക്ക് സൈനിക താവളമൊരുക്കി, അവരെ തീറ്റിപ്പോറ്റുന്ന അറബ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെ ഇറാൻ അക്രമിക്കുന്നതിന്റെ കാരണം പോലും മനസ്സിലാവുന്നില്ലെങ്കിൽ പിന്നെന്ത് പറയാൻ! ".

" ഇസ്ലാമിന്റെ നാശം കാണാൻ ആഗ്രഹിക്കുന്ന ഇസ്രായേലിനെ ഐക്യ രാഷ്ട്ര സഭയിൽ വിറ്റോയിലൂടെ സംരക്ഷിക്കുകയും അവർ ചെയ്യുന്ന ക്രൂരതക്ക് ആയുധവും പണവും നൽകി പിന്തുണക്കുന്ന അമേരിക്കയെ, മുസ്ലിം രാജ്യങ്ങളുടെ രക്ഷധികാരി ആയി കാണുകയും , അമേരിക്കയെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്ന മുസ്ലിം ഭരണാധികാരികളുടെ വിശ്വാസം , വ്യക്തമായി ഇസ്ലാമിന്റെ ശത്രുകളെ ആത്മ മിത്രങ്ങൾ ആക്കരുത് എന്ന ഖുർആനിന്റെ കല്പനക്ക് വിരുദ്ധമായി
പ്രവർത്തിക്കുന്ന അറബ് രാജാക്കന്മാർക്ക് ഓശാന പാടുന്നത് നിർത്താൻ സലഫികൾക്ക് സമയം ആയില്ലേ?

ഇന്ത്യ ഇസ്രായലുമായി അടുപ്പമുള്ള രാജ്യം ആണ് , എന്നാൽ അവരോട് ഒരു ബന്ധം പാടില്ല എന്ന് പറയുന്നില്ല..

എന്നാൽ അമേരിക്കയെ നമ്മുടെ രക്ഷധികാരി ആക്കരുത്. രാജ്യത്തിന്റെ സുരക്ഷ രാജാക്കന്മാരെ സംരക്ഷിക്കാൻ നിർത്തുകയാണ് ".

" ഗൾഫ് രാജ്യങ്ങൾ അമേരിക്കയുടെ അടിമകളാണ് ".

" നബി صلى الله عليه وسلم ഒരിക്കലും യുദ്ധം ചെയ്യാൻ യഹൂദീ, നസ്രാക്കളെ എല്പിച്ചിട്ടില്ല ".

" ഗൾഫ് രാജ്യത്ത് നിന്ന് അമേരിക്കയോടും മറ്റു യൂറോപ്യൻ രാജ്യങ്ങളോടും അവരുടെ സൈനിക തവളങ്ങൾ ഒഴിഞ്ഞു പോകാൻ പറഞ്ഞാൽ മതി.. യുദ്ധവും അക്രമവും നിൽക്കും...

അത് പറയാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയാത്തിടത്തോളം കാലം അക്രമം തുടരും...

ഇറാൻ ആക്രമിക്കുന്നത് അമേരിക്കൻ സൈനിക താവളങ്ങളെയാണ്...അല്ലാതെ രാജ്യങ്ങളെ അല്ല ".

എന്റെ മറുപടി:

അമേരിക്കൻ താവളങ്ങളെ കുറിച്ച്

ഇറാൻ വർഷങ്ങളായി  ആയുധസംഘങ്ങളെയും പ്രതിനിധി സേനകളെയും സജ്ജീകരിച്ചുവരുന്നു,

ഇത് പ്രാദേശിക അസ്ഥിരതയ്ക്ക് കാരണമായിട്ടുണ്ട്.

രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

പൗരന്മാരെയും സാമ്പത്തിക ലക്ഷ്യങ്ങളെയും ബാധിക്കുന്ന തരത്തിൽ പ്രതികാര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതുകൊണ്ട്, ഇറാൻ ഒരു നിരപരാധിയായ ഇര മാത്രമല്ല, സംഘർഷങ്ങളുടെ ഗതിവിഗതികളിൽ സജീവ പങ്കാളിയാണ്.

അമേരിക്കൻ താവളങ്ങൾ  ആദ്യ ഗൾഫ് യുദ്ധകാലത്തും (1990–91), ശേഷമുള്ള കാലഘട്ടത്തിലും പരസ്പര പ്രതിരോധ കരാറുകളുടെ ഭാഗമായി സ്ഥാപിക്കപ്പെട്ടതാണ്, പ്രത്യേകിച്ച് താഴെ പറയുന്ന കാര്യങ്ങളിൽ നിന്ന് സംരക്ഷിക്കാനായി:

1990-ൽ ഇറാഖ് കുവൈത്ത് അധിനിവേശം ചെയ്തത് സസദ്ദാം ഹുസൈന്റെ ഭരണകൂടം തകർന്നതിന് ശേഷമുള്ള പ്രാദേശിക അസ്ഥിരത , ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ.

ഇവ ഭീഷണി തടയാനും പ്രതിരോധത്തിനുമായി, ആതിഥേയ രാജ്യങ്ങളുടെ സമ്മതത്തോടെ സ്ഥാപിക്കപ്പെട്ടതാണ്.

യമനിലെ ഹൂത്തി സേനകൾ മുമ്പ് മക്ക പ്രദേശത്തേക്ക് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും, സൗദി അറേബ്യ അത് തടഞ്ഞതുമാണ് .

ഇത് ഇറാൻ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് യഥാർത്ഥ സുരക്ഷാ ഭീഷണികൾ ഉണ്ടെന്ന് കാണിക്കുന്നു.

അത് കൊണ്ടാണ് സൗദി അറേബ്യ അതിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും കൂട്ടാളികളായ രാജ്യങ്ങളുടെ സൈനിക താവളങ്ങൾക്ക് ആതിഥേയത്വം നൽകുകയും ചെയ്തത്.

അത് കൊണ്ട് അമേരിക്കൻ താവളങ്ങൾ മാത്രമാണ് കാരണം എന്ന് പറയുന്നത് തെറ്റാണ്.

സഹോദരാ, നിങ്ങൾ മുസ്ലിംകളുടെ ശത്രുക്കളായ റാഫിദീ ശിയാക്കളുടെ പക്ഷം ചേർന്ന് നിൽക്കുകയാണെന്നും, അവർക്ക് എതിരെ സംസാരിക്കുന്നില്ലെന്നും ഓർക്കുക. അവർ നമ്മുടെ ഏറ്റവും വിശുദ്ധമായ സ്ഥലമായ മക്കയിലേക്ക് പോലും മിസൈലുകൾ പ്രയോഗിച്ചിട്ടുണ്ട്.

ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാൻ പാടുണ്ടോ?

താഴെ ഖലീജ് ടൈംസിൽ നിന്ന്:

ഗൾഫ് പ്രദേശത്തെ ആക്രമണങ്ങൾ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടതാണ് എന്ന ഇറാന്റെ അവകാശവാദം തെറ്റാണെന്ന് യുഎഇയിലെ ഒരു ഉയർന്നതല നയതന്ത്രജ്ഞൻ പറഞ്ഞു.

മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ യഥാർത്ഥത്തിൽ സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയും പ്രധാന സൗകര്യങ്ങളെയും ലക്ഷ്യമിടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അദ്ദേഹം പറഞ്ഞു:

സിവിലിയന്മാരെയും നിരപരാധികളെയും പരിഗണിക്കാതെ സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയാണ് ഈ ആക്രമണങ്ങൾ ലക്ഷ്യമിടുന്നത്.

അതേസമയം ഗൾഫ് സഹകരണ കൗൺസിൽ (GCC) ഇറാൻ നടത്തിയതായി അവർ വിശേഷിപ്പിച്ച “വഞ്ചനാപരമായ ആക്രമണങ്ങൾ” മൂലം ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങളും അവലോകനം ചെയ്തു.

ഈ ആക്രമണങ്ങൾ സിവിലിയൻ സൗകര്യങ്ങൾ, സേവന കേന്ദ്രങ്ങൾ, താമസ പ്രദേശങ്ങൾ എന്നിവയെ ലക്ഷ്യമിട്ടതായും, അതിന്റെ ഫലമായി വലിയ സാമ്പത്തിക നാശനഷ്ടങ്ങളും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയും ഉണ്ടായി എന്നും അവർ വ്യക്തമാക്കി.

താഴെ ഖലീജ് ടൈംസ് ലിങ്ക്:

https://www.khaleejtimes.com/uae/iran-lying-about-targeting-us-bases-in-gulf-as-civilian-sites-are-hit-says-uae-diplomat?utm_source=

മാധ്യമം താഴെ:

റിയാദ്: സി​വി​ലി​യ​ൻ മേ​ഖ​ല​ക​ളെ​യും ത​ന്ത്ര​പ്രധാ​ന സ്ഥാ​പ​ന​ങ്ങ​ളെ​യും ലക്ഷ്യം വെച്ചുള്ള ഇത്തരം നിരന്ത​ര​മാ​യ ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ൾ ....

പറയൂ സഹോദരാ, എന്താണ് ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള വ്യത്യാസം?

ലിങ്ക് താഴെ:

https://www.madhyamam.com/gulf-news/saudi-arabia/massive-airstrikes-day-and-night-saudi-destroys-24-drones-and-seven-ballistic-missiles-1502070#goog_rewarded

അത് കൊണ്ട് ഇറാൻ സൈനിക താവളങ്ങളെ മാത്രം ആക്രമിക്കുന്നു എന്നത് തെറ്റായ അവകാശവാദമാണ്.

വിമർശകർ പറയുന്നു, ഇന്ത്യക്ക് ഇസ്രായേലുമായി ബന്ധമുണ്ട്, എന്നാൽ ആ ബന്ധം പാടില്ല എന്ന് പറയുന്നില്ല.

അപ്പോൾ  വിമർശകർ തന്നെ രാജ്യങ്ങളുമായിയുള്ള ബന്ധം സമ്മതിക്കുന്നു.

അപ്പോൾ അതേ  പ്രകാരം:

മുസ്ലിം രാജ്യങ്ങൾ അമേരിക്കയുമായി ബന്ധം പുലർത്തുന്നത് എങ്ങനെ തെറ്റാകും?

ഇത് വ്യക്തമായ ഇരട്ടത്താപ്പാണ്.

അമേരിക്ക ഇസ്രായേലിനെ പിന്തുണയ്ക്കുന്നു , അതിനാൽ മുസ്ലിം ഭരണാധികാരികൾ ശത്രുക്കൾ എന്നാണ് ആരോപണം.

അതെ, അമേരിക്ക ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നയങ്ങൾ സ്വീകരിച്ചിട്ടുണ്ട്, ഇത് വിമർശനയോഗ്യമാണ്.

പക്ഷേ അത് കൊണ്ട്, അമേരിക്കയുമായി ബന്ധമുള്ള എല്ലാ മുസ്ലിം ഭരണാധികാരികളും ഇസ്ലാമിന്റെ ശത്രുക്കളാണ് എന്ന് വിധിയെഴുതുന്നത് അതിക്രമമാണ്, ഗൾഫ് രാജ്യങ്ങൾ അമേരിക്കയുടെ അടിമകളാണ് എന്നത് അതിരുകടന്ന പൊതുവായ വിലയിരുത്തലാണ്.

ലോക രാഷ്ട്രീയത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പലപ്പോഴും:

സുരക്ഷ.

സാമ്പത്തികം.

തന്ത്രപരമായ ആവശ്യങ്ങൾ, എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് , അത് ആത്മ മിത്രം എന്ന ഖുർആൻ അർത്ഥത്തിൽ വരില്ല.

ഖുർആൻ ശത്രുക്കളെ ആത്മ മിത്രമാക്കരുത് , രക്ഷാധികാരി ആക്കരുത് . എന്ന ആയത്ത് വിമർശകർ പൂർണ്ണമായും തെറ്റായി പ്രയോഗിച്ചിരിക്കുന്നു.

ഖുർആൻ നിരോധിക്കുന്നത്:

ശത്രുക്കളെ ഹൃദയബന്ധമുള്ള കൂട്ടാളികളായി സ്വീകരിക്കലാണ്.

പക്ഷേ അനുവദിക്കുന്നത്:

കരാറുകൾ.

സമാധാന സഹവർത്തിത്വം.

സുരക്ഷാ സഹകരണം.

നബി صلى الله عليه وسلم യുടെ വ്യക്തമായ ഉദാഹരണം:

നബി صلى الله عليه وسلم ശത്രുക്കളായ യഹൂദന്മാരുമായി കരാർ ഉണ്ടാക്കി.

മുസ്ലിംകളുടെ ശത്രുക്കളായ ഖുറൈശുമായി ഹുദൈബിയ സന്ധി എന്ന സമാധാന കരാർ ചെയ്തു.

ഇത് വ്യക്തമാക്കുന്നത്:

ശത്രുക്കൾ എന്ന് പറഞ്ഞാലും,

കരാറുകളും, നയതന്ത്രവും, തന്ത്രപരമായ ബന്ധങ്ങളും അനുവദനീയമാണ്.

സുരക്ഷ, രാജാക്കന്മാരെ സംരക്ഷിക്കാൻ എന്ന് പറയുന്നത് ഒരു അനുമാനം മാത്രമാണ് , തെളിവില്ല.

പുറം ഭീഷണികൾ (ഉദാ: ഇറാഖ് കുവൈത്ത് അധിനിവേശം (1990), ഹൂതി മിസൈൽ ആക്രമണങ്ങൾ മക്കയുടെ ദിശയിൽ, ഇറാൻ പ്രതിനിധി സംഘങ്ങൾ).

പ്രാദേശിക സംഘർഷങ്ങൾ.

സാമ്പത്തിക സ്ഥിരത.

ഇവയ്ക്കായി കരാറുകൾ ചെയ്യുന്നു.

അത് കൊണ്ട് എല്ലാം രാജാക്കന്മാരുടെ സുരക്ഷ എന്ന് ചുരുക്കുന്നത് തെറ്റാണ്.

നബി صلى الله عليه وسلم യഹൂദികളെയും ക്രിസ്ത്യാനികളെയും യുദ്ധത്തിനായി ഉപയോഗിച്ചില്ല എന്ന് വിമർശകർ പറയുന്നത് പൂർണ്ണമായും ശരിയല്ല.

നബി صلى الله عليه وسلم മദീനയിൽ എത്തിയപ്പോൾ വിവിധ ഗോത്രങ്ങളുമായി,  യഹൂദ ഗോത്രങ്ങളുമായും ഉടമ്പടി ഉണ്ടാക്കിയിരുന്നു.

അവർ മുസ്ലിംകളോടൊപ്പം മദീനയെ സംരക്ഷിക്കണം , ശത്രുവിനെതിരെ ഒരുമിച്ച് പ്രതിരോധം നടത്തണം.

ഇത് സൈനിക സഹകരണമല്ലാതെ പിന്നെന്താണ്?

ഒരു രാഷ്ട്രീയ-സുരക്ഷാ കൂട്ടായ്മ.

അതായത്:

മുസ്ലിം അല്ലാത്തവരുമായി സഹകരണം അനുവദനീയമാണ്.

അതിൽ അവർ മദീനയെ സംരക്ഷിക്കാൻ പങ്കാളികളായിരുന്നു.

അതായത്, മുസ്ലിം അല്ലാത്തവരുമായി സഹകരിക്കുന്നത് ഇസ്‌ലാമിന് വിരുദ്ധമല്ല, അത് നീതിയോടെയും മുസ്ലിംകളുടെ താൽപ്പര്യത്തിനുമാണ്.

അത് ന്യായവും സുരക്ഷയും ഉറപ്പാക്കാനായിരിക്കണം.

അത് കൊണ്ട് ഇന്നത്തെ രാജ്യങ്ങൾ മറ്റു രാജ്യങ്ങളുമായി സൈനിക , സാമ്പത്തിക ബന്ധം പുലർത്തുന്നത് ഇസ്‌ലാമിന് പുറത്തുള്ള കാര്യമല്ല.

രാജ്യങ്ങൾ തീരുമാനങ്ങൾ എടുക്കുന്നത് മതം മാത്രം നോക്കിയല്ല, സുരക്ഷയും യാഥാർത്ഥ്യവും നോക്കിയാണ്.

അത് കൊണ്ട് മുസ്ലിം അല്ലാത്തവരുമായി സഹകരിക്കുന്നത്, ഒരുമിച്ച് സുരക്ഷ ഉറപ്പാക്കുന്നത് ദ്രോഹം എന്ന് വിളിക്കുന്നത് ഇസ്‌ലാമികമായി തെറ്റാണ്.

നബി صلى الله عليه وسلم മുസ്ലിം അല്ലാത്തവരുടെ സഹായം സ്വീകരിച്ചിട്ടുണ്ട്.

ഉദാഹരണം: വഴികാട്ടിയായി ഒരു മുസ്ലിം അല്ലാത്ത ആളെ ഹിജ്റ പോകുമ്പോൾ
ഉപയോഗിച്ചത് , യുദ്ധത്തിന് ആയുധം കടമെടുത്തത്.

നബി صلى الله عليه وسلم യുടെ ചരിത്രം പോലും ശരിയായി മനസ്സിലാക്കാതെ ഇന്നത്തെ രാജ്യങ്ങളെ ദ്രോഹികൾ എന്ന് വിളിക്കുന്നത് അറിവില്ലായ്മയാണ്, ധാർമ്മികത അല്ല.

നബി صلى الله عليه وسلم യുടെ മാർഗ്ഗത്തെ തന്നെ തള്ളുന്നതാണ്. സുന്നത്ത് എന്താണെന്ന അറിവില്ലായ്മയാണ് .

വിമർശകർ വികാരത്തോടെ സംസാരിക്കുന്നു, മുസ്ലിം ഭരണാധികാരികൾ രാജ്യത്തിന്റെ  തീരുമാനങ്ങൾ ഉത്തരവാദിത്തത്തോടെ എടുക്കുന്നു.

സലഫികൾ അറബ് ഭരണാധികാരികളെ പിന്തുണയ്ക്കുന്നതിനെ കുറിച്ച്:

ഭരണാധികാരികളുടെ എല്ലാ പ്രവൃത്തികളും ശരിയാണെന്ന് സലഫികൾ പറയുന്നില്ല.

വിമർശകർ മനസ്സിലാക്കേണ്ടത്:

അനീതിയുണ്ടെങ്കിൽ പണ്ഡിതന്മാർ ഉപദേശിക്കുന്നുണ്ട്.

അത് കലാപം, അക്രമം, വിഭജനങ്ങൾ വരാതെ സൂക്ഷിച്ചു കൊണ്ട്.

അത് കൊണ്ട് ഉപദേശങ്ങൾ അധികവും പരസ്യമല്ല. ആ രീതിയാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത് , സുന്നത്തിൻ്റെ അടിസ്ഥാനത്തിൽ.

പരിഹാരം എന്ത്?

വികാരാധിഷ്ഠിത മുദ്രാവാക്യങ്ങളോ?

അതിൻ്റെതായ ഫലം കലാപവും, ആക്രമണങ്ങളും, നിരപരാധികളുടെ കൊലയും. ഇത് ഖുർആൻ ശക്തമായി നിരോധിച്ച പരലോക ശിക്ഷക്ക് കാരണമാകുന്നത്.

അതൊ ,

ബുദ്ധിപരമായ, ശാന്തമായ മാർഗങ്ങളോ?

ഇതാണ് ഖുർആൻ അനുവദിച്ചത്. പരലോകത്ത് രക്ഷക്ക് വഴിയൊരുക്കുന്നതും.

അമേരിക്കയുടെ ചില നയങ്ങൾ തെറ്റാണ് , വിമർശിക്കാം.

ഇസ്രായേലിന്റെ അതിക്രമങ്ങൾ തെറ്റാണ് , എതിർക്കണം.

പക്ഷേ അതിന്റെ പേരിൽ മുസ്ലിം ഭരണാധികാരികളെയെല്ലാം കുറ്റപ്പെടുത്തുക , തെറ്റാണ്.

ഇസ്ലാം നമ്മെ പഠിപ്പിക്കുന്ന നീതി പൂർവ്വമായ സമീപനം:

ജ്ഞാനം , വികാരമല്ല.

നീതി , ആരോടും പക്ഷപാതമില്ലാതെ.

സമതുലിത നിലപാട്.

രാഷ്ട്രീയ ബന്ധങ്ങൾ ഹറാം അല്ല.

കരാറുകൾ , ഇസ്ലാമിൽ അനുവദനീയമാണ്.

നബി صلى الله عليه وسلم തന്നെ അതിന്റെ ഉത്തമ മാതൃക .

ഖുർആനും സുന്നത്തും മുഴുവനായി മനസ്സിലാക്കുക.

വികാരമല്ല, പ്രമാണങ്ങളുടെ തെളിവുകളെ അടിസ്ഥാനമാക്കുക.

അല്ലാഹു നമ്മെ പരിധികൾ ലംഘിക്കാതെ  സത്യത്തിൽ ഉറച്ചു നിൽക്കാൻ സഹായിക്കട്ടെ.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.