ജൂതന്മാരെക്കാളും, ക്രിസ്ത്യാനികളെക്കാളും എത്രയോ അപകടകരവും മാരകവുമാണ് ഇറാനിന് നേതൃത്വം നൽകുന്ന റാഫിദീ ശിയാക്കൾ.

ജൂതന്മാരെക്കാളും, ക്രിസ്ത്യാനികളെക്കാളും എത്രയോ അപകടകരവും മാരകവുമാണ് ഇറാനിന് നേതൃത്വം നൽകുന്ന റാഫിദീ ശിയാക്കൾ.

ഇസ്ലാമിനും മുസ്ലിംകൾക്കും നേരെയുള്ള റാഫിദീ ഇറാനിയൻ ഭീഷണി.

മഹാനായ പണ്ഡിതനായ ഇമാം റബീ ഇബ്നു ഹാദി അൽ മദ്ഖലി رحمه الله ഒരു പതിറ്റാണ്ട് മുമ്പ് നൽകിയ മുന്നറിയിപ്പ് ഇന്ന് കൂടുതൽ പ്രസക്തമാകുന്നു:

بسم الله الرحمن الرحيم 


അൽ-ഷർഖ് അൽ-അൗസത് പത്രം (ഇഷ്യു നമ്പർ 13,561), ഹിജ്റ 1437 റബീഉൽ ആഖിർ 4 (വ്യാഴാഴ്ച) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഭാഗികമായി ഇങ്ങനെ പറയുന്നു:

“ഇറാന്റെ റവല്യൂഷണറി ഗാർഡിന്റെ കമാൻഡർ, സിറിയ, ഇറാഖ്, യമൻ, അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിൽ ഏകദേശം 2 ലക്ഷം പോരാളികൾ സജ്ജമാണെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ വർഷങ്ങളിലെ മിഡിൽ ഈസ്റ്റ് മേഖലയിലെ മാറ്റങ്ങളെ അദ്ദേഹം അനുകൂലമായതായി വിലയിരുത്തുകയും ചെയ്തു.

ഇത് സർക്കാർ നിയന്ത്രിതമായ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതാണ്.

സിറിയ, ഇറാഖ്, യെമൻ എന്നീ യുദ്ധങ്ങളിൽ ഇറാനിയൻ യുവാക്കളുടെ സാന്നിധ്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ജാഫരി, ഇറാനിലെ പരമോന്നത നേതാവിനെയും (വാലി അൽ-ഫഖീഹ്) ഇസ്ലാമിക് റിപ്പബ്ലിക്കിനെയും പിന്തുണയ്ക്കാൻ വിപ്ലവത്തിന്റെ മൂന്നാം തലമുറയെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു ".


ഞാൻ (ഷെയ്ഖ് റബീഅ്) പറയുന്നു:

" ഇസ്ലാമിക ലോകത്തെമ്പാടുമുള്ള മുസ്ലിം സമൂഹമേ , ഗുരുതരമായ അപകടത്തെക്കുറിച്ച് ജാഗ്രത പാലിക്കുക. 

ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള ശത്രുതയുടെ തീവ്രത കാരണം, ഇസ്ലാമിനെയും മുസ്ലിംകളെയും നശിപ്പിക്കുന്നതിലും തകർക്കുന്നതിലും ഇറാൻ എന്താണ് ആസൂത്രണം ചെയ്യുന്നതെന്ന് ജാഗ്രത പാലിക്കുക. 

അല്ലാഹു ജൂതന്മാരെക്കുറിച്ച് പറഞ്ഞു:

لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ

“തീർച്ഛയായും വിശ്വാസികളോടുള്ള ശത്രുതയിൽ ഏറ്റവും കടുത്തവരായി നിങ്ങൾ കണ്ടെത്തുക യഹൂദന്മാരെയും മുശ്‌രിക്കുകളെയും ആകും.”

[അൽ-മാഇദ: 82].

അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുന്നവരോടും ജൂതന്മാർക്കും ബഹുദൈവാരാധകർക്കുമുള്ള ശത്രുതയുടെ കാഠിന്യത്തെക്കുറിച്ചും, ജൂതന്മാർക്ക് അഭിലാഷങ്ങളുണ്ടെന്നതിനെക്കുറിച്ചും ഒരു മുസ്ലീമും സംശയിക്കില്ല .

എന്നിരുന്നാലും, ജൂതന്മാർ ഈ അഭിലാഷങ്ങൾ നൈൽ നദി മുതൽ യൂഫ്രട്ടീസ് വരെയുള്ള  മുസ്ലിംകളുടെ ദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു,

അവർ ജൂതമതം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നില്ല.

മുസ്ലിംകളോടുള്ള റാഫിദയുടെ ശത്രുത ജൂതന്മാരുടെയും ബഹുദൈവാരാധകരുടെയും ശത്രുതയെ സംയോജിപ്പിക്കുന്നു,

അവരുടെ അഭിലാഷങ്ങൾ ജൂതന്മാരുടേതിനേക്കാൾ വിശാലമാണ്, കാരണം അവർ ഇസ്ലാമിക ലോകത്തെ മുഴുവൻ പിടിച്ചെടുക്കാനും അതിലെ ജനങ്ങളെ റാഫിദയാക്കി മാറ്റാനും ശ്രമിക്കുന്നു.

ശക്തനും പ്രതാപിയുമായ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും صلى الله عليه وسلم ശ്രേഷ്ഠരായ സ്വഹാബികളുടെയും رضي الله عنهم ഇന്നും  അവരെ പിന്തുടരുന്ന വിശ്വാസികളുടെയും ശത്രുക്കൾ.

വിശ്വാസം, തൗഹീദ്, ആത്മാർത്ഥത എന്നിവയിൽ നബി صلى الله عليه وسلم വളർത്തിയെടുത്ത അനുയായികളെ - അവിശ്വാസത്തിന്റെ ഏറ്റവും ഭയാനകമായ രൂപങ്ങളിൽ അവർ ചിത്രീകരിക്കുന്നു, കൂടാതെ അവന്റെ കുലീനരും ശുദ്ധരുമായ ഭാര്യമാരെ ഏറ്റവും നീചമായ രൂപങ്ങളിൽ അവർ ചിത്രീകരിക്കുന്നു. 

അല്ലാഹുവിനോടും അവന്റെ ദൂതനോടും വിശ്വാസികളോടുമുള്ള ഏത് ശത്രുതയാണ് ഇത്രയും മാരകമായ ശത്രുതയെ മറികടക്കാൻ കഴിയുക? ".

അപ്പോൾ ഷെയ്ഖ് റബീഅ് رحمه الله വ്യക്തമാക്കുന്നു, ജൂതന്മാരുടെ അഭിലാഷങ്ങൾ മുസ്ലിംകളുടെ ചില ദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അവർ ജൂതമതം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നില്ല. എന്നാൽ റാഫിദീ ശിയാക്കൾ ഇസ്ലാമിക ലോകത്തെ മുഴുവൻ പിടിച്ചെടുക്കാനും അതിലെ ജനങ്ങളെ റാഫിദയാക്കി മാറ്റാനും ശ്രമിക്കുന്നു. അത് കൊണ്ട് അവരുടെ ശത്രുതയാണ് ഏറ്റവും മാരകമായ ശത്രുത.

സ്ത്രോതസ്:


ഇബ്നു തൈമിയ്യ رحمه الله അദ്ദേഹത്തിന്റെ മജ്മൂഅ് അൽ-ഫതാവായിൽ ഒരു ചോദ്യത്തിന് “ഒരു വ്യക്തി യഹൂദരെയും ക്രൈസ്തവരെയും റാഫിദകളെക്കാൾ മെച്ചമെന്ന് മുൻഗണന നൽകുന്നതിനെക്കുറിച്ച്…” മറുപടി പറയുമ്പോൾ അതിനോട് ബന്ധപ്പെട്ട് അദ്ദേഹം വ്യക്തമാക്കുന്നത്:

عن رجل يفضل اليهود والنصارى على الرافضة

“റാഫിദകൾ യഹൂദരെയും ക്രൈസ്തവരെയുംക്കാൾ മെച്ചപ്പെട്ടവരാണ്.”

(മജ്മൂഅ് അൽ-ഫതാവാ, വാള്യം 35, പേജ് 201).

ഇവിടെ ഇബ്നു തൈമിയ്യ رحمه الله അവിശ്വാസികളല്ലാത്ത റാഫിദീ ശിയാക്കൾ ജൂതന്മാരെക്കാളും ക്രിസ്ത്യാനികളെക്കാളും മെച്ചപ്പെട്ടവരാണ് എന്നാണ് പറയുന്നത് .

കാരണം ഇബ്‌നു തൈമിയ്യ رحمه الله തന്നെ മിൻഹാജ് സുന്ന (1/24) യിൽ പറഞ്ഞത് കാണുക:

وفضِّلت اليهود والنصارى على الرافضة بخصلتين

أخرج الإمام اللالكائي بسنده: عن الشعبي قال: وفضلت اليهود والنصارى على الرافضة بخصلتين:

سئلت اليهود من خير أهل ملتكم؟ قالوا: أصحاب موسى، وسئلت النصارى من خير أهل ملتكم؟ قالوا: حواري عيسى. وسئلت الرافضة من شر أهل ملتكم؟ قالوا: أصحاب محمد صلى الله عليه وسلم، أمروا بالاستغفار فسبوهم.

രണ്ട് കാര്യങ്ങളിൽ ജൂതന്മാരും ക്രിസ്ത്യാനികളും ഷിയാകളേക്കാൾ ശ്രേഷ്ഠരാണ്.

യഹൂദന്മാരോട് ചോദിക്കപ്പെട്ടു: 

“നിങ്ങളുടെ മതത്തിലുള്ള ഏറ്റവും നല്ലവർ ആരാണ്?"

അവർ പറഞ്ഞു: 

“മൂസായുടെ സഹാബികൾ.”


ക്രിസ്ത്യാനികളോട് ചോദിക്കപ്പെട്ട :

" നിങ്ങളുടെ മതത്തിലുള്ള ഏറ്റവും നല്ലവർ ആരാണ്?”

അവർ പറഞ്ഞു:

 “ഈസായുടെ ശിഷ്യന്മാർ (ഹവാരികൾ).”


റാഫിദികളോട് ചോദിക്കപ്പെട്ടു :

 “നിങ്ങളുടെ മതത്തിലുള്ള ഏറ്റവും മോശക്കാരാണ് ? "

അവർ പറഞ്ഞു: “മുഹമ്മദ് നബിയുടെ صلى الله عليه وسلم സഹാബികൾ .

സഹാബികൾക്ക് വേണ്ടി പാപ മോചനം തേടാൻ കൽപിച്ചപ്പോൾ അവർ  അവരെ ശപിച്ചു ".

(ശൈഖ് ഇസ്‌ലാം ഇബ്നു തൈമിയ: 1/24) മിൻഹാജ് അസ്സുന്ന).

ഇവിടെ പറയുന്നത് കാഫിറായ അവിശ്വാസികളായ
റാഫിദീ ശിയാക്കളെ കുറിച്ചാണ്.

ജൂതന്മാരും,  ക്രിസ്ത്യാനികളും , മൂസയുടെയും, ഈസയുടേയും عليهما السلام , സഹാബികളെ ഏറ്റവും നല്ലവരായി കാണുന്നു, എന്നാൽ 
റാഫിദീ ശിയാക്കൾ മുഹമ്മദ് നബി صلى الله عليه وسلم യുടെ സഹാബികളെ رضي الله عنهم ഏറ്റവും മോശക്കാരായി കാണുന്നു, എന്ന്  മാത്രമല്ല, സഹാബികൾക്ക് വേണ്ടി പാപ മോചനം തേടാൻ കൽപിച്ചപ്പോൾ അവരെ ശപിക്കുന്നു.

അത് കൊണ്ട് ജൂതന്മാരെക്കാളും ക്രിസ്ത്യാനികളെക്കാളും എത്രയോ അപകടകരവും, മാരകവും, മോശവുമാണ് റാഫിദീ ശിയാക്കൾ എന്ന് മഹാന്മാരായ രണ്ടു പണ്ഡിതന്മാർ തെളിവുകളോടെ വ്യക്തമാക്കിയത് നാം മനസ്സിലാക്കി.

ഇന്നത്തെ ഇറാനിന്ന് നേത്രത്വം നൽകുന്നവരാണ് റാഫിദീ ശിയാക്കൾ.

അവരാണിന്ന് സയണിസ്റ്റുകൾക്കെതിരെ പോരാടുന്നവർ, അത് കൊണ്ട് അവരാണ് പ്രവാചകൻ صلى الله عليه وسلم യുടെ യഥാർത്ഥ പിൻമുറക്കാർ എന്ന് പറയുന്ന മുസ്ലിംകൾ നമുക്കിടയിലുണ്ട്. 

അവരെ സംബന്ധിച്ചിടത്തോളം, ഈ റാഫിദീ ശിയാക്കളുടെ  നരകം കൊണ്ട് താക്കീത് ചെയ്യപ്പെട്ട പിഴച്ച വിശ്വാസങ്ങളൊ,  സയണിസ്റ്റുകളേക്കാൾ  പതിൻമടങ്ങ് മുസ്ലിംകളെ, സ്ത്രീകളേയും കുട്ടികളേയും അടക്കം കൊന്നതൊ, മുസ്ലിം നാടുകൾ ഓരോന്നായി അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവരിക മാത്രമല്ല, അവിടുത്തെ മുസ്ലിംകളെ പിഴവിലാക്കുകയും ചെയ്യുന്നതൊന്നും അവർക്ക് ഒരു വിഷയമല്ല എന്ന് മാത്രമല്ല, ഇവയെ കുറിച്ചെല്ലാം അവർ പൂർണ്ണമായും മൗനം പാലിക്കുകയാണ്.

അവരെ സംബന്ധിച്ചിടത്തോളം, റാഫിദീ ശിയാക്കൾ സയണിസ്റ്റുകൾക്കെതിരെ പോരാടുന്നതോടെ, ഈ ശിയാക്കളാണ് യഥാർത്ഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവർ, അത് കൊണ്ട് ഇവരാണ് മുസ്‌ലിംകൾക്ക് നേത്രത്വം നൽകേണ്ടവർ എന്ന് വാദിക്കുന്നവരാണ് .

അവർ വധിക്കപ്പെട്ടാൽ ശഹീദെന്ന് ഉടനെ പ്രഖ്യാപിക്കുന്നു.

ഈ ചിന്തയുള്ള മുസ്ലിംകൾ എത്തിച്ചേർന്നിരിക്കുന്നത് ഒരു വലിയ ദുരന്തത്തിലാണ്.

ഈ വിഷയങ്ങൾ വികാരാധിഷ്ഠിതമായി കാണാതെ, തെളിവുകളും ന്യായവുമായ സമീപനത്തോടുകൂടി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

വികാരാധിഷ്ഠിതമായ പിന്തുണകളെയും, രാഷ്ട്രീയ പ്രചാരണങ്ങളെയും വിട്ട്, യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി, ഖുർആനും സുന്നത്തും അടിസ്ഥാനമാക്കി കാര്യങ്ങളെ വിലയിരുത്തേണ്ടത് അനിവാര്യമാണ്.

നാം എല്ലാവരും അല്ലാഹുവിനെ കണ്ടുമുട്ടേണ്ടവരാണെന്നും, നാളെയൊരു വിചാരണയുണ്ടെന്നും ഓർക്കേണ്ടതാണ്.

അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.