ഗൾഫ് രാഷ്ട്രങ്ങൾക്ക്, അമേരിക്കൻ താവളങ്ങൾ സുരക്ഷ നൽകുന്നില്ലല്ലൊ? അമേരിക്കയെ സലഫികൾ എന്ത് കൊണ്ട് വെറുക്കുന്നില്ല?

ഗൾഫ് രാഷ്ട്രങ്ങൾക്ക്, അമേരിക്കൻ താവളങ്ങൾ സുരക്ഷ നൽകുന്നില്ലല്ലൊ? അമേരിക്കയെ  സലഫികൾ എന്ത് കൊണ്ട് വെറുക്കുന്നില്ല?


നൂറ് ശതമാനം സംരക്ഷണം എന്നത് 
യാഥാർത്ഥ്യത്തെ പൂർണ്ണമായി അവഗണിക്കുന്ന ഒരു വാദമാണ്.

ലോകത്ത് ഒരു രാജ്യവും, ഒരു സൈനിക ശക്തിയും
നൂറ് ശതമാനം സംരക്ഷണം നൽകുന്നില്ല.

അമേരിക്ക
റഷ്യ
ചൈന

ഇവർക്ക് പോലും എല്ലാ ആക്രമണങ്ങളും തടയാൻ കഴിയില്ല.

അതിനാൽ:

ഒരൊറ്റ ആക്രമണം സംഭവിച്ചു , സംരക്ഷണം പരാജയപ്പെട്ടു, എന്ന് പറയുന്നത് ശരിയല്ല.

ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങളുടെ പ്രധാന ലക്ഷ്യം:

വലിയ യുദ്ധങ്ങൾ തടയുക.

വേഗത്തിൽ പ്രതികരിക്കാൻ സജ്ജമാവുക.

അത് കൊണ്ട് ഗൾഫ് രാജ്യങ്ങൾ ഇന്നും നിലനിൽക്കുന്നു.

വലിയ തോതിലുള്ള അധിനിവേശങ്ങൾ ഇല്ല.

ഇത് എന്ത് കാണിക്കുന്നു?

സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നു.

ചിലപ്പോൾ മിസൈൽ ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും ഉണ്ടാകും. അതിൽ ചിലത് തടയപ്പെടും, ചിലത് പ്രതിരോധം മറികടന്ന് കടന്നുപോകും.

അതാണ് ആധുനിക യുദ്ധത്തിന്റെ യാഥാർത്ഥ്യം.

ഇസ്രാഈൽ പോലുള്ള രാജ്യങ്ങൾക്ക് പോലും മികച്ച പ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിട്ടും എല്ലാ ആക്രമണങ്ങളും തടയാൻ കഴിയുന്നില്ല.

പകരം എന്ത്?

അമേരിക്കൻ താവളങ്ങളെ വേണ്ടെങ്കിൽ, പകരം എന്ത്?

ഗൾഫ് രാഷ്ട്രങ്ങൾ തനിച്ച് എല്ലാം നേരിടുമോ?

അവർ അതിജീവിക്കുക എങ്ങനെ? 

അതോ വെറും മുദ്രാവാക്യങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കുമോ?

പകരം ഇല്ലാതെ വിമർശനം, ദുർബല വാദം.

അതെ സമയം, സലഫികൾ അമേരിക്കയെ  വെറുക്കുന്നു, അവരുടെ അന്യായ നയങ്ങൾക്കെതിരായ വികാരം.

പക്ഷേ ഗൾഫിൽ അമേരിക്കൻ താവളങ്ങൾ ആവശ്യമാണ്, നിലവിലെ സുരക്ഷാ യാഥാർത്ഥ്യം .

ഇന്നത്തെ സാഹചര്യത്തിൽ ചില രാജ്യങ്ങൾ സുരക്ഷാ സഹകരണം ചെയ്യേണ്ടി വരുന്നു.

ഇവ രണ്ടും വ്യത്യസ്ത തലങ്ങളാണ്.

നബി صلى الله عليه وسلم യുടെ മാർഗ്ഗം തന്നെ മക്കയിയിലെ ശത്രുക്കളായ ഖുറൈശികളുമായി, ഹുദൈബിയ സന്ധി.

അന്യായം ചെയ്യുന്ന ഒരു ശക്തിയെ വെറുക്കുന്നു, അതേ സമയം, ഇപ്പോൾ സുരക്ഷയ്ക്കായി അവരുമായി സഹകരിക്കേയണ്ടി വരുന്നു.

ഇതിൽ വിരോധമില്ല .

അമേരിക്കയുടെ അന്യായ നയങ്ങൾക്കെതിരെ വിമർശനം വേറെയാണ്, നിലവിലെ സുരക്ഷാ ആവശ്യങ്ങൾ വേറെയാണ്. 

ഒരാളെ ഇഷ്ടപ്പെടുന്നില്ല എന്നത് കൊണ്ട്, യാഥാർത്ഥ്യത്തിൽ ആവശ്യമായ സഹകരണം പോലും നിരസിക്കുന്നത് ബുദ്ധിയല്ല.

നബി صلى الله عليه وسلم തന്നെയും സാഹചര്യാനുസരണം സഹകരണം ചെയ്തിട്ടുണ്ട്. 

അതുകൊണ്ട് ഇത് വിരോധമല്ല.

വികാരം നോക്കി അല്ല, സുരക്ഷയും യാഥാർത്ഥ്യവും നോക്കിയാണ്.

അമേരിക്കയെ ഇഷ്ടമില്ല , അതിനാൽ സഹകരണം പാടില്ല, ഇത് ശരിയല്ല.

നബി صلى الله عليه യുടെ ചരിത്രം നോക്കൂ:
.
ശത്രുക്കളുമായി ഉടമ്പടി ചെയ്തു, ശത്രുക്കളായ ജൂതനോട് കച്ചവടം ചെയ്തു, യുദ്ധത്തിൽ ആയുധം കടം വാങ്ങി.

അതുകൊണ്ട്, ഇഷ്ടമില്ലാത്തവരുമായി പോലും, ആവശ്യമായാൽ സഹകരണം അനുവദനീയമാണ്.

പ്രവാചകൻ صلى الله عليه وسلم യുടെ ചരിത്രം അതാണ് പഠിപ്പിക്കുന്നത് .

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.