ഒരു സംഘടന പറയുന്നു - ഇസ്ലാമിനകത്തെ അഭിപ്രായവ്യത്യാസങ്ങൾ പരസ്പരം തർക്കിക്കാനോ മറ്റ് സംഘടനകളെ മോശമാക്കാനോ ഉള്ളതല്ല.

ഒരു സംഘടന പറയുന്നു - ഇസ്ലാമിനകത്തെ അഭിപ്രായവ്യത്യാസങ്ങൾ പരസ്പരം തർക്കിക്കാനോ മറ്റ് സംഘടനകളെ മോശമാക്കാനോ ഉള്ളതല്ല.

എന്റെ മറുപടി:

ഇസ്ലാമിനകത്തെ അഭിപ്രായ വിത്യാസങ്ങൾ തർക്കിക്കേണ്ടതില്ല എന്ന് കൊണ്ടുദ്ദേശിക്കുന്നത് കർമശാസ്ത്രപരമായ  വിഷയങ്ങളാണ്.

ഉദാഹരണം: നിസ്കാരത്തിൽ കൈ എവിടെ കെട്ടണം, അത്തഹിയ്യാത്തുവിൽ വിരൽ അനക്കണോ, പോലുള്ള ശാഖാപരമായ വിഷയങ്ങൾ.

കാരണം , അഭിപ്രായ വിത്യാസങ്ങൾക്ക്, പണ്ഡിതന്മാർക്ക്, അവരുടെ തെളിവുകൾ ഉണ്ടാകും.

ഈ വിഷയങ്ങളിൽ, ഗവേഷണം ശരിയായവർക്ക് രണ്ട് പ്രതിഫലം, തെറ്റിയവർക്ക് ഒരു പ്രതിഫലം എന്ന് ഹദീസിൽ കാണാം.

അത് കൊണ്ട്, പ്രതിഫലമാണ്, ശിക്ഷ ഇല്ല.

അതിനാൽ ഇത് തിന്മ അല്ല. 


എന്നിരുന്നാലും , അതിലാരുടെ ഭാഗത്താണ് ശരി എന്ന് പഠിക്കാൻ കഴിവുള്ളവർക്ക് പഠിക്കാം.

എന്നാൽ വിശ്വാസ കാര്യങ്ങൾ അങ്ങനെ അല്ല. 

അതിൽ നബി صلى الله عليه وسلم യും, സ്വഹാബികളും رضي الله عنهم ഐക്യത്തിലാണ്.

സ്വഹാബികളിൽ ഭിന്നത ഇല്ല.

അഭിപ്രായ വിത്യാസങ്ങൾ ഇല്ല.

ഭിന്നിക്കരുത് എന്ന് ഖുർആനിൽ താക്കീത് ഉണ്ട്. 

അത് കൊണ്ട് ഈ വിഷയത്തിൽ സ്വഹാബികളിൽ رضي الله عنهم ഭിന്നത ഇല്ല.

വിശ്വാസം തെറ്റാൻ പാടില്ല. 

തെറ്റിയാൽ തിന്മയാണ്. 

ശിക്ഷയുണ്ട്.

അതെ പോലെ ബിദ്അത്തുകളും, അഥവാ മതത്തിൽ ഇല്ലാത്ത പുതിയത് കൊണ്ട് വരിക.

ഏതൊരു ജുമുഅ ഖുതുബയും, പഠന ക്ലാസ്സും , നികാഹ് ഖുതുബയും ആരംഭിക്കുമ്പോൾ

 നിരന്തരം നാം കേൾക്കാറുള്ളതാണ് 

" എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ്, എല്ലാ ദുർമാർഗവും നരകത്തിലാണ് "

എന്ന ഹദീസിലൂടെ പഠിപ്പിക്കുന്ന ശക്തമായ നരക ശിക്ഷ കൊണ്ടുള്ള താക്കീതിന്റെ നബി വചനം, അറബിയിൽ പറയുന്നത്.

നബി صلى الله عليه وسلم

ഇപ്രകാരം നമ്മെ പഠിപ്പിച്ചു:

وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ ‏

" പുതുതായി നിർമ്മിച്ച എല്ലാം അനാചാരമാണ് (ബിദ്അത്താണ്), എല്ലാ അനാചാരവും ദുർമാർഗമാണ് , എല്ലാ ദുർമാർഗവും നരകത്തിലാണ് ".

(സുനൻ അന്നസാഈ).

അത് കൊണ്ട് ഒരു സത്യവിശ്വാസി, സംഘടനകളിലൊ, കക്ഷികളിലൊ, വ്യക്തികളിലൊ,  വിശ്വാസം തെറ്റിയത് കണ്ടാൽ, ബിദ്അത്തുകൾ കണ്ടാൽ അത് തെറ്റാണെന്ന് പറയലും, പ്രമാണങ്ങളുടെ തെളിവുകൾ പറഞ്ഞു കൊടുക്കലും അവന്റെ ഉത്തരവാദിത്വമാണ്.

ഇത് ആരേയും മോശമാക്കാനല്ല.

മറിച്ച് സത്യം പറഞ്ഞു കൊടുത്ത്, തിന്മയിൽ നിന്നും രക്ഷപ്പെടുത്തുക എന്നത് മാത്രമാണ്. 

 പരലോക രക്ഷക്ക്.

അത് കൊണ്ട് തെറ്റായ വിശ്വാസങ്ങൾക്ക് എതിരെ പ്രബോധനം ചെയ്യണം.

പ്രവാചകൻ صلى الله عليه وسلم യും സ്വഹാബികളും رضي الله عنهم അങ്ങനെ പ്രബോധനം ചെയ്തത് കാരണം, ഏറ്റവും നല്ല രീതിയിൽ തന്നെ, അത് സ്വന്തം കുടുംബത്തൊട് തന്നെ യുദ്ധം ചെയ്യുന്നതിലേക്ക് നയിച്ചു. പ്രസിദ്ധമായ ബദ്ർ യുദ്ധം.

ബിദ്അത്തുകൾ വരുന്നതിനു മുമ്പ് തന്നെ നബി صلى الله عليه وسلم ഖുതുബകളിൽ, അത് നരക ശിക്ഷക്ക് കാരണമാകും എന്ന് താക്കീത് നൽകി എന്നത് അതിൻ്റെ ഗൗരവം മനസ്സിലാക്കി തരുന്നു. ഇന്നും അത് തുടരുന്നു. ഇനി തുടർന്ന് കൊണ്ടേയിരിക്കും. കാരണം അത് ഖുതുബയുടെ ഒരു ശർത്താണ്. ഈ താക്കീത് പറഞ്ഞിട്ടില്ലെങ്കിൽ ഖുതുബ ശരിയാവില്ല.

അങ്ങനെ സഹാബികളുടെ رضي الله عنهم കാലത്ത് ബിദ്അത്തുകാർ വന്നപ്പോൾ, അവർക്ക് എതിരെ ശക്തമായ രീതിയിൽ പ്രബോധനം ചെയ്തു, ഏറ്റവും നല്ല രീതിയിൽ തന്നെ.

അവരെ നാം പിൻപറ്റണം , ഖുർആനിൽ നിന്നുള്ള തെളിവ് താഴെ:

നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച, ഖുർആൻ ഇറങ്ങിയതിന് സാക്ഷ്യം വഹിച്ച സഹാബത്തിനെ

رضي الله عنهم

അല്ലാഹു ത്യപ്തിപ്പെട്ടിരിക്കുന്നു. ആരൊക്കെ അവരെ ക്യത്യമായി പിൻപറ്റിയോ അവർക്കാകുന്നു വമ്പിച്ച വിജയമാകുന്ന സ്വർഗം .


അല്ലാഹു പറയുന്നു  :


وَٱلسَّـٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَـٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَـٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّـٰتٍ تَجْرِى تَحْتَهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ


"മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും  ആദ്യമായി (ഇസ്ലാമിലേക്ക്) കടന്ന് വന്നവരും, (സഹാബത്ത്)

സുകൃതം ചെയ്തുകൊണ്ട്‌ അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകൾ അവര്‍ക്ക്‌ അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം".


(9:100).

സഹാബികളുടെ ഏകോപിച്ച അഭിപ്രായങ്ങൾ പിൻപറ്റിയില്ലെങ്കിൽ നരക ശിക്ഷക്ക് കാരണമാകും.

അല്ലാഹു പറഞ്ഞു:


وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا


" ആരെങ്കിലും അവന് സന്മാര്‍ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം , റസൂലിനോട് ഭിന്നിച്ച് നിൽക്കുകയും, സത്യവിശ്വാസികളുടെ ( ഈ വചനം ഇറങ്ങുമ്പോളുള്ള സത്യവിശ്വാസികൾ
 സഹാബികളാണ്) മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും (ചെയ്താല്‍) അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുകളയുകയും, അവനെ 'ജഹന്നമി'ല്‍ [ നരകത്തിൽ ] ഇട്ട് കരിക്കുന്നതുമാണ്. അത് എത്രയോ മോശമായ പര്യവസാനമാകുന്നു " .

(4:115).

ഖുർആനിൽ ഇനിയും തെളിവുകൾ ഉണ്ട്.

അത് കൊണ്ട് സഹാബികളുടെ رضي الله عنهم മാര്‍ഗമായിരുന്നു ബിദ്അത്ത്കാർക്കെതിരെ പ്രബോധനം, അവർ നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ചത്.

പ്രബോധനം ചെയ്യുമ്പോൾ തർക്കം വരും. ഇസ്ലാമിൽ അനുവദിച്ച തർക്കമുണ്ട്.

അല്ലാഹു പറഞ്ഞു:

وَجَـٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ 

" ഏറ്റവും നല്ലതേതോ അത് കൊണ്ട് (ഏറ്റവും നല്ല രീതിയിൽ) അവരോടു തർക്കം നടത്തുകയും ചെയ്യുക ".

(16:125).

ഏറ്റവും നല്ലത് പ്രമാണങ്ങളാണ്. അത് കൊണ്ട് പ്രമാണങ്ങളുടെ തെളിവുകൾ കൊണ്ട് തർക്കിക്കുക. അതാണ് ശരിയായ പ്രബോധന രീതി.

ഇന്നത്തെ വിശ്വാസങ്ങളിൽ പിഴവുകളുള്ള മിക്ക ബിദ്ഈ സംഘടനകളും, കക്ഷികളും , (കേരളത്തിലെ ചിലതാണ് , സമസ്ത, ജമാഅത്തെ ഇസ്ലാമി , തബ്ലീഗ് ജമാഅത്ത് , മർകസു ദ്ദഅവ പോപ്പുലർ ഫ്രണ്ട് , ത്വരീഖത്തുകൾ, മാസപ്പിറവി നിർണ്ണയം കണക്ക് അടിസ്ഥാനത്തിൽ തീരുമാനിക്കുക), ഇവർ പഠിച്ചത് പിന്നീട് വന്ന പണ്ഡിതന്മാരുടെയൊ ചിന്തകരുടെയൊ വ്യാഖ്യാനമാണ്. അല്ലാഹുവിൻ്റെ വ്യാഖ്യാനമല്ല.

അത് കൊണ്ട് അവരിൽ തെറ്റായ വിശ്വാസങ്ങളും, ബിദ്അത്തുകളുമുണ്ട്, അവരുടെ ഖുതുബകളിൽ ബിദ്അത്തിന്റെ താക്കീത്  നൽകുന്നുണ്ടെങ്കിലും. 
കാരണം അവർ തെറ്റായി പഠിച്ചത് കൊണ്ട് ബിദ്അത്തുകളെ കുറിച്ച് അജ്ഞരാണ്.

അത് കൊണ്ട് മിക്ക ബിദ്ഈ സംഘടനകൾ/ കക്ഷികൾ അവ തിരുത്താത്തത് കൊണ്ട് അവരുടെ കൂടെ എങ്ങനെ പ്രവർത്തിക്കും? എങ്ങനെ പിന്തുണ നൽകും?

കാരണം ,അവരുടെ കൂടെ പോയാൽ നമ്മുടെ ജീവിതത്തിൽ നാം അറിയാതെ നരക ശിക്ഷക്ക് കാരണമാകുന്ന പിഴവുകൾ വരും. അവ തെറ്റാണെന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയില്ല.

അത് കൊണ്ട് തന്നെ , അജ്ഞത കാരണം ഉയർന്ന വിദ്യാഭ്യാസമുള്ളവർ പോലും ഈ ബിദ്ഈ സംഘടനകളിലും, കക്ഷികളിലും സജീവമായിയുണ്ട്.

അത് കൊണ്ട് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്,  ബിദ്ഈ സംഘടനകൾ, കക്ഷികൾ , അവരോട് മതപരമായ കാര്യങ്ങളിൽ സഹകരണം പാടില്ല. 

സഹാബികൾ رضي الله عنهم ബിദ്അത്ത്കാരോട് സഹകരിച്ചിട്ടില്ല എന്നത് തന്നെ മാതൃക , കാരണം അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്:

" അവരുടെ കൂടെ നിങ്ങള്‍ ഇരിക്കരുത് (മതപരമായ കാര്യങ്ങൾ  കേട്ട് മനസ്സിലാക്കാൻ), അവര്‍ അതല്ലാത്ത (വേറെ) ഒരു വര്‍ത്തമാനത്തില്‍ ഏര്‍പ്പെടുന്നതു വരേക്കും, അപ്പോള്‍ [നിങ്ങള്‍ അവർ മതത്തെ കുറിച്ച് പറയുന്നത് കേട്ട് മനസ്സിലാക്കിയാൽ] നിശ്ചയമായും , നിങ്ങള്‍ അവരെപ്പോലെ (ത്തന്നെ) യായിരിക്കും ".

(4:140).

ഖുർആൻ ഇറങ്ങിയതിന് സാക്ഷ്യം വഹിച്ച, നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച മഹാനായ സഹാബി പണ്ഡിതൻ ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്ന്  അദ്-ദഹ്ഹാക് പറഞ്ഞു: 

وقال الضحاك عن ابن عباس رضي الله عنهما : دخل في هذه الآية كل محدث في الدين وكل مبتدع إلى يوم القيامة

" ഈ ആയത്തിൽ, മതത്തിലെ എല്ലാ പുതുതായി ഉണ്ടാക്കുന്നവരും, ഖിയാമത്ത് നാൾ വരെയുള്ള എല്ലാ പുത്തനാചാരക്കാരും ഉൾക്കൊള്ളുന്നു".

(തഫ്സീർ അൽ ബഗവി 4:140).

അത് കൊണ്ട് ബിദ്അത്ത്കാർ, മതത്തെ കുറിച്ച് പറയുന്നത് കേൾക്കരുത്, കേട്ടാൽ അവരെ പോലെ തന്നെ നാം ആകും, നമ്മുടെ ജീവിതത്തിൽ നരകം കൊണ്ട് താക്കീത് ചെയ്യപ്പെട്ട പിഴവുകൾ അവരിൽ നിന്ന് നമ്മിലേക്ക് വരും. കാരണം അവർ പറയുന്നത് സത്യമാണോ എന്ന് നമുക്ക് അറിയാൻ കഴിയില്ല.

കേരളത്തിലെ കെ.എൻ.എം., വിസ്ഡം പോലത്തെ സംഘടനകളിൽ പ്രബോധനം, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ മൻഹജ് അഥവാ രീതി ശാസ്ത്രത്തിൽ, കർമം ചെയ്യുന്ന മാർഗത്തിൽ പ്രശ്നങ്ങളുണ്ട്.

അല്ലാഹു പറഞ്ഞു:

 ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ 

" നിങ്ങളില്‍ എല്ലാവര്‍ക്കും (തന്നെ) ഓരോ ശരീഅത്തും, ഓരോ തുറന്ന (കര്‍മ) മാര്‍ഗവും (മൻഹജും) നാം ഏര്‍പ്പെടുത്തിയിരിക്കുന്നു ".

(5:48).

ഈ ആയത്തിൽ ശരീഅത്തിൻ്റെ കൂടെയാണ് മൻഹജ് എന്ന് പറഞ്ഞത്. അവ രണ്ടും മാറ്റം വരുത്താൻ പാടില്ല.

നാം പിൻപറ്റേണ്ട മൻഹജ്, നബി صلى الله عليه وسلم യും, സ്വഹാബികളും رضي الله عنهم പിൻ പറ്റിയ മൻഹജാണ്.
അതാണ് സലഫി (മുൻഗാമികളുടെ)
മൻഹജ് (മാര്‍ഗം).

അതാണ് സിറാത്തൽ മുസ്തഖീം, നേരായ പാത. 

നിസ്കാരത്തിൽ നിർബന്ധമായും നാം ഓതുന്ന സൂറത്ത് ഫാതിഹയിലെ സിറാത്ത് എന്ന ഈ പദം ഏക വചനമാണ്.

അത് കൊണ്ട് നേരായ പാത, ഒറ്റ പാതയാണ്. കുറേ പാതകൾ ഇല്ല.

അത് കൊണ്ട് നാം സലഫി മൻഹജ് മുറുകെ പിടിക്കണം. അതാണ് രക്ഷയുടെയും വിജയത്തിൻ്റെയും മാർഗം.

അല്ലാഹുവേ

ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ

ഞങ്ങളെ നേരായ പാതയിലേക്ക് നയിക്കണമേ.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.