യഥാർത്ഥ സഹോദരൻ, മധുരവാക്കുകൾ പറയുകയും, പുകഴ്ത്തി സന്തോഷിപ്പിക്കുന്നവനുമല്ല, മറിച്ച് നിന്റെ നന്മയ്ക്കായി നിനക്ക് മുന്നറിയിപ്പ് നൽകുന്നവനും തിരുത്തുന്നവനുമാണ്.

യഥാർത്ഥ സഹോദരൻ, മധുരവാക്കുകൾ പറയുകയും, പുകഴ്ത്തി സന്തോഷിപ്പിക്കുന്നവനുമല്ല,
മറിച്ച് നിന്റെ നന്മയ്ക്കായി നിനക്ക് മുന്നറിയിപ്പ് നൽകുന്നവനും തിരുത്തുന്നവനുമാണ്.

ഷെയ്ഖ് ബിൻ ബാസ് رحمه الله പറഞ്ഞു:
  

أخوك هو الذي ينصحك ويذكّرك ويحذّرك، وليس أخوك الذي يداهنك ويجاملك ولا يبالي بك، بل أخوك حقًّا هو الذي ينصحك ويذكّرك ويأمرك بالمعروف وينهاك عن المنكر، ويدعوك إلى الله، ويبيّن لك طريق الخير حتى تسلكه، ويحذّرك من طريق الشر حتى تجتنبه.

" നിന്റെ സഹോദരൻ എന്നത് നിന്നെ ഉപദേശിക്കുകയും, ഓർമ്മിപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നവനാണ്. 

നിന്നെ പുകഴ്ത്തുകയും, നിന്നെ പരിഗണിക്കാത്തവനുമല്ല നിന്റെ യഥാർത്ഥ സഹോദരൻ.

വാസ്തവത്തിൽ, നിന്റെ സഹോദരൻ എന്നത് നിന്നെ ഉപദേശിക്കുന്നവനും, ഓർമ്മിപ്പിക്കുന്നവനും, നന്മ ചെയ്യാൻ കൽപിക്കുകയും , തിന്മയിൽ നിന്ന് വിലക്കുകയും ചെയ്യുന്നവനാണ്. 

അവൻ നിന്നെ അല്ലാഹുവിലേക്കു വിളിക്കുന്നു, നന്മയിലേക്കുള്ള വഴി പിന്തുടരുന്നതുവരെ നിനക്കത് വ്യക്തമായി വിശദീകരിച്ചു തരുന്നു.

അതുപോലെ തന്നെ, തിന്മയുടെ പാത ഒഴിവാക്കുന്നത് വരെ നിനക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

مجموع فتاوى ومقالات (٢١/١٤)

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.