ആരോഗ്യമുള്ളപ്പോൾ പതിവായി ഐച്ഛിക ആരാധനകൾ വർദ്ധിപ്പിച്ചാൽ, രോഗമായാൽ , യാത്രയിലായാൽ, അവ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ പ്രതിഫലം അവന് ഉറപ്പായും ലഭിക്കും.

ആരോഗ്യമുള്ളപ്പോൾ പതിവായി ഐച്ഛിക ആരാധനകൾ വർദ്ധിപ്പിച്ചാൽ, രോഗമായാൽ , യാത്രയിലായാൽ, അവ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ പ്രതിഫലം അവന് ഉറപ്പായും ലഭിക്കും.

ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:

على العاقل أن يكثر من النوافل ما دام في حال الصحة، لأن جميع النوافل التي يعملها في صحته إذا مرض وعجز عنها؛ كتبت له كاملة كأنه يفعلها".

" ഒരു ബുദ്ധിമാനായ മനുഷ്യൻ ആരോഗ്യവസ്ഥയിൽ കഴിയുന്ന കാലത്ത് ഐച്ഛിക ആരാധനകൾ കൂടുതലായി ചെയ്യേണ്ടതാണ്.

കാരണം, ആരോഗ്യത്തിലായിരിക്കുമ്പോൾ അവൻ പതിവായി ചെയ്തിരുന്ന എല്ലാ ഐച്ഛിക ആരാധനകളും, പിന്നീട് രോഗം കാരണം അല്ലെങ്കിൽ കഴിവില്ലായ്മ കാരണം അവ ചെയ്യാൻ കഴിയാതെ വന്നാൽ പോലും, അവൻ അവ ചെയ്തതുപോലെ പൂർണ്ണമായി അവന് രേഖപ്പെടുത്തി നൽകപ്പെടും ".

الشرح الممتع على زاد المستقنع (4/80).

ബന്ധപ്പെട്ട ഹദീസ്:

അബൂ മൂസ അൽ-അശ്‌അരി رضي الله عنه റിപ്പോർട്ട് ചെയ്യുന്നു:

السابع عشر‏:‏ عنه قال‏:‏ قال رسول الله صلى الله عليه وسلم ‏:‏‏ "‏ إذا مرض العبد أو سافر كتب له مثل ما كان يعمل مقيماً صحيحاً‏"‏ ‏

അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:

“ഒരു അടിമക്ക് രോഗം വരുകയോ, അവൻ യാത്ര പോകുകയോ ചെയ്താൽ (അവന് സൽകർമ്മങ്ങൾ ചെയ്യാൻ കഴിയാതെ വന്നാൽ), അവൻ ആരോഗ്യത്തിലായിരിക്കുമ്പോഴും വീട്ടിലായിരിക്കുമ്പോഴും പതിവായി ചെയ്തിരുന്ന സൽകർമ്മങ്ങളുടെ തുല്യമായ പ്രതിഫലം അവന് രേഖപ്പെടുത്തി നൽകപ്പെടും.”

(സഹീഹ് ബുഖാരി).

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.