ജമാഅത്തെ ഇസ്ലാമിയും, മുസ്ലിം ബ്രദർഹുഡും , ഇറാനി ഖുമൈനിസത്തിനോടുള്ള കൂറ് കാരണം രാഷ്ട്രീയ സംഭവങ്ങളിൽ തിരഞ്ഞെടുത്ത പ്രതികരണങ്ങൾ മാത്രമാണ് പ്രകടിപ്പിക്കുന്നത്. ഈ യാഥാർത്ഥ്യം സമൂഹത്തിൽ പൂർണ്ണമായി തിരിച്ചറിയപ്പെടുന്നില്ല. അവരിൽ നിന്ന് സത്യം മറച്ചു വെച്ച് വഞ്ചന നടത്തുന്നു.

ജമാഅത്തെ ഇസ്ലാമിയും,മുസ്ലിം ബ്രദർഹുഡും , ഇറാനി ഖുമൈനിസത്തിനോടുള്ള കൂറ് കാരണം രാഷ്ട്രീയ സംഭവങ്ങളിൽ തിരഞ്ഞെടുത്ത പ്രതികരണങ്ങൾ മാത്രമാണ് പ്രകടിപ്പിക്കുന്നത്. ഈ യാഥാർത്ഥ്യം സമൂഹത്തിൽ പൂർണ്ണമായി തിരിച്ചറിയപ്പെടുന്നില്ല.  അവരിൽ നിന്ന് സത്യം മറച്ചു വെച്ച് വഞ്ചന നടത്തുന്നു.

മുൻ ഇറാൻ പ്രസിഡൻ്റ് റഫ്‌സഞ്ജാനിയുടെ മകൾ , ഇറാൻ പ്രമോന്നത നേതാവ് ഖാംനിയുടെ നേതൃത്വമാണ് സുന്നികളെ കൊന്നതെന്നും, അത് സയണിസ്റ്റുകൾ കൊന്നതിനേക്കാൾ കൂടുതലാണെന്നും പറഞ്ഞത് താഴെ വീഡിയോയിൽ കേൾക്കാം:



മുൻ ഇറാനിയൻ പ്രസിഡൻ്റ് മുഹമ്മദ് ഖതാമി, ഇറാഖിലും, അഫ്ഘാനിലും , ഇറാൻ, അമേരിക്കയെ സഹായിച്ചുവെന്ന്  ക്രിത്യമായി തുറന്ന് പറയുന്ന വീഡിയോ താഴെ:




രണ്ട് രാജ്യങ്ങളിലും ഇറാൻ സഹായത്തോടെ അമേരിക്ക  ലക്ഷക്കണക്കിന് സാധാരണക്കാരായ മുസ്ലിംകളെ കൊന്നത് ഒരു അവിസ്മരണീയമായ മനുഷ്യാവകാശ ദുരന്തം തന്നെയാണ്. ഇത് ആരായാലും ശക്തമായി വിമർശിക്കേണ്ട വിഷയമാണ്.

ഫലസ്തീൻ വിഷയത്തിൽ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമ്പോൾ, ഇറാനി ഖുമൈനിസത്തിനോടുള്ള
ഇവരുടെ കൂറ് കാരണം ഇവർ മറ്റു മേഖലകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ  മറച്ചു വെക്കുന്നു.


ജമാഅത്തെ ഇസ്ലാമിയും , മുസ്ലിം ബ്രദർഹുഡും സമൂഹത്തിന്റെ രക്ഷകർ ആയി സംസാരിക്കുമ്പോൾ ഒരു അടിസ്ഥാന ചോദ്യം ഉണ്ട്:

അനീതിക്ക് നിങ്ങൾക്ക്  മാനദണ്ഡം പാർട്ടി അനുസരിച്ച് മാറുന്നതണൊ?

ഫലസ്തീൻ വിഷയം വന്നാൽ സോഷ്യൽ മീഡിയ നിറയും.

പക്ഷേ സിറിയയിൽ, യമനിൽ, ഇറാൻ പിന്തുണച്ച സംഘർഷങ്ങളിൽ മൗനം .

മരിച്ചവർ മനുഷ്യരല്ലേ?

അവരുടെ രക്തം രക്തമല്ലേ?

അവരുടെ വീടുകൾ വീടുകളല്ലേ?

അവരുടെ മക്കൾ മക്കളല്ലെ?

നമ്മൾ വ്യക്തമായി പറയും :

അമേരിക്ക ചെയ്ത അനീതി  നാം എതിർക്കും.

ഇസ്രായേൽ ചെയ്ത അധിനിവേശം  നാം എതിർക്കും.

ഇറാൻ നടത്തിയ പ്രോക്സി യുദ്ധങ്ങൾ നാം എതിർക്കും.

ഞങ്ങൾക്ക് ഇരട്ടത്താപ്പില്ല.

എന്നാൽ ഫലസ്തിനിൽ കൊന്ന് തള്ളുമ്പോൾ മാത്രമാണ് നിങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നത്.

ചോദ്യം :

സിയോണിസ്റ്റ് രാജ്യം നശിക്കട്ടെ എന്ന് തുറന്ന് പറയുന്ന നിങ്ങൾക്ക്, ഇറാൻ ചെയ്ത അനീതിയും തെറ്റാണ് എന്ന് തുറന്ന് പറയാൻ ധൈര്യമുണ്ടോ?

അല്ലെങ്കിൽ നിങ്ങളുടെ നിഷ്പക്ഷത ഒരു മിഥ്യ മാത്രമാണോ?

സത്യത്തിൽ നിങ്ങൾ ചെയ്യുന്നത് തിരഞ്ഞെടുത്ത പ്രതിഷേധമാണ്, തിരഞ്ഞെടുത്ത നിശ്ശബ്ദത. 

അനുകൂലമായ വിഷയങ്ങളിൽ ശക്തമായ ശബ്ദം ഉയർത്തുമ്പോൾ,അസൗകര്യമുള്ള വിഷയങ്ങളിൽ നിശ്ശബ്ദത തിരഞ്ഞെടുക്കുന്നു.

ഇത് രാഷ്ട്രീയ പക്ഷപാതം മാത്രമാണ്  നീതി അല്ല, ഇത് കപടതയാണ്.

ഒരു കാര്യം ഓർക്കുക

പ്രചാരണം എത്ര നന്നായി  ചെയ്താലും, സത്യം മനസ്സിലാക്കുന്ന ആളുകളെ എക്കാലവും വഞ്ചിക്കാൻ കഴിയില്ല.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഥകൾ മതിയാകും , പക്ഷേ സത്യം വന്നാൽ, ആ കഥകൾക്ക് ആയുസ് നീളില്ല.

നിങ്ങൾക്ക് ബോധമില്ലാത്തവരെ സ്വാധീനിക്കാം, ബോധമുള്ളവരെ എക്കാലവും നിയന്ത്രിക്കാൻ കഴിയില്ല.

പരലോകത്ത് നഷ്ടമാകാം.

ഡോ : കെ മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.