യുദ്ധസാഹചര്യം ആണെങ്കിൽ അഖീദ പറയരുതെന്നൊ?
യുദ്ധസാഹചര്യം ആണെങ്കിൽ അഖീദ പറയരുതെന്നൊ?
സഹോദരൻ ഖാലിദ് മൂസ നദ് വി എഴുതുന്നു;
യുദ്ധസാഹചര്യത്തെയും
അഖീദ - ഫിഖ്ഹ്
പ്രശ്നങ്ങളെയും
വേർതിരിച്ച് കാണാനുള്ള
പ്രാപ്തിയാണ്
പല
ആലിമീങ്ങൾക്കും
ഇല്ലാതെ പോകുന്നത്.
📌📌📌📌
യുദ്ധം ചെയ്യുന്നത്
യഹൂദി - നസാറ മുന്നണിയാണ്.
അല്ലാഹുവിൻ്റെ
ഹബീബായ റസൂൽ അറബ്
ഭൂമിയെ അവരിൽ നിന്ന്
ശുദ്ധമാക്കിയാണ്
ഈ ലോകത്തോട് വിടപറഞ്ഞത് -
എന്നാൽ
അറബ് ഭൂമിയെ
കുടുംബസ്വത്താക്കി കൈവശം വെക്കുന്ന ശൈഖ്മാർ
യഹൂദി - നസാറാ പിശാചുക്കൾക്ക് മേയാൻ
ദീനിൻ്റെ മണ്ണ് വിട്ടുകൊടുത്തതിനെതിൽ ഒരക്ഷരം ഉരിയാടാത്തവർ
ഇറാനെതിരിൽ
നാക്ക് പൊക്കുന്നതിൽ
ഒരു ഇഖ്ലാസും
ഇല്ല -
ഇപ്പോൾ ദീൻ പറയേണ്ടത്
അറബ് ശൈഖ് മാരോടാണ്,
ഈസാ നബിയെ ദൈവപുത്രനാക്കിയ നസാറാക്കളും ,
കൊല്ലാൻ പുറപ്പെട്ട യഹൂദികളും
നമ്മുടെ രക്ഷകരല്ലെന്ന്
GCC ക്ക് പറഞ്ഞ് കൊടുക്കൂ.......
മസ്ജിദുൽ അഖ്സയും
ഖുദ്സും കൈവശം വെക്കുന്ന,
ഫലസ്തീനീ മുസ് ലിം കളെ
കൂട്ടക്കൊല ചെയ്യുന്ന, ട്രംപിന് കോടികളുടെ വിമാനം സമ്മാനിച്ച ഖത്തർ ശൈഖ്
ചെയ്തത് ഹലാലോ ⁉️
ഹറാമോ ⁉️
ഇതിനെ പറ്റി
ഒരക്ഷരം മിണ്ടാത്തവർക്ക്
ശിയാക്കളെ പറ്റി മുന്നറിയിപ്പ് നൽകാൻ മാത്രം
വാക്ക് കിട്ടുന്നതിൻ്റെ പിറകിൽ ദീനല്ല
പ്രവർത്തിക്കുന്നത്, ദുൻയവീ മുഹബ്ബത്ത് തന്നെയാണ് .
ഇസ്രയേൽ എന്ന യഹൂദി പിശാചുക്കളുമായി
സമ്പൂർണ്ണ സഹകരണത്തിൽ കഴിയുന്ന
UAE യുടെ ''ഇർതിദാദ്"
കാണാത്തവർ
"റാഫിദി ഇർതിദാദ്" മാത്രം കാണുന്നത്
ഏത് കണ്ണ് കൊണ്ടാണ് ......⁉️
⁉️⁉️⁉️⁉️⁉️
എൻ്റെ നിലപാട്
ഞാൻ പറയാം ........
👇👇👇
ശിയാ പ്രശ്നം
സുന്നികൾക്ക്
കൈകാര്യം ചെയ്യാനുള്ള
ദീനീ പ്രശ്നം തന്നെയാണ് .
പക്ഷെ ,
ഇപ്പോഴത്തെ
പ്രശ്നം യുദ്ധം ആകുന്നു -
യുദ്ധ സാഹചര്യം
ശിയാക്കളെ ഇസ് ലാഹ് ചെയ്യാനുള്ള വേളയല്ല -
യുദ്ധ സമയത്ത്
അതുമായി ബന്ധപ്പെട്ട ദീൻ പറയൂ........
യുദ്ധം അടിച്ചേൽപ്പിച്ചത്
യഹൂദികളും
നസാറാക്കളും
ആണെന്ന് പറയൂ ......
അവരുമായി
സഹകരിക്കുന്നത്
ഇറാനല്ല ,
GCC യാണ് എന്ന് പറയൂ......
യഹൂദി - നസാറ ടീമിന് സുന്നി - ശിയാ ഇസ് ലാം
എന്ന പ്രശ്നമില്ലെന്ന്
പറയൂ......
അവരുടെ ദൃഷ്ടിയിൽ
ശക്തിയുള്ള ഇസ് ലാമിക രാഷ്ട്രമായ / അവരുടെ അടിമയാകാത്ത
ഏക രാഷ്ട്രമായ
ഇറാനെ തകർക്കൽ മാത്രമാണ് ലക്ഷ്യം ........
GCC കൾ
അമേരിക്ക എന്ന പൈശാചിക രാഷ്ട്രത്തിന് വിധേയമാണ് .......
ഈ പോരാട്ടത്തിൽ
ഇറാൻ്റെ കൂടെ എന്നത് മിനിമം ദീൻ കൂടെ യുള്ളവൻ്റെ കടമയാണ് -
ആ ബോധമില്ലാത്തവനെ തത്കാലം
ദീനിൻ്റെ ആളായി കാണാൻ എനിക്ക് കഴിയില്ല .........
ഖാലിദ് മൂസ നദ് വി.
എന്റെ മറുപടി:
നിങ്ങൾ പറഞ്ഞ പല കാര്യങ്ങളിലും വികാരപരമായ ഭാഷ കൂടുതലാണ്. എന്നാൽ അഹ്ലുസ്സുന്നയുടെ മാർഗം വികാരമല്ല, പ്രമാണങ്ങളാണ്.
അതുകൊണ്ട് കാര്യങ്ങൾ വ്യക്തമായി വേർതിരിച്ച് കാണണം.
ഒരു മുസ്ലിം ഭരണാധികാരി തെറ്റ് ചെയ്താൽ അത് തെറ്റാണ്. പക്ഷേ അതുകൊണ്ട് റാഫിളീ ശിയാക്കളുടെ ബാതിൽ അഖീദയെ പിന്തുണക്കാൻ പാടില്ല.
അതിനാൽ GCC തെറ്റ് ചെയ്താൽ അത് തെറ്റാണ്, ഇറാൻ തെറ്റ് ചെയ്താൽ അതും തെറ്റാണ്.
സഹോദരാ,
മുസ്ലിം ഭരണാധികാരികളെ വിമർശിക്കുന്നതിലും ഒരു മൻഹജ് (മാർഗം) ഉണ്ട്.
അത് എന്തെന്നാൽ:
ഭരണാധികാരികളുടെ തെറ്റുകൾ പൊതുവേദികളിൽ പ്രചരിപ്പിച്ച് ഫിത്ന - കുഴപ്പം , ഉണ്ടാക്കരുത്. അത് ആഭ്യന്തര കലാപത്തിന് കാരണമാകും. കാരണമായിട്ടുണ്ട്.
മുസ്ലിം സമൂഹത്തിൽ വിദ്വേഷവും കലാപവും ഉണ്ടാക്കരുത്.
ഭരണാധികാരിയെ എങ്ങിനെ ഉപദേശിക്കണം?
താഴെ ലിങ്കിൽ വായിക്കാം:
https://www.salaf.in/2024/04/blog-post_23.html?m=1
അതിനാൽ ഒരു സംഭവത്തെ വിലയിരുത്തുമ്പോൾ വികാരപരമായ രാഷ്ട്രീയ ഭാഷ ഉപയോഗിക്കുന്നതിനുപകരം അഹ്‌ലുസ്സുന്നയുടെ മൻഹജ് അനുസരിച്ച് സംസാരിക്കണം.
ഒരു ഭരണാധികാരി തെറ്റ് ചെയ്താൽ അത് തെറ്റാണ്.
പക്ഷേ അതുകൊണ്ട് മറ്റൊരു ബാതിൽ അഖീദയെ പിന്തുണക്കാൻ പാടില്ല.
ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു:
أهل السنة لا يقفون مع الروافض ضد اليهود ولا مع اليهود ضد الروافض
“അഹ്ലുസ്സുന്ന യഹൂദികൾക്കെതിരെ റാഫിദികളോടും, റാഫിദികൾക്കെതിരെ യഹൂദികളോടും ചേർന്ന് നിൽക്കുകയില്ല.”
അതിനാൽ:
യഹൂദികളുടെ അധിനിവേശം തെറ്റാണ്.
GCC തെറ്റുണ്ടെങ്കിൽ അത് തെറ്റാണ്.
റാഫിദി ശിയാ ബിദ്അത്തും തെറ്റാണ്.
രണ്ട് തെറ്റുകളിൽ ഒന്നിനെ പിന്തുണക്കുക സലഫി മൻഹജ് അല്ല.
ഒരു മുസ്ലിം ഭരണാധികാരി തെറ്റ് ചെയ്താൽ അത് തെറ്റാണ്, പക്ഷേ അതുകൊണ്ട് റാഫിദി അഖീദ ശരിയാകില്ല.
അത് കൊണ്ട് സത്യം പറയണം, മൂടി വയ്ക്കാൻ പാടില്ല.
സത്യം പറയാതെ ഒരു രാഷ്ട്രീയ ക്യാമ്പിനെ പിന്തുണക്കുക ശരിയല്ല.
GCC അമേരിക്കയുമായി സഹകരിക്കുന്നത് കൊണ്ട് മാത്രം അവരെ മുര്തദ് എന്ന് പറയാൻ പാടില്ല.
1990-ൽ സദാം ഹുസൈൻ കുവൈത്ത് ആക്രമിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് വലിയ ഭീഷണി ഉണ്ടായി. സ്വന്തം സൈനിക ശേഷി മതിയാകില്ലെന്ന് ഭയം ഉണ്ടായി.
അതിനാൽ അവർ സഹായം തേടി.
അപ്പോൾ സുരക്ഷാ ഭീഷണി കാരണം സഹായം തേടുന്നത് അനുവദനീയമാണെന്ന് ഷെയ്ഖ് ബിൻ ബാസ് رحمه الله ഫത്‌വ നൽകി.
നബി صلى الله عليه وسلم പോലും ഹിജ്റ സമയത്ത് അബ്ദുല്ലാഹിബ്നു ഉറൈഖിത് എന്ന മുസ്ലിം അല്ലാത്തവന്റെ സഹായം ഉപയോഗിച്ചിരുന്നു.
അതുകൊണ്ട് മുസ്ലിം രാജ്യത്തെ സംരക്ഷിക്കാൻ നിർബന്ധ സാഹചര്യത്തിൽ സഹായം തേടുന്നത് കുഫ്റ് അല്ല.
അതുകൊണ്ട് സഹായം തേടിയത് കൊണ്ട് “ഇർതിദാദ്” എന്ന് പറയുന്നത് ശരിയല്ല.
മുസ്ലിം രാജ്യത്തെ സംരക്ഷിക്കുക പ്രധാനമാണ്.
നിർബന്ധ സാഹചര്യം ഉണ്ടെങ്കിൽ സഹായം തേടാം.
അത് “ഇർതിദാദ്” എന്ന് പറയുന്നത് ശരിയല്ല.
ഗൾഫ് യുദ്ധത്തിനു ശേഷം ചില സുരക്ഷാ കരാറുകൾ കാരണം അമേരിക്കൻ സൈനിക സാന്നിധ്യം തുടരുന്നു.
ഇത് ഒരു രാഷ്ട്രത്തിൻ്റെ സുരക്ഷാ തീരുമാനം ആണ്.
ഇപ്പോൾ എന്തുകൊണ്ട് ചില സൈനിക സാന്നിധ്യം തുടരുന്നു?
ഇറാനിൽ നിന്നുള്ള സുരക്ഷാ ഭീഷണി.
സമുദ്ര സുരക്ഷ.
ഇത് കൊണ്ട് ഭരണാധികാരികളെ മുര്തദ് എന്ന് വിളിക്കുകയോ ദീനിൽ നിന്ന് പുറത്താക്കുകയോ ചെയ്യാൻ പാടില്ല.
ഇത് ഖവാരിജുകളുടെ രീതിയാണ്.
അതിനാൽ അഹ്ലുസ്സുന്നയുടെ നിലപാട് വളരെ വ്യക്തമാണ്:
യഹൂദികളുടെ അധിനിവേശം തെറ്റാണ്.
മുസ്ലിം ഭരണാധികാരികളുടെ തെറ്റുകൾ മൻഹജ് പ്രകാരം വിമർശിക്കുന്നു.
റാഫിദി ശിയാ ബിദ്അത്തുകൾക്ക് മുന്നറിയിപ്പ് നൽകുന്നു.
രണ്ട് തെറ്റുകളിൽ ഒന്നിനെ പിന്തുണക്കുക സലഫുസ്സാലിഹഹീങ്ങളുടെ മാർഗം അല്ല.
യുദ്ധം പറഞ്ഞ് ബിദ്അത്ത് മറയ്ക്കാൻ പാടില്ല.
സഹാബാക്കൾ رضي الله عنهم
താബിഉകൾ رحمهم الله
ഫിത്‌ന ഉണ്ടായപ്പോഴും അഖീദ സംരക്ഷിച്ചു.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് പോലും നബി صلى الله عليه وسلم സഹാബികളെ رضي الله عنهم ആദ്യം ആളുകളെ ഇസ്ലാമിലേക്കും തൗഹീദിലേക്കും വിളിക്കാൻ നിർദ്ദേശിച്ചു. കാരണം അഖീദയുടെ ശരിയായ വിളിയാണ് ഇസ്ലാമിന്റെ അടിസ്ഥാനം.
രാഷ്ട്രീയ പ്രശ്നം പറഞ്ഞ് അഖീദ മറയ്ക്കാൻ പാടില്ല.
ഫലസ്തീൻ, അമേരിക്ക, യുദ്ധം എന്നിവ പറഞ്ഞ്
റാഫിദി അഖീദയെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കരുത്.
അഖീദ പ്രശ്നം എപ്പോഴും വ്യക്തമായി പറയണം.
യഹൂദികളുടെ അതിക്രമം തെറ്റാണ്.
പക്ഷേ റാഫിദി ബിദ്അത്തുകളും തെറ്റാണ്, അവഗണിക്കുന്നത് നീതി അല്ല.
" ഇറാനെ പിന്തുണക്കാത്തവർക്ക് ദീൻ ഇല്ല.” എന്ന് പറയുന്നത് തക്ഫീർ രീതിയിലുള്ള രാഷ്ട്രീയ സമ്മർദ്ദം ആണ്.
ഇറാൻ മാത്രമാണ് ഇസ്ലാമിനെ രക്ഷിക്കുന്ന രാജ്യം എന്ന് പറയുന്നത് തെറ്റ്.
റാഫിളീ ഇറാൻ :
സിറിയയിൽ ലക്ഷക്കണക്കിന് മുസ്ലിംകളെ കൊല്ലുന്ന ഭരണത്തെ പിന്തുണച്ചു.
ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിൽ മിലീഷ്യകൾ സൃഷ്ടിച്ചു.
സഹാബാക്കളെ رضي الله عنهم ചീത്ത പറയുന്ന അഖീദ
ഇമാമുമാർക്ക് ദിവ്യഗുണങ്ങൾ നൽകൽ എന്ന കുഫ്റ് അഖീദ.
അതിനാൽ രാഷ്ട്രീയ ശത്രുത കൊണ്ട് മാത്രം ഇറാൻ ഇസ്ലാമിക രാജ്യമാകില്ല.
" യുദ്ധസാഹചര്യം ആണെങ്കിൽ അഖീദ പറയരുത്” എന്ന് പറയുന്നത് തെറ്റ്.
അഖീദ ദീനിന്റെ അടിസ്ഥാനമാണ്. അത് പറഞ്ഞു കൊണ്ടേയിരിക്കണം.
യുദ്ധം വന്നാൽ അത് മറയ്ക്കണമെന്ന് സലഫുകൾ ഒരിക്കലും പറഞ്ഞിട്ടില്ല.
ഫിത്‌ന വന്നാൽ സത്യം പറയുന്നത് നിർത്തുക അല്ല, മറിച്ച് വ്യക്തമായി പറയണം , ഇതായിരുന്നു സലഫുകളുടെ രീതി.
അത് കൊണ്ട് ആലിമീങ്ങൾക്ക് ഈ വിഷയത്തിൽ തെറ്റ് പറ്റിയിട്ടില്ല.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment