മുസ്ലിംകളുടെ മനസ്സ് റാഫിളീ ശിയാക്കൾക്കൊപ്പമായിരിക്കണം എന്നത് മുസ്ലിം ചരിത്രത്തിൽ ഇന്നേവരെ കേട്ടു കേൾവി പോലുമില്ലാത്തതാണ്.
മുസ്ലിംകളുടെ മനസ്സ് റാഫിളീ ശിയാക്കൾക്കൊപ്പമായിരിക്കണം എന്നത് മുസ്ലിം ചരിത്രത്തിൽ ഇന്നേവരെ കേട്ടു കേൾവി പോലുമില്ലാത്തതാണ്.
സഹോദരൻ N.V. സക്കരിയ താഴെ വീഡിയോയിൽ പറയുന്നു :
ഒരു മുസ്ലിമിൻ്റെ മനസ്സ് ഇറാന്റെ പക്ഷത്തായിരിക്കണം, കാരണം അവരെ അമേരിക്കയും സയണിസ്റ്റുകളും പീഡിപ്പിക്കുകയാണ് .
അതിന് തെളിവായി അദ്ദേഹം സൂറത്ത് അർ-റൂം ഉദ്ധരിച്ച് ത്രിത്വത്തിൽ വിശ്വസിക്കുകയും, ഈസാ عليه السلام ദൈവമാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നിട്ടും റോമൻ ക്രിസ്ത്യാനികൾക്ക് സഹാബികൾ പിന്തുണ നൽകിയിരുന്നു എന്ന് വാദിക്കുന്നു.
അത് പോലെ തന്നെയാണ് ഇപ്പോഴും ചെയ്യേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്.
റാഫിളീ ഷിയാക്കളുടെ തെറ്റായ വിശ്വാസങ്ങളെ നോക്കേണ്ടതില്ല; അവർ പീഡിതരായതിനാൽ അവരുടെ പക്ഷത്ത് നിൽക്കണം.
എന്റെ മറുപടി :
മുസ്ലിംകളുടെ നിലപാട് വികാരത്തിലല്ല, ഖുർആനും സുന്നത്തും അടിസ്ഥാനമാക്കിയതായിരിക്കണം.
അല്ലാഹു ഖുർആനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് :
وَلَتَجِدَنَّ أَقْرَبَهُم مَّوَدَّةً لِّلَّذِينَ ءَامَنُوا۟ ٱلَّذِينَ قَالُوٓا۟ إِنَّا نَصَٰرَىٰ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ
“വിശ്വാസികളോട് ഏറ്റവും അടുത്ത സ്നേഹബന്ധമുള്ളവരായി ‘ഞങ്ങൾ ക്രിസ്ത്യാനികൾ’ എന്ന് പറയുന്നവരായി നീ കാണുന്നതാണ്.”
(5:82).
അത് കൊണ്ട് ക്രിസ്ത്യാനികൾക്കൊരടുപ്പം മുസ്ലിംകളോടുണ്ട്. മജൂസികൾക്കില്ല. അത് കൊണ്ടാണ് പിന്തുണ.
ഈ സംഭവത്തിൽ ക്രിസ്ത്യാനികൾ പീഡിതരായത് കൊണ്ടുമല്ല, സഹാബികൾ رضي الله عنهم പിൻതുണ നൽകിയത്.
എന്നാൽ റാഫിളീ ശിയാക്കൾക്ക് മുസ്ലിംകളോട് ഒരിക്കലും അടുപ്പമുണ്ടായിട്ടില്ല, മറിച്ച് ശത്രുതയാണ്.
ഖുർആനിലെ (മാഇദ:82) ആയത്തിൻ്റെ വെളിച്ചത്തിൽ റാഫിദി ശിയാക്കൾ പോലുള്ള ശിർക്ക് ചെയ്യുന്നവർ ജൂതന്മാരെപ്പോലെ തന്നെ മുസ്ലിംകളോട് കടുത്ത ശത്രുത പുലർത്തുന്നവരാണ്.
അല്ലാഹു ﷻ പറയുന്നു:
لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟
“വിശ്വാസികളോടുള്ള ശത്രുതയിൽ ഏറ്റവും കടുത്തവരായി നിങ്ങൾ കണ്ടെത്തുക യഹൂദന്മാരെയും ശിർക്ക് ചെയ്യുന്നവരേയും ആകും.”
(സൂറത്ത് അൽ-മാഇദ: 82).
അത് കൊണ്ട് തീർത്തും തെറ്റായ ഉപമയാണ് സഹോദരൻ സക്കരിയ ഖുർആൻ ഉദ്ധരിച്ച് നൽകിയിരിക്കുന്നത്.
റാഫിദി ശിയാക്കൾ ശിർക്ക് ചെയ്യുന്നവരാണ്.
ഇതിൻ്റെ ഇപ്പോൾ ലഭ്യമുള്ള ഏറ്റവും വലിയ തെളിവാണ്, ഇറാന്റെ പരമോന്നത നേതാവായിരുന്ന, ഈ അടുത്ത് വധിക്കപ്പെട്ട ക്രൂരനായ റാഫിളീ ശിയാ അലി ഖാമ്നയീ അയാളുടെ എക്സിൽ പരസ്യമായി വ്യക്തമാക്കിയത് , യുദ്ധം ആരംഭിച്ചത് അലി رضي الله عنه വിന്റെ നാമത്തിൽ എന്ന്. ഏതൊരു മുസ്‌ലിമും പഠിച്ചത് പോലെ അല്ലാഹുവിന്റെ നാമത്തിൽ അല്ല. ഇത് ശിർക്കാണ്.
താഴെ ലിങ്കിൽ വായിക്കാം:
https://x.com/EbnHussein1424/status/1935720069193142447?t=TXkpzabBhyheYwJsjhr0bQ&s=35
അല്ലാഹുവിലും അന്ത്യദിനത്തിലും അന്ത്യ പ്രവാചകനിലും , ഖുർആനിലും വിശ്വസിക്കുന്ന ഒരു മുസ്ലിം ഇങ്ങനെ അല്ലല്ലോ യുദ്ധം ആരംഭിക്കുക.
ഇത് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്ന ശിർക്കാണ്.
ഖുർആനിൽ അല്ലാഹു വ്യക്തമാക്കിയ പൊറുക്കപ്പെടാത്ത പാപം.
അല്ലാഹു പറഞ്ഞു :
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ
" നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേര്‍ക്കപ്പെടുന്നത് (ശിർക്ക് ) പൊറുക്കുകയില്ല ".
(4:48).
സ്വർഗ്ഗം നിഷിദ്ധമാക്കിയ നരകത്തിൽ സ്ഥിരവാസം എന്ന് താക്കീത് ചെയ്യപ്പെട്ട പാപം.
അല്ലാഹു പറഞ്ഞു:
إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ
“ആരെങ്കിലും അല്ലാഹുവിനോട് പങ്കുചേർത്താൽ (ശിർക്ക് ചെയ്താൽ,) അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കി, അവന്റെ വാസസ്ഥലം നരകമാകുകയും ചെയ്യും.”
(5:72).
ഈ ശിർക്ക് ചെയ്യുന്ന അലി ഖാമ്നയിയെയാണൊ ശഹീദെന്ന് ഉറപ്പിച്ചു പറയുന്നത്.
സയണിസ്റ്റുകൾക്കെതിരെ മിസൈലുകൾ ഉപയോഗിച്ചാൽ ശിർക്ക് എന്ന സ്വർഗ്ഗം നിഷിദ്ധമാക്കിയ നരകത്തിൽ സ്ഥിരവാസം എന്ന് താക്കീത് ചെയ്യപ്പെട്ട പാപം പൊറുക്കില്ലെന്നിരിക്കെ.
അവരേ കുറിച്ച് നല്ലത് പറഞ്ഞതായി സഹാബികൾ رضي الله عنهم മുതൽ ആധുനിക പണ്ഡിതന്മാരിൽ വരെ കാണുകയില്ല. കാരണം ചരിത്രത്തിൽ അവർ സുന്നി മുസ്ലിംകളോട് വഞ്ചനയും ചതിയും മാത്രമേ ചെയ്തിട്ടുള്ളൂ.
ഇബ്നു അബ്ബാസ് رضي الله عنه അൽ ഹുസൈൻ رضي الله عنه കൂഫയിലേക്ക് പോകുമ്പോൾ പറഞ്ഞു:
"കൂഫയിലെ ജനങ്ങൾ (ശിയാക്കൾ ) നിന്റെ പിതാവിനെയും (അലി رضي الله عنه) സഹോദരനെയും വഞ്ചിച്ചതുപോലെ നിന്നെയും വഞ്ചിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അവർ നിന്നെ കൊന്നാലും അവർക്ക് ഒരിക്കലും കുറ്റബോധം തോന്നില്ല."
(താരീഖ് അൽ-തബാരി, വാല്യം 4, പേജ് 300).
അങ്ങനെ ഹുസൈൻ رضي الله عنه വിനെ ചതിച്ചു, വധിച്ചു.
ചരിത്രത്തിൽ റാഫിളീ ശിയാക്കൾ മുസ്ലിംകളുടെ ശത്രുക്കളോടൊപ്പം നിന്ന് മുസ്ലിംകളെ വഞ്ചിച്ചു.
അത് കൊണ്ട് സലാഹുദ്ദീൻ അയ്യൂബി رحمه الله പറഞ്ഞത് ഫലസ്തീനെ മോചിപ്പിക്കുന്നതിന് മുമ്പ് റാഫിളീ ശിയാക്കളെ നേരിടണം എന്നാലേ മോചനം സാധ്യമാകൂ എന്നാണ്. അദ്ദേഹം അത് പ്രാവർത്തികമാക്കി. ഫലസ്തീനെ മോചിപ്പിക്കുകയും ചെയ്തു.
ആധുനിക പണ്ഡിതന്മാരുടെയും വ്യക്തമായ നിലപാട് ഷെയ്ഖ് അൽ അൽബാനി
رحمه الله
പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം:
أهل السنة لا يقفون مع الروافض ضد اليهود ولا مع اليهود ضد الروافض
"അഹ്ലുസ്സുന്ന (നബി صلى الله عليه وسلم യുടെ സുന്നത്ത് പിൻപറ്റുന്നവർ) ജൂതന്മാക്കെതിരെ റാഫിദീ ശീയാക്കളുടെ പക്ഷത്തും, റാഫിളീ ശിയാക്കൾക്കെതിരെ ജൂതന്മാരുടെ പക്ഷത്തും നിൽക്കില്ല (ഇവർ രണ്ട് പേരും ഇസ്ലാമിൻ്റെ ശത്രുക്കളാണ്. വികാരാധിഷ്ഠിതമായ അന്ധമായ പക്ഷം പിടിക്കുന്ന സ്വഭാവം അഹ്ലുസ്സുന്നക്കില്ല) ".
1979-ൽ ഇറാനിയൻ വിപ്ലവം നടക്കുകയും, ഫലസ്തീൻ്റെ വിമോചനത്തിനായി ഖുമൈനി ആഹ്വാനം ചെയ്യുകയും ചെയ്തപ്പോൾ, ഇഖ്‌വാനികൾ ഇത് പ്രചരിപ്പിച്ചിരുന്നു. ഇത് ഷെയ്ഖ് ഇബ്‌നു ബാസ് رحمه الله ലേക്ക് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു:
لا يعز الله دينه برافضي
"അല്ലാഹു ഒരു റാഫിദീ (ശീയ) യെ കൊണ്ട് അവൻ്റെ മതത്തെ പിന്തുണയ്ക്കില്ല."
ഇന്നത്തെ യാഥാർത്ഥ്യവും കാണണം.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച്, അന്യായമായി ആക്രമിച്ച സംഭവങ്ങളിൽ സാധാരണ ജനങ്ങളും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് വിമാനത്താവളം വരെ അക്രമിച്ചു . രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്.
ഇതിന് മുമ്പ് ആക്രമിച്ചിട്ട് ഏതാനും മാസങ്ങൾ കഴിഞ്ഞിട്ടേയുള്ളു. അപ്പോൾ ഇറാൻ മാപ്പ് ചോദിച്ചതാണ്, ഇപ്പോൾ വീണ്ടും അക്രമിച്ചു.
ഇത് അവർ വഞ്ചകരാണെന്നുള്ള ചരിത്ര ആവർത്തനം മാത്രമാണ്.
ജീ. സീ. സീ. രാജ്യങ്ങൾ വ്യക്തമാക്കിയതാണ്, അമേരിക്കയെയും, ഇസ്രാഈലിനേയും അവരുടെ ആകാശപരിധി ഉപയോഗിച്ച് ഇറാനിനെ അക്രമിക്കാൻ വിടില്ല എന്ന്. ഇതിന് വിരുദ്ധമായി അക്രമിക്കാൻ വിട്ടതായി വ്യക്തമായ തെളിവുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
സൗദിയിൽ അമേരിക്കൻ താവളങ്ങൾ പോലും ഇല്ല.
അമേരിക്കൻ സൈനിക സാന്നിധ്യം മാത്രമേ ഉള്ളൂ.
ഇറാനിലും വിദേശ സൈനിക സാന്നിധ്യം ഉണ്ടല്ലോ.
എന്നിട്ടും ശിർക്ക് ചെയ്യുന്ന ഇറാൻ റാഫിളീ ശിയാ നേതൃത്വം ഗൾഫ് രാഷ്ട്രങ്ങളെ അക്രമിക്കുന്നത് മുസ്ലിംകളോടുള്ള കടുത്ത ശത്രുതത കൊണ്ട് തന്നെ. അത് കൊണ്ടാണല്ലോ അല്ലാഹു ജൂതന്മാരുടെ കൂടെ, ശിർക്ക് ചെയ്യുന്നവരും മുസ്ലിംകളോട് കടുത്ത ശത്രുതയുള്ളവരാണെന്ന് 5:82 ൽ പറഞ്ഞത്.
ഇറാൻ്റെ ലക്ഷ്യം പശ്ചിമേഷ്യയിൽ ആധിപത്യമാണ് എന്നത് അവരുടെ പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കാം. പ്രോക്സി വഴി അവർ ഇറാഖ്, സിറിയ , ലബണൻ , യമനിനെയല്ലാം നിയന്ത്രണത്തിലാക്കി. എന്നാൽ ഈ അടുത്ത് സിറിയ അവർക്ക് നഷ്ടപ്പെട്ടു الحمد لله.
ഇറാനും സയണിസ്റ്റുകളും, രണ്ട് രാഷ്ട്രങ്ങളും അക്രമികളാണ്.
ഇപ്പോൾ നടക്കുന്നത് അക്രമിയും മർദ്ദിതനും, നീതിയും അനീതിയും തമ്മിലുള്ള യുദ്ധമല്ല.
സയണിസ്റ്റുകൾ ഇറാനിലെ നിരവധി കുട്ടികളെ വരെ കൊന്നു.
അത് കൊണ്ട് ഇത് രണ്ട് അക്രമികൾ തമ്മിലുള്ള യുദ്ധമാണ്.
അക്രമികൾക്ക് സത്യവിശ്വാസികൾ പിൻതുണ നൽകാൻ പാടില്ല.
റാഫിദീ ശിയാക്കൾ അവരുടെ പിഴച്ച വിശ്വാസങ്ങളും മുസ്‌ലിംകളിലേക്ക് പ്രബോധനം ചെയ്യുന്നവരാണ്. അത് കൊണ്ട് പരലോകത്തെ ബാധിക്കാം.
അത് കൊണ്ട് ഇറാനെ പുകഴ്ത്തുന്ന, സ്നേഹിക്കുന്ന ഓരോരുത്തരും അല്ലാഹുവിനെ സൂക്ഷിക്കുക.
മുസ്ലിംകളുടെ നിലപാട് ഈ യുദ്ധത്തിൽ:
സയണിസ്റ്റുകൾക്കൊപ്പവുമില്ല.
ഇറാനിനൊപ്പവുമില്ല.
രണ്ട് രാഷ്ട്രങ്ങളും അക്രമികളാണ്.
ഇറാനും, സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം അത് കൊണ്ട്, ചിലപ്പോൾ ചില അക്രമികളെ മറ്റു ചില അക്രമികൾ മുഖേന അല്ലാഹു ശിക്ഷിക്കും എന്ന അല്ലാഹുവിന്റെ നീതിക്ക് നാം സാക്ഷികളാവുകയാണ്.
അല്ലാഹുവിന്റെ വിധിയുടെ അത്ഭുതം തിരിച്ചറിയുക.
അല്ലാഹു تعالى പറയുന്നു:
وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ
“അങ്ങനെ തന്നെയാണ് അവർ സമ്പാദിച്ചിരുന്ന പ്രവൃത്തികളുടെ ഫലമായി ചില അക്രമികളെ മറ്റു ചിലരിൽ അധികാരികളാക്കുന്നത്.”
(സൂറത് അൽ-അൻആം 6:129).
സ്വഹാബികളിൽ നിന്ന് നേരിട്ട് പഠിച്ച മഹാനായ താബിയീ പണ്ടിതനായ ഫുദൈൽ ഇബ്‌നു ഇയാദ് رحمه الله പറഞ്ഞു:
«إذا رأيتَ ظالِمًا ينتقم من ظالِمٍ فقِفْ وانظُرْ مُتَعَجِّبًا»
" ഒരു അക്രമി മറ്റൊരു അക്രമിയോട് പ്രതികാരം ചെയ്യുന്നത് നീ കാണുമ്പോൾ, അല്ലാഹുവിന്റെ വിധിയുടെ അത്ഭുതം തിരിച്ചറിഞ്ഞ് ചിന്തിക്കുക ".
تفسير ابن كثير — الأنعام (129).
ഇമാം ഇബ്‌നു കസീർ رحمه الله പറഞ്ഞു:
«أي نسلط بعض الظالمين على بعض، ونهلك بعضهم ببعض، وننتقم من بعضهم ببعض جزاءً على ظلمهم وبغيهم»
" അല്ലാഹു ചില അക്രമികളെ മറ്റു ചിലരിൽ അധികാരികളാക്കുകയും, അവരുടെ അക്രമത്തിന്റെയും അതിരുവിട്ട പ്രവൃത്തികളുടെയും ശിക്ഷയായി ഒരാളെ മറ്റൊരാളിലൂടെ നശിപ്പിക്കുകയും പ്രതികാരം നടത്തുകയും ചെയ്യുന്നു ".
تفسير ابن كثير — سورة الأنعام (129).
ഇമാം അൽ-ഖുർത്തുബി رحمه الله പറഞ്ഞു:
«نُسَلِّطُ بعضَ الظَّلَمَةِ على بعضٍ فيهلكه ويذلُّه»
" അല്ലാഹു ചില അക്രമികളെ മറ്റുചിലരിൽ അധികാരികളാക്കുന്നു; അങ്ങനെ ഒരാൾ മറ്റെയാളെ നശിപ്പിക്കുകയും അവനെ അപമാനിക്കുകയും ചെയ്യുന്നു ".
الجامع لأحكام القرآن — القرطبي (الأنعام 129).
സഹാബികൾ رضي الله عنهم യുടെ വിദ്യാർത്ഥികളായ താബിഉീനുകളിൽ നിന്ന് നേരിട്ട് പഠിച്ച മഹാനായ പണ്ഡിതനായ ഇമാം മാലിക് ഇബ്‌നു അനസ് رحمه الله പറഞ്ഞു:
«إِنَّ اللَّهَ يَنْتَقِمُ مِنَ الظَّالِمِ بِالظَّالِمِ، ثُمَّ يَنْتَقِمُ مِنْ كِلَيْهِمَا.»
" അല്ലാഹു ഒരു അക്രമിയെക്കൊണ്ട് മറ്റൊരു അക്രമിയോട് പകരം വീട്ടും, അതിനുശേഷം അവൻ അവർ രണ്ടുപേരോടും പകരം വീട്ടും."
منح الجليل شرح مختصر خليل — (9/195).
ഒരാളുടെ കഴിവിനനുസരിച്ച് അനീതിയെ എതിർക്കുന്നത് മുസ്ലിമിന്റെ ബാധ്യത തന്നെയാണ്.
എന്നാൽ അക്രമം തുടരുന്നവരെ അല്ലാഹു ചിലപ്പോൾ മറ്റൊരു അക്രമകാരൻ മുഖേന ശിക്ഷിക്കുന്നു.
ഇത് അല്ലാഹുവിന്റെ ദൈവീക നീതിയാണ്.
ഒരു പാഠമായി കണ്ടു ചിന്തിക്കുക.
മുസ്ലിംകളുടെ മനസ്സ് ഇറാൻ്റെ , റാഫിളീ ശിയാക്കൾക്കൊപ്പമായിരിക്കണം എന്നത് മുസ്ലിം ചരിത്രത്തിൽ ഇന്നേവരെ കേട്ടു കേൾവി പോലുമില്ലാത്തതാണെന്ന് വ്യക്തമായല്ലൊ.
സയണിസ്റ്റുകൾക്കൊപ്പവുമാവുമല്ല മുസ്ലിംകൾ.
രണ്ട് പേരും ഇസ്ലാമിൻ്റെ ശത്രുക്കളാണ്.
മരണപ്പെടുന്നതിന് ഏതാനും വർഷങ്ങൾക്കു മുമ്പ് സുന്നി ശിയാ ഐക്യത്തിന് വേണ്ടി വർഷങ്ങൾ പരിശ്രമിച്ച ജമാഅത്തെ ഇസ്ലാമി, ഇഖ്‌വാനുൽ മുസ്ലിമിന്റെയും അറിയപ്പെട്ട ബിദ്ഈ സംഘടനകളുടെ നേതാവായിരുന്ന യൂസുഫുൽ ഖറദാവി എന്ത് കൊണ്ട് തിരുത്തുന്നു എന്നതിനെ കുറിച്ച് താഴെ ലിങ്കിൽ കേൾക്കാം إن شاء الله
അന്ന് സൗദി അറേബ്യയിലെ സലഫി പണ്ഡിതന്മാരെ ഡോളറിന്റെ പണ്ടിതൻമാരായി കണ്ട് പരിഹസിച്ച അദ്ദേഹം ഖാമ്നയീ നേതൃത്വം നൽകിയ റാഫിദീ ശിയാക്കളുടെ വിശ്വരൂപം സിറിയയിൽ കണ്ടതിന് ശേഷം തന്റെ തെറ്റ് തിരുത്തുന്നു.
റാഫിളീ ശിയാക്കളെ വിശ്വസിക്കാൻ പറ്റില്ല, അവർ വഞ്ചകരാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സലഫി പണ്ഡിതന്മാർ പറഞ്ഞതാണ് ശരിയെന്ന് സമ്മതിക്കുകയും അവരിലെ മരണപ്പെട്ടവർക്കും, ജീവിച്ചിരിക്കുന്നവർക്കും വേണ്ടി അദ്ദേഹം ദുആ ചെയ്യതു.
എന്നാൽ അദ്ദേഹം തെറ്റ് തിരുത്തിയിട്ടും അനുയായികൾ തിരുത്തിയിട്ടില്ല. സുബ്ഹാനല്ലാഹ്.
അല്ലാഹുവിൽ അഭയം തേടുന്നു.
അദ്ദേഹത്തെ താഴെ ലിങ്കിൽ കേൾക്കാം إن شاء الله
https://youtu.be/PfmtrHxxJOo?si=GGBDq09qR92k2OTG
ഡോ; കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment