ആത്മീയ അടിത്തറയും രാഷ്ട്രീയ വിജയവും.

ആത്മീയ അടിത്തറയും രാഷ്ട്രീയ വിജയവും.

ആത്മീയ അടിത്തറ പടുത്തുയർത്താനാണ് ഒരു മുസ്ലിം ആദ്യം പരിശ്രമിക്കേണ്ടത്.

ആ പരിശ്രമം സ്വീകരിക്കപ്പെട്ടാൽ, അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് ഭൂമിയിൽ രാഷ്ട്രീയ വിജയവും അവൻ നൽകും.

ആത്മീയമായ ഉയർച്ചയ്ക്കായി പരിശ്രമിച്ചപ്പോൾ, അല്ലാഹു ഉദ്ദേശിച്ച സമയത്ത് മുസ്ലിം സമൂഹത്തിന് രാഷ്ട്രീയ വിജയവും, ആധിപത്യവും നൽകിയെന്നതാണ് ഖുർആനും, ഹദീസുകളും, ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്.

ഈ അടിത്തറ ഇല്ലാത്ത ശ്രമങ്ങൾ താൽക്കാലികമായി വിജയിച്ചാലും, ഒടുവിൽ പരാജയത്തിലേക്കാണ് നയിക്കുക.

ഉറച്ച അടിത്തറയില്ലാത്ത ഒരു വീട് ഏത് സമയത്തും ഇടിഞ്ഞുവീഴുന്നതുപോലെ തന്നെയായിരിക്കും അത്തരത്തിലുള്ള വിജയങ്ങളും.

ആത്മീയ അടിത്തറ പടുത്തുയർത്തൽ നിർബന്ധമാണ്.

രാഷ്ട്രീയ അധികാരം ലക്ഷ്യമല്ല. കാരണം രാഷ്ട്രീയ അധികാരം ഒരു പ്രവാചകൻ്റെയും عليهم السلام ലക്ഷ്യമായിരുന്നില്ല. 

ആത്മീയമായ ഉയർച്ചയ്ക്കായി പരിശ്രമിച്ചപ്പോൾ, രാഷ്ട്രീയ പ്രബോധനമൊ,  പ്രവർത്തനമൊ നടത്താതെ തന്നെ, അല്ലാഹു ഉദ്ദേശിച്ച സമയത്ത് മുസ്ലിം സമൂഹത്തിന് രാഷ്ട്രീയ വിജയവും, ആധിപത്യവും നൽകിയതാണെന്ന് പ്രമാണങ്ങൾ പഠിപ്പിക്കുന്നു.

അങ്ങനെ , അല്ലാഹു രാഷ്ട്രീയ ആധിപത്യം നൽകിയാൽ, അതിന്റെ ഉത്തരവാദിത്വം ന്യായമായി നിറവേറ്റണം.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.