ജമാഅത്തെ ഇസ്ലാമി, എസ്‌.ഡി.പി.ഐ., സമസ്ത മറ്റു ഇറാൻ റാഫിദി ശിയാ സ്നേഹികളോട്.

ജമാഅത്തെ ഇസ്ലാമി, എസ്‌.ഡി.പി.ഐ., സമസ്ത, മറ്റു ഇറാൻ റാഫിദി ശിയാ സ്നേഹികളോട്.

അല്ലാഹു ഖുർആൻ 9:100-ൽ സഹാബികളെ رضي الله عنهم പ്രശംസിക്കുകയും അവരെ ശുപാർശ ചെയ്യുകയും, അവർ സ്വർഗ്ഗത്തിലാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ റാഫിദി ശിയാക്കൾ മിക്ക സഹാബികളെയും رضي الله عنهم അപമാനിക്കുകയും, അവർ നരകത്തിലാണെന്ന് പറയുകയും ചെയ്യുന്നു.

അപ്പോൾ അവർ അല്ലാഹു പറഞ്ഞത് വിശ്വസിക്കാത്തവരാണ്. പ്രവാചകൻ صلى الله عليه وسلم യുടെ സഹാബികളെ رضي الله عنهم വെറുക്കുന്നവരാണ്.

സിദ്ദീഖും , ഉമറും رضي الله عنهما സ്വർഗ്ഗത്തിലാണെന്ന് നബി صلى الله عليه وسلم സാക്ഷ്യം നൽകിയിട്ടുണ്ട്.

എന്നാൽ റാഫിദി ശിയാക്കൾ ഈ രണ്ട് മഹാന്മാരും നരകത്തിലാണെന്ന് പറയുമ്പോൾ, അത് പ്രവാചകനിൽ അവിശ്വസിക്കലും, അദ്ദേഹത്തെ صلى الله عليه وسلم കളവാക്കലുമാണ്.

സഹാബികൾ رضي الله عنهم ഇസ്ലാമിനെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും എത്തിച്ചു. 

അവർ മുസ്ലിംകളെ സന്മാർഗത്തിലാക്കി, നേർവഴി കാണിച്ചു.

അത് നാളെ സ്വർഗ്ഗത്തിന് കാരണമാകുന്ന മഹത്തായ വിജയമാണ്.

എന്നാൽ റാഫിദി ശിയാക്കൾ ലോക മുസ്ലിംകളിൽ ശിർക്കും, ബിദ്അത്തുകളും, അന്ധവിശ്വാസങ്ങളും വ്യാപിപ്പിച്ച് അവരെ ദുർമാർഗത്തിലാക്കുന്നു.

അവർക്ക് തെറ്റായ വഴി കാണിക്കുന്നു.

അത് നാളെ നരകത്തിന് കാരണമാകുന്ന വമ്പിച്ച പരാജയമാണ്.

ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് അവർ ഇസ്ലാമിൻ്റെ ശത്രുക്കളാണ്.

അവർ പ്രവാചകൻ صلى الله عليه وسلم യുടെ പേരക്കുട്ടിയായ ഹുസൈൻ رضي الله عنه മുതൽ ഇന്നുവരെ ലക്ഷക്കണക്കിന് സുന്നി മുസ്ലിംകളെ, സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കൊന്നൊടുക്കിയിട്ടുണ്ട്.

ഫലസ്തീൻ മോചനത്തിന് സലാഹുദ്ദീൻ അയ്യൂബി رحمه الله ക്ക് തടസ്സമായതും അവരായിരുന്നു. 

ആദ്യം അവരെ നേരിട്ടതിന് ശേഷമാണ് ഫലസ്തീനെ മോചിപ്പിക്കാൻ സാധിച്ചത്.

ഇന്നും ഫലസ്തീനിൽ പതിനായിരക്കണക്കിന് സുന്നി മുസ്ലിംകളെ , സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ  സയണിസ്റ്റുകൾക്ക് കൊല്ലാൻ കഴിയുന്ന അവസ്ഥ ഉണ്ടായത്, യുദ്ധം ചെയ്യാൻ ശക്തിയില്ലാത്ത സാഹചര്യത്തിൽ ഇറാൻ ഹമാസിന് ആയുധം നൽകി യുദ്ധത്തിലേക്ക് പ്രേരിപ്പിച്ചതിനാലാണെന്ന് ആർക്കും മനസ്സിലാകും.

സിറിയയിലെ യുദ്ധത്തിൽ ഇറാന്റെ പിന്തുണയുള്ള സൈനിക ഇടപെടലുകൾ മൂലം ലക്ഷക്കണക്കിന് മുസ്ലിംകൾ, സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടു.

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച്,

ആക്രമിച്ച സംഭവങ്ങളിൽ സാധാരണ ജനങ്ങളും കൊല്ലപ്പെടുകയും, പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് വിമാനത്താവളം പോലും അക്രമിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്.

ഇതിന് മുമ്പ് ആക്രമിച്ചിട്ട് ഏതാനും മാസങ്ങൾ കഴിഞ്ഞിട്ടേയുള്ളു. അപ്പോൾ ഇറാൻ മാപ്പ് ചോദിച്ചതാണ്, ഇപ്പോൾ വീണ്ടും അക്രമിച്ചു.

ഇത് അവർ വഞ്ചകരാണെന്നുള്ള ചരിത്ര ആവർത്തനം മാത്രമാണ്.

ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് കൊണ്ട് അവർ അക്രമികളാണ്.

അത് കൊണ്ട് ഇറാൻ റാഫിദി ശിയാക്കൾ ഇസ്ലാമിന്റെ ശത്രുക്കളും, അക്രമികളുമാണെന്ന് വ്യക്തമാണ്.

ഇപ്പോൾ നടക്കുന്ന ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം, അതുകൊണ്ട് തന്നെ അക്രമിയും അടിച്ചമർത്തപ്പെട്ടവനും തമ്മിലുള്ള യുദ്ധമല്ല.

രണ്ട് അക്രമികളും , ഇസ്ലാമിനോട് ശത്രുത പുലർത്തുന്നവരും തമ്മിലുള്ള യുദ്ധമാണ്. 

അക്രമികൾക്കും , ഇസ്ലാമിനോട് ശത്രുതയുള്ളവർക്കും സത്യവിശ്വാസികൾ ഒരിക്കലും പിൻതുണ നൽകാൻ പാടില്ല.

എന്നിട്ടും ജമാഅത്തെ ഇസ്ലാമി, സമസ്ത, എസ്‌.ഡി.പി.ഐ. എന്നിവർക്കെല്ലാം ഇറാൻ റാഫിദി ശിയാക്കളോട് സ്നേഹമാണോ?

ഇവരിൽ ബുദ്ധിജീവികളും, വിദ്യാഭ്യാസമുള്ളവരും ഉണ്ടെന്നിരിക്കെ.

റാഫിളീ ശിയാക്കളുടെ വിഷയത്തിൽ നിങ്ങൾ എല്ലാവരും അങ്ങേയറ്റം ആദരിക്കുന്ന, നിങ്ങളുടെ നേതാവ് യുസുഫുൽ ഖറദാവി, മരണപ്പെടുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് തെറ്റ് തിരുത്തിയിട്ടും, നിങ്ങൾ എന്ത് കൊണ്ട് തിരുത്തുന്നില്ല?

സുബ്ഹാനല്ലാഹ്.

ജമാഅത്തെ ഇസ്ലാമി, എസ്‌.ഡി.പി.ഐ., മറ്റു ഇറാൻ റാഫിദി ശിയാ സ്നേഹികളോട് ഒരു ഉപദേശം:

നിങ്ങളുടെ നേതാക്കന്മാർ പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുത്.

ഇന്ന് പലർക്കും പ്രധാന അറിവിന്റെ ഉറവിടം വാർത്താ മാധ്യമങ്ങളാണ്.

എന്നാൽ വാർത്താ മാധ്യമങ്ങളിൽ നിന്നാവരുത് നമ്മുടെ മതപഠനം.

വാർത്തകളിൽ പറയുന്നതെല്ലാം സത്യമാകണമെന്നില്ല.

അതിന് പുറമെ, വാർത്തകളുടെ സത്യാവസ്ഥ പരിശോധിക്കാതെ പ്രചരിപ്പിക്കുന്നത് മുസ്ലിമിന് യോജിച്ചതുമല്ല.

വാർത്തകൾ പരിശോധിക്കാതെ കൈമാറുന്ന ഒരാൾ പലപ്പോഴും അസത്യമാണ് പ്രചരിപ്പിക്കുന്നത്. 

അത് മറ്റുള്ളവരെയും വഴികേടിലാക്കും.

വാർത്തയെപ്പറ്റി അന്വേഷിച്ച് വ്യക്തമായി പരിശോധിക്കണമെന്ന് അല്ലാഹു ഹുജുറാത് 49:6-ൽ ശക്തമായി മുന്നറിയിപ്പ് നൽകുന്നു.

അതുകൊണ്ട് സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർ സൂക്ഷിക്കണം. ഇല്ലെങ്കിൽ അത് നരകശിക്ഷയ്ക്ക് കാരണമാകാം.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റിലെ വീഡിയോയിൽ, ഇപ്പോൾ നടക്കുന്ന യുദ്ധ സാഹചര്യത്തിൽ, മുസ്‌ലിംകൾക്ക് ബാധിച്ചിരിക്കുന്ന ഫിത്നയുമായി ബന്ധപ്പെട്ട്, ജമാഅത്തെ ഇസ്ലാമി നേതാവ് സലാം വാണിയമ്പലം പറഞ്ഞു : 

“നമ്മൾ ഒരു പുനരാലോചന നടത്തണം” എന്ന്.

എന്നാൽ ഫിത്‌ന - കുഴപ്പം - ഉണ്ടായതിന് ശേഷമാണ് അദ്ദേഹത്തിന് ഇത് മനസ്സിലായത്.

അപ്പോൾ മാത്രമാണ് മാറി ചിന്തിക്കേണ്ട സമയം ആയി എന്ന് സൂചിപ്പിക്കുന്നത്.

കാരണം, ഇദ്ദേഹവും കൂട്ടരും പഠിച്ച സ്ത്രോതസുകൾ തെറ്റിപ്പോയതാണ്.

സലഫുസ്സാലിഹീങ്ങളിൽ നിന്ന് അവർ പഠിച്ചിട്ടില്ല. 

പിന്നീട് വന്ന ചില ചിന്തകരിൽ നിന്ന്, അല്ലാഹു പഠിപ്പിക്കാത്ത വിശ്വാസങ്ങളും, രീതികളും അവർ പഠിച്ചു. 

അവയെ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും വലിയൊരു സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെ പിഴവിലാക്കുകയും ചെയ്തു.

ഇനിയും പഠനം തെറ്റായ സ്ത്രോതസുകളിൽ നിന്നായാൽ, തെറ്റുകൾ തിരുത്താതെയിരിക്കുകയാണെങ്കിൽ അല്ലാഹു വിജയം നൽകുകയില്ല.

സ്വഹാബികൾ رضي الله عنهم വിൽ നിന്ന് നേരിട്ട് പഠിച്ച മഹാനായ താബിയീ പണ്ടിതനായ ഇമാം അൽ-ഹസൻ അൽ-ബസ്രി

 رحمه الله പറഞ്ഞു:

العالِم يرى الفتنة وهي مقبلة قبل أن تقع، وطالبُ العلم يراها إذا وقعت، وعامةُ الناس يرونها بعد أن تنقضي.

“പണ്ഡിതൻ ഫിത്‌ന വരാനിരിക്കുമ്പോഴേ അതിനെ മുൻകൂട്ടി അറിയുന്നു.

മതവിദ്യാർത്ഥി അത് സംഭവിക്കുമ്പോൾ അറിയുന്നു;

സാധാരണക്കാർക്ക് അത് ഉണ്ടായതിന് ശേഷമാണ് അറിയുന്നത്.”

മതം, ഖുർആൻ ഇറങ്ങിയതിന് സാക്ഷ്യം വഹിച്ച, അല്ലാഹു പഠിപ്പിച്ച വ്യാഖ്യാനം (75:18 ) നേരിട്ട് നബി صلى الله عليه وسلم യിൽ നിന്നും പഠിച്ച (16:44), ഹദീസുകളിൽ ഏറ്റവും ഉത്തമമായ തലമുറ എന്ന് ശുപാർശ ചെയ്ത, സലഫുസ്സ്വാലിഹീങ്ങളിൽ നിന്നും, അഥവാ , സച്ചരിതരായ മുൻഗാമികളിൽ നിന്നും, അതിൻ്റെ കൂടെ, അവരെ ക്രിത്യമായി പിൻതുടരുന്ന പൂർവികരും ആധുനികവുമായ പണ്ഡിതന്മാരിൽ നിന്നും മാത്രം പഠിക്കുക.

അതാണ് വിജയത്തിൻ്റെ മാർഗം. സിറാത്തൽ മുസ്തഖീം.

അല്ലെങ്കിൽ വഴി കേടിലാകും.

പരലോകത്തിൽ നഷ്ടമാകാം.

അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.

ഈ യുദ്ധ സാഹചര്യത്തിൽ നമ്മുടെ ദുആ :

അല്ലാഹുവേ, മുസ്ലിംകൾക്കും, പൊതുജനങ്ങൾക്കും, നാടുകൾക്കും, ഒരു ദോഷവും വരരുതേ, ഈ രണ്ട് ശത്രുക്കളെയും അല്ലാഹുവേ പരാജയപ്പെടുത്തേണമേ.

ഡോ : കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.