ഏപ്രിൽ ഫൂൾ - ഒരു മുസ്ലിമിന് ആഘോഷിക്കാനുള്ള ദിനമല്ല. കളവ് പറയുന്നത് ഇസ്‌ലാമിന്റെ ഭാഗമല്ല.
ഏപ്രിൽ ഫൂൾ - ഒരു മുസ്ലിമിന് ആഘോഷിക്കാനുള്ള ദിനമല്ല. കളവ് പറയുന്നത് ഇസ്‌ലാമിന്റെ ഭാഗമല്ല.
ഏപ്രിൽ ഒന്നിനോടൊപ്പം ബന്ധപ്പെട്ടിരിക്കുന്ന അർഥശൂന്യവും തെറ്റായതുമായ പ്രവൃത്തികളിൽ പങ്കെടുക്കുന്നത് നമ്മുടെ മനോഹര മതമായ ഇസ്‌ലാമിന് യോജിച്ചതല്ല.
ഇന്ന് ഏപ്രിൽ ഫൂൾ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലും, സുഹൃത്തുക്കൾക്കിടയിലും തമാശ എന്ന പേരിൽ കളവ് പറയരുത്.
തമാശ എന്ന പേരിൽ പറയുന്ന കളവുകൾ, അത് ഒരു ചെറിയ കാര്യമല്ല, അത് വൻ പാപമാണ്, നരകത്തിലേക്ക് നയിക്കാവുന്ന കാര്യമാണ്.
ചെറിയ തമാശയെന്ന പേരിൽ പോലും കളവ് പറയുന്നത് എത്ര അപകടകരമാണെന്ന് നബി صلى الله عليه وسلم നമ്മെ ശക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നബി صلى الله عليه وسلم പറഞ്ഞു :
«وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ القَوْمَ، وَيْلٌ لَهُ، ثُمَّ وَيْلٌ لَهُ »
" ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കളവ് പറയുന്നവന് നാശം! അവന് നാശം! അവന് നാശം! ".
(അബൂ ദാവൂദ് ).
(തിർമിദി).
ഇവിടെ “وَيْلٌ (വൈൽ)” എന്ന് പറഞ്ഞത് വലിയ നാശമോ അല്ലെങ്കിൽ നരകത്തിലെ ഒരു താഴ് വരയോ എന്നാണ് പണ്ഡിതന്മാർ വിശദീകരിച്ചിരിക്കുന്നത്.
നബി صلى الله عليه وسلم പറഞ്ഞു:
«أَنَا زَعِيمٌ بِبَيْتٍ فِي وَسَطِ الجَنَّةِ لِمَنْ تَرَكَ الكَذِبَ وَإِنْ كَانَ مَازِحًا»
" തമാശ പറയുമ്പോൾ കളവ് ഉപേക്ഷിച്ചിക്കുന്നവന് സ്വർഗ്ഗത്തിന്റെ മധ്യത്തിൽ ഒരു വീട് ഞാൻ ഉറപ്പുനൽകുന്നു ".
(അബൂ ദാവൂദ് ).
(തിർമിദി ).
അത് കൊണ്ട് തമാശയിലും സത്യം മാത്രം പറയുക , അതാണ് ഒരു മുസ്ലിമിന്റെ മാർഗം.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment