ഇസ്ലാമിൻ്റെ ശത്രുക്കളും, സുന്നി മുസ്ലിംകളെ ആക്രമിക്കുകയും ചെയ്യുന്ന ഇറാൻ റാഫിളീ ശിയാക്കളോട് ഐക്യദാർഢ്യവും, സുന്നി മുസ്ലിംകളോടും നമ്മുടെ കുടുംബങ്ങളോട് പോലും ഐക്യദാർഢ്യമില്ലെ?
ഇസ്ലാമിൻ്റെ ശത്രുക്കളും, സുന്നി മുസ്ലിംകളെ ആക്രമിക്കുകയും ചെയ്യുന്ന ഇറാൻ റാഫിളീ ശിയാക്കളോട് ഐക്യദാർഢ്യവും, സുന്നി മുസ്ലിംകളോടും നമ്മുടെ കുടുംബങ്ങളോട് പോലും ഐക്യദാർഢ്യമില്ലെ?
താഴെ വെൽഫെയർ പാർട്ടിയുടെ പോസ്റ്റർ കാണുക:
ഇറാൻ റാഫിദീ ശീയാക്കൾ കൊല്ലുന്ന സുന്നി മുസ്ലിംകൾ, സ്ത്രീകളും കുട്ടികളുമടക്കം, ഈ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവർക്ക് ഒരു വിഷയമല്ലേ? അവരോട് ഐക്യദാർഢ്യം എന്ത് കൊണ്ടുണ്ടായിരുന്നില്ല? അവർക്ക് വേണ്ടി എന്ത് കൊണ്ട് മനസ്സ് വേദനിക്കുന്നില്ല? അവർ മനുഷ്യരല്ലേ?
എന്ത് കൊണ്ട് അക്രമിക്കപ്പെടുന്ന ഗൾഫ് ജനതയോടും ഐക്യദാർഢ്യമില്ല? അവരും മനുഷ്യരല്ലേ?
ചില മുസ്ലിംകൾ എത്തിപ്പെട്ടിരിക്കുന്ന ദുരന്തകരമായ അവസ്ഥ.
ഐക്യദാർഢ്യം അഥവാ മാനസിക പിന്തുണ ഇറാൻ റാഫിളീ ശിയാ ഭരണകൂടത്തോടല്ല, മറിച്ച് അവിടുത്തെ പൊതു ജനങ്ങളോടും, ഗൾഫ് ജനതയോടുമാണ് ആയിരിക്കേണ്ടത്. നമ്മുടെയെല്ലാം കുടുംബങ്ങളും ഗൾഫിലുണ്ട് എന്ന് ഓർക്കുക.
മാർച്ചുകൾ പാടില്ല .
കാരണം അല്ലാഹുവും നബി صلى الله عليه وسلم യും പഠിപ്പിക്കാത്ത ബിദ്അത്താണത്, നരകം കൊണ്ട് താക്കീത് ചെയ്യപ്പെട്ടതാണ്.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ വരെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച്, ആക്രമിച്ച സംഭവങ്ങളിൽ സാധാരണ ജനങ്ങളും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് വിമാനത്താവളം വരെ അക്രമിച്ചു . സിവിലിയൻ മേഖലകളെയും അക്രമിച്ചു.
രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത്.
സയണിസ്റ്റുകളുടെ അതേ രീതി.
ഇതിന് മുമ്പ് ആക്രമിച്ചിട്ട് ഏതാനും മാസങ്ങൾ കഴിഞ്ഞിട്ടേയുള്ളു. അപ്പോൾ ഇറാൻ മാപ്പ് ചോദിച്ചതാണ്, ഇപ്പോൾ വീണ്ടും അക്രമിച്ചു.
ഇത് അവർ വഞ്ചകരാണെന്നുള്ള ചരിത്ര ആവർത്തനം മാത്രമാണ്.
ഇറാനും സയണിസ്റ്റുകളും, രണ്ട് രാഷ്ട്രങ്ങളും അക്രമികളാണ്.
ഇപ്പോൾ നടക്കുന്നത് അക്രമിയും മർദ്ദിതനും തമ്മിലുള്ള യുദ്ധമല്ല.
രണ്ട് അക്രമികൾ തമ്മിലുള്ള യുദ്ധമാണ്. അക്രമികൾക്ക് സത്യവിശ്വാസികൾ പിൻതുണ നൽകാൻ പാടില്ല.
ഈ യുദ്ധത്തിൽ സയണിസ്റ്റുകളും ഇറാൻ റാഫിളീ ശിയാക്കളും രണ്ട് പേരും ഇസ്ലാമിൻ്റെ ശത്രുക്കളും അക്രമികളുമാണ്.
അല്ലാഹുവിന്റെ സുന്നത്ത് പ്രകാരം , ചിലപ്പോൾ ചില അക്രമികളെ മറ്റു ചില അക്രമികൾ മുഖേന അല്ലാഹു ഏറ്റുമുട്ടിപ്പിക്കും എന്ന അല്ലാഹുവിന്റെ നീതിക്ക് നാം സാക്ഷികളാവുകയാണ്. അല്ലാഹുവിന്റെ വിധിയുടെ അത്ഭുതം തിരിച്ചറിയുക.
അല്ലാഹു تعالى പറയുന്നു:
وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ
“അങ്ങനെ തന്നെയാണ് അവർ സമ്പാദിച്ചിരുന്ന പ്രവൃത്തികളുടെ ഫലമായി ചില അക്രമികളെ മറ്റു ചിലരിൽ അധികാരികളാക്കുന്നത്.”
(സൂറത് അൽ-അൻആം 6:129).
സ്വഹാബികളിൽ നിന്ന് നേരിട്ട് പഠിച്ച മഹാനായ താബിയീ പണ്ടിതനായ ഫുദൈൽ ഇബ്‌നു ഇയാദ് رحمه الله പറഞ്ഞു:
«إذا رأيتَ ظالِمًا ينتقم من ظالِمٍ فقِفْ وانظُرْ مُتَعَجِّبًا»
" ഒരു അക്രമി മറ്റൊരു അക്രമിയോട് പ്രതികാരം ചെയ്യുന്നത് നീ കാണുമ്പോൾ, അല്ലാഹുവിന്റെ വിധിയുടെ അത്ഭുതം തിരിച്ചറിഞ്ഞ് ചിന്തിക്കുക ".
تفسير ابن كثير — الأنعام (129).
ഇമാം ഇബ്‌നു കസീർ رحمه الله പറഞ്ഞു:
«أي نسلط بعض الظالمين على بعض، ونهلك بعضهم ببعض، وننتقم من بعضهم ببعض جزاءً على ظلمهم وبغيهم»
" അല്ലാഹു ചില അക്രമികളെ മറ്റുചിലരിൽ അധികാരികളാക്കുകയും, അവരുടെ അക്രമത്തിന്റെയും അതിരുവിട്ട പ്രവൃത്തികളുടെയും ശിക്ഷയായി ഒരാളെ മറ്റൊരാളിലൂടെ നശിപ്പിക്കുകയും പ്രതികാരം നടത്തുകയും ചെയ്യുന്നു ".
تفسير ابن كثير — سورة الأنعام (129).
ഇമാം അൽ-ഖുർത്തുബി رحمه الله പറഞ്ഞു:
«نُسَلِّطُ بعضَ الظَّلَمَةِ على بعضٍ فيهلكه ويذلُّه»
" അല്ലാഹു ചില അക്രമികളെ മറ്റുചിലരിൽ അധികാരികളാക്കുന്നു; അങ്ങനെ ഒരാൾ മറ്റെയാളെ നശിപ്പിക്കുകയും അവനെ അപമാനിക്കുകയും ചെയ്യുന്നു ".
الجامع لأحكام القرآن — القرطبي (الأنعام 129).
സഹാബികൾ رضي الله عنهم യുടെ വിദ്യാർത്ഥികളായ താബിഉീനുകളിൽ നിന്ന് നേരിട്ട് പഠിച്ച മഹാനായ പണ്ഡിതനായ ഇമാം മാലിക് ഇബ്‌നു അനസ് رحمه الله പറഞ്ഞു:
«إِنَّ اللَّهَ يَنْتَقِمُ مِنَ الظَّالِمِ بِالظَّالِمِ، ثُمَّ يَنْتَقِمُ مِنْ كِلَيْهِمَا.»
" അല്ലാഹു ഒരു അക്രമിയെക്കൊണ്ട് മറ്റൊരു അക്രമിയോട് പകരം വീട്ടും, അതിനുശേഷം അവൻ അവർ രണ്ടുപേരോടും പകരം വീട്ടും."
منح الجليل شرح مختصر خليل — (9/195).
കുറിപ്പുകൾ:
ഒരാളുടെ കഴിവിനനുസരിച്ച് അനീതിയെ എതിർക്കുന്നത് മുസ്ലിമിന്റെ ബാധ്യത തന്നെയാണ്.
എന്നാൽ അക്രമം തുടരുന്നവരെ അല്ലാഹു ചിലപ്പോൾ മറ്റൊരു അക്രമകാരൻ മുഖേന ശിക്ഷിക്കുന്നു.
ഇത് അല്ലാഹുവിന്റെ ദൈവീക നീതിയാണ്.
ഒരു പാഠമായി കണ്ടു ചിന്തിക്കുക.
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment