ക്രൈസ്തവ വിശ്വാസമില്ലാതെ ഗുഡ് ഫ്രൈഡേ എന്ന് ആശംസ നേരാമൊ?
ക്രൈസ്തവ വിശ്വാസമില്ലാതെ ഗുഡ് ഫ്രൈഡേ എന്ന് ആശംസ നേരാമൊ?
ഒരു സഹോദരൻ്റെ സ്റ്റേറ്റസിൽ ഗുഡ് ഫ്രൈഡേ എന്ന പോസ്റ്റ് കണ്ടപ്പോൾ മറ്റൊരു സഹോദരൻ അതിനെ വിമർശിച്ചു.
സ്റ്റേറ്റസിൽ പോസ്റ്റ് ചെയ്ത സഹോദരൻ പറഞ്ഞു അദ്ദേഹത്തിന് ക്രൈസ്തവ വിശ്വാസമില്ല, പിന്നെ എന്ത് കൊണ്ട് ഗുഡ് ഫ്രൈഡേ എന്ന് ആശംസ നേർന്നു കൂടാ?
അദ്ദേഹത്തിൻ്റെ സംശയത്തിന് ഞാൻ താഴെ മറുപടി അയച്ചു കൊടുത്തു:
നിങ്ങൾ ഗുഡ് ഫ്രൈഡേ എന്ന് ആശംസിച്ചാൽ ഈസ നബി عليه السلام നെ ക്രൂശിച്ചു എന്ന് ക്രൈസ്തവരോട് അംഗീകരിക്കലാവും, ആ വിശ്വാസം നിങ്ങൾക്കില്ലെങ്കിലും.
അത് കൊണ്ട് നമുക്ക് യേശു ക്രിസ്തു ദൈവമാണെന്നോ, രാമൻ ദൈവമാണെന്നൊയുള്ള വിശ്വാസമില്ലെങ്കിൽ, അവരുടെ ആഘോഷ ദിനങ്ങളിൽ അവരുടെ ഭക്ഷണം കഴിക്കാം, ആശംസകൾ നേരാം എന്ന വാദം ശരിയല്ല.
അമുസ്‌ലിംകൾ , അവർ അല്ലാഹുവിൽ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞ്, അവർ മലക്ക് പോകാൻ മാല ഇട്ട് കഴിഞ്ഞാൽ, മുസ്ലിംകൾ അവർക്ക് കഴിക്കാൻ പാടില്ലാത്ത ഭക്ഷണം കൊടുത്താൽ അവർ കഴിക്കുമൊ? ഒരിക്കലും ഇല്ല.
അമുസ്ലിംകളുടെ ആഘോഷങ്ങൾ ഇസ്ലാമിക വിശ്വാസത്തിനെതിരായത് കൊണ്ട് അവ പാപകരമാണ്.
പാപത്തിൽ സഹകരിക്കരുത് എന്ന് അല്ലാഹു താക്കീത് നൽകിയിട്ടുണ്ട്.
അല്ലാഹു പറഞ്ഞു:
ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
" പാപത്തിലും, അതിക്രമത്തിലും നിങ്ങള്‍ പരസ്പരം സഹകരിക്കരുത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണ് ".
(5:3).
അത് കൊണ്ടാണ് അമുസ്ലിംകളുടെ ആഘോഷ ദിവസങ്ങളിൽ ആശംസ നേരലും, ഭക്ഷണം കഴിക്കലും, പങ്കെടുക്കലും നിഷിദ്ധമാണ് എന്ന് മുസ്ലിം പണ്ഡിതന്മാർ വ്യക്തമാക്കിയത്.
ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:
“അമുസ്‌ലിംകളെ അവരുടെ ക്രിസ്മസ് ആഘോഷങ്ങളിലോ മറ്റ് മതപരമായ ആഘോഷങ്ങളിലോ *അഭിനന്ദിക്കുന്നത്* ഇബ്‌നു അൽ-ഖയ്യിം തന്റെ പുസ്തകമായ അഹ്‌കാം അഹ്‌ലിദ്-ദിമ്മയിൽ ഉദ്ധരിച്ച ഏകോപിച്ച അഭിപ്രായത്തിലൂടെ നിരോധിച്ചിരിക്കുന്നു.
(മജ്മു ഫതാവ 3/45-46 സംക്ഷിപ്‌തമാക്കിയത്)..
പണ്ഡിതന്മാരുടെ സ്ഥിരം സമിതി (അൽ-ലജ്‌നഹ് അദ്-ദാഇമ), ശൈഖ് ഇബ്‌നു ബാസ്, ശൈഖ് അബ്ദുറസാഖ് അഫീഫി എന്നിവർ പ്രസ്താവിച്ചു: “യഹൂദന്മാരും ക്രിസ്ത്യാനികളും വിഗ്രഹാരാധകരും, [പ്രത്യേകിച്ച്] അവരുടെ ആഘോഷ ദിവസങ്ങൾക്ക് തയ്യാറാക്കിയത് കഴിക്കുന്നത് മുസ്‌ലിമിന് അനുവദനീയമല്ല- അവരുടെ മതചിഹ്നങ്ങൾ പ്രകടമാക്കുന്നതും, അവരുടെ പുത്തൻ ആചാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, അവയോട് സഹകരിക്കുന്നതും, അവരുടെ ആഘോഷങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നതും, ആ ആഘോഷങ്ങളുടെ ആഘോഷത്തിൽ അവരിൽ നിന്ന് ഒരു സമ്മാനം സ്വീകരിക്കുന്നതും മുസ്ലിങ്ങൾക്ക് അനുവദനീയമല്ല. ഇത് ആത്യന്തികമായി അവരുടെ ഉത്സവങ്ങൾ നമ്മുടെ സ്വന്തം ഉത്സവങ്ങളായി ഏറ്റെടുക്കുന്നതിലേക്ക് നയിച്ചേക്കാം ".
(22/398-398, ഫത്വ നമ്പർ. 2882).
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment