ഒരു മുസ്ലിമിന് ബാധിക്കുന്ന യഥാർത്ഥ വിപത്ത് അവൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലും നഷ്ടപ്പെടലല്ല, മറിച്ച് അവന്റെ മതത്തെ ബാധിക്കുന്ന വിപത്താണ് ഏറ്റവും വലിയ ദുരന്തം.

ഒരു മുസ്ലിമിന് ബാധിക്കുന്ന യഥാർത്ഥ വിപത്ത് അവൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലും നഷ്ടപ്പെടലല്ല, മറിച്ച് അവന്റെ മതത്തെ ബാധിക്കുന്ന വിപത്താണ് ഏറ്റവും വലിയ ദുരന്തം.

ക്വാദ്വി ശുറൈഹ് رحمه الله പറഞ്ഞു:

قال شريح القاضي رحمه الله:
"إني لأُصابُ بالمصيبة، فأحمدُ اللهَ عليها أربع مرات:
أحمدُه إذ لم تكن أعظمَ منها،
وأحمدُه إذ رزقني الصبرَ عليها،
وأحمدُه إذ وفَّقني للاسترجاع لما أرجو من الثواب،
وأحمدُه إذ لم يجعلها في ديني."


" എനിക്ക് വല്ല വിപത്തും ബാധിച്ചാൽ അതിന്റെ പേരിൽ നാല് തവണ ഞാൻ അല്ലാഹുവിനെ സ്‌തുതിക്കും,

. അതിനെക്കാൾ വലിയത് എന്നെ ബാധിച്ചില്ലല്ലോ എന്നതിനാൽ,

. അതിൽ എനിക്ക് ക്ഷമ നൽകിയതിനാൽ,

. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയാനുള്ള തൗഫീഖ് നൽകിയതിനാൽ,

. അത് എൻ്റെ ദീനിന്റെ വിഷയത്തിൽ ആക്കിയില്ലല്ലോ എന്ന കാരണത്താൽ ".

رواه البيهقي في شعب الإيمان (7)

ദീൻ വിപത്താകുന്നതെപ്പോൾ?

തെറ്റായ വിശ്വാസങ്ങൾ.

ബിദ്അ (പുത്തൻ വാദങ്ങൾ) സ്വീകരിക്കുമ്പോൾ.

നിസ്കാരം ഉപേക്ഷിക്കുമ്പോൾ.

സുന്നത്ത് ഉപേക്ഷിക്കുമ്പോൾ.

പാപങ്ങൾ പതിവാകുമ്പോൾ.

ഹറാമിനെ ലഘുവായി കാണുമ്പോൾ.

പണം നഷ്ടപ്പെട്ടാൽ പിന്നീട് ലഭിക്കാം.

ആരോഗ്യം മോശമായാൽ ക്ഷമിച്ചാൽ പ്രതിഫലം.

പക്ഷേ ദീൻ  നഷ്ടപ്പെട്ടാൽ യഥാർത്ഥ ദുരന്തം . 

യഥാർത്ഥ വിജയം ദീൻ നിലനിൽക്കലാണ്.

“അല്ലാഹുവേ, ഞങ്ങളുടെ ദുരന്തം ഞങ്ങളുടെ ദീനിൽ ആക്കരുതേ…” എന്ന ദുആ നബി صلى الله عليه وسلم നമുക്ക് പഠിപ്പിച്ചു തന്നു.

ദുനിയാവിന്റെ നഷ്ടം താൽക്കാലികമാണ്,
ദീൻ നഷ്ടം പരലോക നഷ്ടമാണ് അത് നിത്യ ദുരന്തം.

ഒരു മനുഷ്യൻ, രോഗിയായാലും, ദാരിദ്ര്യം വന്നാലും, പ്രശ്നങ്ങൾ വന്നാലും, അവന്റെ ദീൻ നിലനിൽക്കുന്നുണ്ടെങ്കിൽ  അവൻ വിജയിയാണ്.

എന്നാൽ , എല്ലാം ഉണ്ടായാലും, പണം,  ആരോഗ്യം , പക്ഷേ ദീൻ നഷ്ടപ്പെട്ടാൽ  അവൻ യഥാർത്ഥത്തിൽ നഷ്ടപ്പെട്ടവൻ.

ഒരു മുസ്ലിമിന് യഥാർത്ഥ വിപത്ത് അവൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലും നഷ്ടപ്പെടലല്ല, മറിച്ച് അവന്റെ മതത്തെ ബാധിക്കുന്ന വിപത്താണ് ഏറ്റവും വലിയ ദുരന്തം.

ഏറ്റവും വലിയ അനുഗ്രഹം, ദീൻ സുരക്ഷിതമായി നിലനിൽക്കുക എന്നതാണ്. ശിർക്കും, മറ്റ് തെറ്റായ വിശ്വാസങ്ങളും, ബിദ്അത്തുകളും (പുതിയ ആചാരങ്ങളും), ഹറാമുകളും ഇല്ലാതെ, തൗഹീദിലും, സുന്നത്തിലും, ഹലാലായതിലുമുള്ള ജീവിതം.

അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.