നീ ഭരണാധികാരികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്... എന്നാൽ നിന്റെയും കുടുംബത്തിന്റെയും കാര്യങ്ങളൊ?!.

നീ ഭരണാധികാരികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്... എന്നാൽ നിന്റെയും കുടുംബത്തിന്റെയും കാര്യങ്ങളൊ?!.

ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു:


إن من السهل جداً أن تطبق الحكم بما أنزل الله في عقيدتك، في عبادتك في سلوكك في دارك في تربية أبنائك، في بيعك في شرائك، بينما من الصعب جداً، أن تجبر أو تزيل ذلك الحاكم الذي يحكم في كثير من أحكامه بغير ما أنزل الله، فلماذا تترك الميسر إلى المعسر ؟!

" തീർച്ചയായും, നിന്റെ വിശ്വാസം ആരാധനാക്രമങ്ങൾ, പെരുമാറ്റം, വീട്, കുട്ടികളെ വളർത്തൽ, വാണിജ്യ ഇടപാടുകൾ, എന്നിവയിൽ അല്ലാഹു അവതരിപ്പിച്ച നിയമങ്ങൾ നടപ്പിലാക്കുന്നത് വളരെ എളുപ്പമാണ്.

നേരെമറിച്ച്, അല്ലാഹു അവതരിപ്പിച്ച നിയമങ്ങളല്ലാത്ത നിയമങ്ങൾ ഉപയോഗിച്ച് ഭരിക്കുന്ന ഒരു ഭരണാധികാരിയെ നിർബന്ധിക്കുകയോ , നീക്കം ചെയ്യുകയോ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. 

അപ്പോൾ എളുപ്പമുള്ളത് ഉപേക്ഷിച്ച് (അത് ചെയ്യാതെ) നീ എന്തിനാണ് ബുദ്ധിമുട്ടുള്ളതിനെ തിരഞ്ഞെടുക്കുന്നത്?!”

(التوحيد أولاً يا دعاة الإسلام، ص. ٣٥).

കുറിപ്പ്:

അതിനാൽ, ആദ്യം ആത്മീയമായി , സ്വയം, കുടുംബം, പിന്നെ സമൂഹം , ഈ തലങ്ങളിൽ ഇഖാമത്തുദ്ദീൻ അഥവ ദീൻ സ്ഥാപിക്കുന്നതാണ് ശരിയായ മാർഗം.

അതിലൂടെ തന്നെയാണ് ദീൻ അടിസ്ഥാനമാക്കിയുള്ള നല്ല ഭരണത്തിലേക്കുള്ള വഴി തുറക്കുന്നത്.

ആത്മീയ അടിത്തറ ഇല്ലാത്ത ശ്രമങ്ങൾ താൽക്കാലികമായി വിജയിച്ചാലും, ഒടുവിൽ പരാജയത്തിലേക്കാണ് നയിക്കുക.

ഉറച്ച അടിത്തറയില്ലാത്ത ഒരു വീട് ഏത് സമയത്തും ഇടിഞ്ഞു വീഴുന്നതുപോലെ തന്നെയായിരിക്കും അത്തരത്തിലുള്ള വിജയങ്ങളും.

ആത്മീയ അടിത്തറ പടുത്തുയർത്തൽ നിർബന്ധമാണ്. അത് ദീർഘകാലം എടുക്കുമെങ്കിലും.

രാഷ്ട്രീയ അധികാരം ലക്ഷ്യമല്ല. കാരണം രാഷ്ട്രീയ അധികാരം ഒരു പ്രവാചകൻ്റെയും عليهم السلام ലക്ഷ്യമായിരുന്നില്ല. 

ആത്മീയമായ ഉയർച്ചയ്ക്കായി പരിശ്രമിച്ചപ്പോൾ, രാഷ്ട്രീയ പ്രബോധനമൊ, പ്രവർത്തനമൊ നടത്താതെ തന്നെ, അല്ലാഹു ഉദ്ദേശിച്ച സമയത്ത് മുസ്ലിം സമൂഹത്തിന് രാഷ്ട്രീയ വിജയവും, ആധിപത്യവും നൽകിയതാണെന്ന് പ്രമാണങ്ങൾ പഠിപ്പിക്കുന്നു.

അങ്ങനെ , അല്ലാഹു രാഷ്ട്രീയ ആധിപത്യം നൽകിയാൽ, അതിന്റെ ഉത്തരവാദിത്വം ന്യായമായി നിറവേറ്റണം.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.