ജിന്നിനോടുള്ള സഹായം തേട്ടവും ചില ചോദ്യങ്ങളും.

ജിന്നിനോടുള്ള സഹായം തേട്ടവും, ചില ചോദ്യങ്ങളും.

ഒരു സഹോദരൻ്റെ ചോദ്യങ്ങൾ:

1) ജിന്നിനോട് ശിർക്കായ ചോദ്യവും ശിർക്കല്ലാത്ത ചോദ്യവും ഉണ്ട് എന്നതിന് തെളിവ്.

2) ജിന്നിന്റെ സാന്നിധ്യം മനസ്സിലാക്കുന്നതെങ്ങനെ?

3) ജിന്ന് ബാധ ആണെന്ന് പറയപ്പെടുന്ന വ്യക്തിക് ജിന്ന് ബാധ ആണെന്ന്
സ്ഥിരീകരിക്കുന്നതെങ്ങനെ?

ഇതിന് വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.

ഖുർആനിൽ നിന്നും സ്വഹീഹായ ഹദീസിൽ നിന്ന് റഫറൻസ് അടക്കം തന്നാൽ നന്നാവും.

നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി:

1) ജിന്നിനോട് ശിർക്കായ ചോദ്യവും ശിർക്കല്ലാത്ത ചോദ്യവും ഉണ്ട് എന്നതിന് തെളിവ് .

ശിർക്കായ ചോദ്യം.

1) സൂറത്ത് ജിന്ന് (72:6).

അല്ലാഹു പറഞ്ഞു:

وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا

“മനുഷ്യരിൽ ചിലർ ജിന്നുകളിൽ ചിലരോട് അഭയം തേടിക്കൊണ്ടിരുന്നു; അതിനാൽ അവർ (ജിന്നുകൾ) അവർക്കു പാപം, എന്നിവ വർധിപ്പിച്ചു.”

(സൂറത്ത് ജിന്ന് 72:6).

പ്രധാന പദം: يَعُوذُونَ (യഅൂദൂന)
അർത്ഥം: അഭയം തേടുക, സംരക്ഷണം തേടുക.

ഹൃദയത്തോട് അഭയം തേടുന്നത് ഇബാദത്താണ് (ആരാധന).

ഇത് എന്തു കൊണ്ട് ശിർക്ക്?

സംരക്ഷണം നൽകുന്നത് അല്ലാഹു മാത്രമാണ്.

അല്ലാഹു പറഞ്ഞു:


قُلْ أَعُوذُ بِرَبِّ الْفَلَقِ

“പറയുക: ഞാൻ ഉദയത്തിന്റെ റബ്ബിനോട് അഭയം തേടുന്നു”

(113:1)


قُلْ أَعُوذُ بِرَبِّ النَّاسِ


(114:1)

ജനങ്ങളുടെ റബ്ബിനോട് അഭയം തേടുന്നു

അല്ലാഹ് നമ്മെ അവനോട് മാത്രം അഭയം തേടാൻ ആജ്ഞാപിച്ചു.

അതേ ഇബാദത്ത് ജിന്നിനോട് ചെയ്യുന്നത് ശിർക്ക്.

അടിസ്ഥാന നിയമം
ഇബാദത്ത് അല്ലാഹുവല്ലാത്തവർക്കു നൽകുന്നത് ശിർക്കാണ്.

2) സൂറത്ത് നമ്ൽ (27:65)

അല്ലാഹു പറഞ്ഞു:

قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ

“ആകാശത്തിലും ഭൂമിയിലും ഉള്ളവരിൽ ആരും അദൃശ്യമായ കാര്യങ്ങൾ അറിയുകയില്ല; അല്ലാഹ് ഒഴികെ.”

(27:65).

അദ്രശ്യ ജ്ഞാനം അറിയുന്നത് അല്ലാഹുവിന്റെ പ്രത്യേക ഗുണമാണ്.

عَالِمُ الْغَيْبِ وَالشَّهَادَةِ

“അദൃശ്യവും ദൃശ്യമുമായ എല്ലാം അറിയുന്നവൻ”.

(59:22).

ഒരാൾ ചെയ്യുന്നത്:

• ജിന്നിനോട് ഭാവി കാര്യങ്ങൾ ചോദിച്ചാൽ
• ജിന്നിന് അദൃശ്യ അറിവുണ്ടെന്ന് വിശ്വസിച്ചാൽ
• അവരിൽ ആശ്രയിച്ചാൽ

അവൻ അല്ലാഹുവിന്റെ ഗുണം സൃഷ്ടികൾക്ക് നൽകി.

ഇത് അല്ലാഹുവിന്റെ ഗുണങ്ങളിൽ പങ്കാളിയാക്കുന്ന ശിർക്കാണ്.

വ്യക്തമായ ഹദീസ് തെളിവ്:

നബി صلى الله عليه وسلم പറഞ്ഞു:

مَنْ أَتَى كَاهِنًا أَوْ عَرَّافًا فَصَدَّقَهُ بِمَا يَقُولُ، فَقَدْ كَفَرَ بِمَا أُنزِلَ عَلَى مُحَمَّدٍ صلى الله عليه وسلم.

“ആരെങ്കിലും ജ്യോതിഷനെയോ, ഭാവി പ്രവചിക്കുന്നവനെയോ  സമീപിച്ച്
അവൻ പറയുന്നത് സത്യമായി വിശ്വസിച്ചാൽ
മുഹമ്മദ് صلى الله عليه وسلم ക്ക് ഇറക്കപ്പെട്ടതിൽ അവൻ കുഫ്ർ ചെയ്തിരിക്കുന്നു.”

(അഹ്മദ് 9532).

ആയിഷ رضي الله عنها പറഞ്ഞു:

عائشة رضي الله عنها قالت:
سَأَلَ أُنَاسٌ رَسُولَ اللَّهِ ﷺ عَنِ الْكُهَّانِ
فَقَالَ:
لَيْسُوا بِشَيْءٍ
قَالُوا: يَا رَسُولَ اللَّهِ، إِنَّهُمْ يُحَدِّثُونَنَا أَحْيَانًا بِالشَّيْءِ يَكُونُ حَقًّا
فَقَالَ:
تِلْكَ الْكَلِمَةُ مِنَ الْحَقِّ يَخْطَفُهَا الْجِنِّيُّ فَيَقُرُّهَا فِي أُذُنِ وَلِيِّهِ
فَيَخْلِطُونَ مَعَهَا مِائَةَ كَذْبَةٍ

ചിലർ നബി صلى الله عليه وسلم യോട് ഭാവി പ്രവചിക്കുന്നവരെ കുറിച്ച് ചോദിച്ചു.

നബി صلى الله عليه وسلم പറഞ്ഞു:
“അവർ ഒന്നുമല്ല.”

അവർ പറഞ്ഞു:
“യാ റസൂലല്ലാഹ്, അവർ ചിലപ്പോൾ സത്യമായ കാര്യങ്ങൾ പറയുന്നു.”

നബി صلى الله عليه وسلم പറഞ്ഞു:

“ആ സത്യവാക്ക് ജിന്ന് മോഷ്ടിച്ച്
തന്റെ കൂട്ടുകാരന്റെ ചെവിയിൽ പറഞ്ഞുതരും.
പിന്നെ അവർ അതിനൊപ്പം നൂറ് കളവുകൾ ചേർക്കും.”

(മുസ്ലിം 2228).

ഭാവി പ്രവചിക്കുന്നവർ ജിന്നിനെ ആശ്രയിക്കുന്നു.

ശിർക്കല്ലാത്ത ചോദ്യം:

ഖബ്ർ ആരാധകർ യാ ഇബാദല്ലാഹ് അയീനൂനീ (അല്ലാഹു സഹായിക്കാൻ നിയോഗിച്ച അടിമകളേ- ജിന്ന്, മലക്ക് സഹായിക്കൂ) എന്ന ഹദീസിനെ അവർക്ക് ശിർക്ക് ചെയ്യാൻ തെളിവായി ഉദ്ധരിക്കുന്നുണ്ട്.

അത് കൊണ്ട് ഖുബൂരികൾ യാ ഇബാദല്ലാഹ് അയീനൂനീ എന്ന ഹദീസ് അവർക്ക് ശിർക്ക് ചെയ്യാൻ തെളിവായി ഉദ്ധരിക്കുമ്പോൾ, അവരെ ബോധ്യപ്പെടുത്താൻ , പണ്ഡിതന്മാർ  ഈ ഹദീസ് സഹീഹായിരുന്നെങ്കിൽ, അവർക്ക് ശിർക്ക് ചെയ്യാൻ തെളിവായി ഉദ്ധരിക്കാൻ പറ്റില്ല എന്ന് തെളിയിക്കും. അപ്പോഴാണ് ഇത് ശിർക്കല്ലാത്ത ജിന്നിനോട് സഹായം തേട്ടം എന്ന് പറയുന്നത്.

മറ്റൊന്ന് ഖുബൂരികൾ ഈ ഹദീസ് തെളിവായി ഉദ്ധരിക്കുന്നതിന് മുമ്പ്, ചില പണ്ഡിതന്മാർക്ക് ഈ ഹദീസ് അന്ന് സ്വഹീഹായിരുന്നത് കൊണ്ട് അവർ അമൽ ചെയ്തിരുന്നു.

ഉദാഹരണത്തിന് ഇമാം അഹ്മദ് ഇബ്നു ഹൻബൽ رحمه الله .

താഴെ തെളിവ് :

الإمام احمد بن حنبل: فقال ابنه عبد الله في " المسائل " (217): " سمعت أبي يقول: حججت خمس حجج منها ثنتين [راكبا] وثلاثة ماشيا، أو ثنتين ماشيا وثلاثة راكبا، فضللت الطريق في حجة وكنت ماشيا، فجعلت أقول: (يا عباد الله دلونا على الطريق!) فلم أزل أقول ذلك حتى وقعت على الطريق. أو كما قال أبي.

ورواه ايضا بسند صحيح البيهقي في " الشعب " (2/ 455 / 2) وابن عساكر (3/ 72 / 1) من طريق عبد الله وذكرها ابن مفلح في الاداب الشرعية.

* بل الألباني صحح ما ورد عن الإمام احمد ابن حنبل فقال في السلسلة الضعيفة والموضوعة " (2/ 109) يبدو أن حديث ابن عباس الذي حسنه الحافظ كان الإمام أحمد يقويه، لأنه قد عمل به، فقال ابنه عبد الله "الحديث" المسائل " (217):ورواه البيهقي في " الشعب " (2/ 455 / 2) ابن عساكر (3/ 72 / 1) من طريق عبد الله بسند صحيح.

ആധുനിക പണ്ഡിതനായ ഷെയ്ഖ് അൽ അൽബാനി رحمه الله ക്കും ഈ  റിപ്പോർട്ട്, ഇമാം അഹ്മദ് ഇബ്നു ഹൻബൽ رحمه الله യാ ഇബാദല്ലാഹ് അയീനൂനീ എന്ന ഹദീസ് അമൽ ചെയ്തിരുന്നു എന്നത് സഹീഹാണ്.

അത് കൊണ്ട് ലോക സലഫി പണ്ഡിതന്മാർ ആരും തന്നെ യാ ഇബാദല്ലാഹ് അയീനൂനീ എന്ന ഹദീസിൽ വലിയ ശിർക്കുണ്ട് എന്ന് പറഞ്ഞിട്ടില്ല. മുമ്പ് ഈ ഹദീസ് സ്വഹീഹായപ്പോൾ ശിർക്കല്ലാത്ത ജിന്നിനോട് സഹായം തേട്ടത്തിന് തെളിവായിരുന്നു.

എന്നാൽ ഇന്ന് ഈ ഹദീസ് ദുർബലമാണ്, തെളിവിന് പറ്റില്ല.

എന്നാൽ യാ ഇബാദല്ലാഹ് അയീനൂനീ എന്ന ഹദീസ് വിശദീകരിക്കുമ്പോഴും പണ്ഡിതന്മാർ പറഞ്ഞതിൽ ഷെയ്ഖ് ഇബ്ന്‍ ബാസ് رحمه الله യെ ഉദ്ധരിക്കാം:

وهكذا اذا فت الدابه يعني شردت ينادي يا عباد الله احبسوا فان الله حاضر من
الملائكة او من الجن يحبسون هذا يصحه علته ان ولي الله حاضره وان الله جل وعلا يود عباده بحاضر من الملائكه و الجن فيردون عليه دابته وهذا شيء خاص بهذا المعنى انصح الحديث ان صح الحديث بذلك فجواز ظاهر من   قوله فان الله حاضرا يعني من الملائكه ومن   الجن يردون عليه الدابه يعني قد يا عباد الله يعني من الجن والإنس من الملائكه

قوله: " فإن الله حاضرا" ليس يدعوا  غائباً يدوا حاضرا .. قالوا صح... لكن ما دام الضعف قد اكتنف به من جميع الطرق

"فتوى الشيخ ابن باز فى حديث يا عباد الله"


https://share.google/bNegTvZQYMjc4sL6p


"ഒരാളുടെ മൃഗം  ഓടിപ്പോയാൽ അവൻ വിളിക്കുന്നു:

“യാ ഇബാദല്ലാഹ്, അഹ്ബിസൂ”

" അല്ലാഹുവിന്റെ അടിമകളെ പിടിച്ചിരുത്തൂ ".

കാരണം അല്ലാഹു അവന്റെ അടുക്കൽ മാലാഖമാരിലോ ജിന്നുകളിലോ ചിലരെ സന്നിഹിതരാക്കിയിട്ടുണ്ടാകാം,
അവർ അത് തടയാൻ സാധ്യതയുണ്ട്.

ഇത് ഹദീസ് ശരിയാണെങ്കിൽ മാത്രം.

അവൻ അകലെ, അദൃശ്യമുള്ളവരെ വിളിക്കുന്നില്ല, മറിച്ച് അല്ലാഹു അവിടെ സന്നിഹിതരാക്കിയ
മനുഷ്യരെയോ, മാലാഖമാരെയോ, ജിന്നുകളെയോ ആണ് വിളിക്കുന്നത്.

എന്നാൽ, ഈ ഹദീസ് എല്ലാ വഴികളിലൂടെയും ദുർബലമാണ്."

അപ്പോൾ സഹീഹാണെങ്കിൽ ഈ ഹദീസ് ശിർക്കല്ലാത്ത ചോദ്യത്തിന് തെളിവാണ്, മുമ്പ് സ്വഹീഹായിരുന്നു.

എന്നാൽ ഇന്ന് ദുർബലമാണ്, അത് കൊണ്ട് ഈ ഹദീസ് തെളിവിന് പറ്റില്ല.

നിങ്ങളുടെ ചോദ്യം:

2) ജിന്നിന്റെ സാന്നിധ്യം മനസ്സിലാക്കുന്നതെങ്ങനെ?

3) ജിന്ന് ബാധ ആണെന്ന് പറയപ്പെടുന്ന വ്യക്തിക് ജിന്ന് ബാധ ആണെന്ന്
സ്ഥിരീകരിക്കുന്നതെങ്ങനെ?

എന്റെ മറുപടി:

ജിന്ന് ബാധ സാധ്യമാണ് എന്ന്
ഹദീസുകൾ തെളിയിക്കുന്നു:

ഹദീസ്:

إِنَّ الشَّيْطَانَ يَجْرِي مِنِ ابْنِ آدَمَ مَجْرَى الدَّمِ

“ശൈതാൻ മനുഷ്യന്റെ ശരീരത്തിലൂടെ
രക്തം പോലെ സഞ്ചരിക്കുന്നു.”

ബുഖാരി (3281), മുസ്ലിം (2175).

മറ്റൊരു ഹദീസ്:

നബി صلى الله عليه وسلم ഒരു ബാലനിൽ നിന്ന് ജിന്നിനെ പുറത്താക്കിയ സംഭവം:

اخرج عدوَّ اللهِ

أخرجه ابن ماجة (3548)

“അല്ലാഹുവിന്റെ ശത്രുവേ, പുറത്തുകടക്കൂ!”.

പുറത്തു വന്ന ജിന്നിനോട് ഇബ്നു തൈമിയ്യ, ബിൻ ബാസ് رحمه الله പോലത്തെ പണ്ഡിതന്മാർ പ്രബോധനം ചെയ്തിട്ടുണ്ട്.

ജിന്ന് ബാധ ഉണ്ടെന്ന് അഹ്ലുസ്സുന്ന അംഗീകരിക്കുന്നു.

പണ്ഡിതന്മാർക്ക് അനുഭവങ്ങൾ ഉണ്ടായിരുന്നു.

യാ ഇബിദല്ലാഹ് അയീനൂനീ എന്ന ഹദീസ് ദുർബലമാണ് എന്ന്  പണ്ഡിതന്മാർ വ്യക്തമാക്കി . അത് കൊണ്ട് തെളിവ് പിടിക്കാൻ പറ്റില്ല.

എന്നാൽ സഹീഹായിരുന്നെങ്കിൽ അതിന്റെ വിധി എന്താണ് എന്നും പണ്ഡിതന്മാർ വ്യക്തമാക്കി.

ഷെയ്ഖ് ബിൻ ബാസ് رحمه الله പറഞ്ഞത് അയച്ചും തന്നു.

എന്നാൽ ഇന്ന് ആ ഹദീസ് ദുർബലമാണ്, അത് കൊണ്ട് ഖുർആനിലും ഹദീസിലും ഇന്ന് നമുക്ക് പറയാം, ജിന്നിനോട് ശിർക്കല്ലാത്ത സഹായം തേടലിന്ന് തെളിവില്ല.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.