ആരുടെ വിശ്വാസത്തിനാണ് ഭദ്രമായ അടിത്തറയുള്ളതെന്ന് പ്രതിസന്ധികളും പരീക്ഷണങ്ങളും വരുമ്പോൾ മാത്രമാണ് വെളിവാകുന്നത്.

ആരുടെ വിശ്വാസത്തിനാണ് ഭദ്രമായ അടിത്തറയുള്ളതെന്ന് പ്രതിസന്ധികളും പരീക്ഷണങ്ങളും വരുമ്പോൾ മാത്രമാണ് വെളിവാകുന്നത്.

ഷെയ്ഖ് ഖാലിദ് ബിൻ ദഹ്‌വി അദ്ദഫീരി   حفظه الله
പറഞ്ഞു:


" ഓരോ പരീക്ഷണത്തിലും പ്രതിസന്ധിയിലും, സലഫി നിലപാടിന്റെ സത്യത, ക്രിത്യത, ജ്ഞാനം എന്നിവ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള തെളിവുകളുമായി സംയോജിപ്പിച്ച്, മുസ്ലിം സമൂഹത്തിന്റെ മുൻഗാമികളുടെ (സലഫുകളുടെ - നബി صلى الله عليه وسلم യും സ്വഹാബികളും رضي الله عنهم അടുത്ത രണ്ട് തലമുറയുടെയുടെയും) ധാരണയുമായി ബന്ധിപ്പിച്ചത് പ്രകടമായി വ്യക്തമാകും.

പരീക്ഷണം വരുമ്പോൾ അതിനെ പണ്ഡിതന്മാർ തിരിച്ചറിയുന്നു; അവർ ഉപദേശിക്കുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.
പരീക്ഷണം മാറിപ്പോകുമ്പോൾ, അതിനെ എല്ലാവർക്കും മനസ്സിലാകുന്നു.

ഇങ്ങനെ ഒരു പ്രതിസന്ധിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴും, സലഫി നിലപാട് സ്ഥിരവും, ഉറച്ചതും ഏകീകൃതവും വ്യക്തവുമായും തുടരുന്നു; അത് മാറുകയോ വ്യത്യാസപ്പെടുകയോ ചെയ്യുന്നില്ല.

ഇത് തന്നെ സലഫി വിശ്വാസത്തിന്റെ ഭദ്രമായ അടിത്തറയുടെ ഏറ്റവും ശക്തമായ തെളിവുകളിൽ ഒന്ന്.

എല്ലാ സ്തുതിയും അല്ലാഹുവിനാണ് ".

കുറിപ്പുകൾ:

എന്നാൽ ബിദ്അത്തുകാരുടെ നിലപാട്, സലഫുകൾക്ക് വിരുദ്ധമായതും, പ്രയോഗതലത്തിൽ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും നിറഞ്ഞതും, സമൂഹത്തിൽ പ്രതിസന്ധികളെ വർധിപ്പിക്കുന്നതും, സംഘർഷങ്ങൾ ഉണ്ടാക്കുന്നതുമാണ്.

അവരുടെ പ്രചാരണം പലപ്പോഴും വ്യാജവാർത്തകളും , പരിഹാസങ്ങളും ആശ്രയിക്കുന്നതായിരിക്കും.

അവരുടെ നിലപാടിൽ സത്യസന്ധതയുടെ കുറവുണ്ടെന്നത് വ്യക്തമായി മനസ്സിലാകാവുന്നതാണ്.

ഡോ:  കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.