സാകിർ നായിക്കിനെ പോലുള്ളവർ ആദ്യം പണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം തേടുക ശേഷം പ്രബോധനം ചെയ്യുക.
സാകിർ നായിക്കിനെ പോലുള്ളവർ ആദ്യം പണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം തേടുക ശേഷം പ്രബോധനം ചെയ്യുക.
സാകിർ നായിക്ക് ഇറാനിനോട് ഐക്യമുണ്ടാക്കണം എന്ന് പറയുന്ന ഒരു വിഡിയോ ഒരു സഹോദരൻ അയച്ചു തന്നു. അതിൽ അദ്ദേഹം ഐക്യമുണ്ടാക്കാൻ തെളിവായി സൂറത്ത് റൂം ഉദ്ധരിക്കുന്നു.
എന്റെ മറുപടി:
സാകിർ നായിക്കിനെ പോലുള്ളവർക്ക് ഈ വിഷയത്തിൽ ഖുർആനൊ അതിനെ സത്യത്തപ്പെടുത്തുന്ന ചരിത്രമൊ അറിയില്ല.
കാരണം സഹോദരാ , ഇറാൻ റാഫിളീ ശിയാക്കൾ ശിർക്ക് ചെയ്യുന്നവരാണ്.
ജൂതന്മാരെ പോലെ അവരും മുസ്ലിംകളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവരാണെന്ന് അല്ലാഹു വ്യക്തമാക്കിയതാണ്.
അല്ലാഹു പറഞ്ഞു:
لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ
“വിശ്വാസികളോടുള്ള ശത്രുതയിൽ ഏറ്റവും കടുത്തവരായി നിങ്ങൾ കണ്ടെത്തുക യഹൂദന്മാരെയും ശിർക്ക് ചെയ്യുന്നവരേയും ആകും.”
[അൽ-മാഇദ: 82].
സഹാബികൾ رضي الله عنهم വിന്റെ കാലം മുതൽ ഇന്ന് വരെയുള്ള ചരിത്രം അതിന് സാക്ഷിയുമാണ്, അവർ അക്രമികളാണ്, ആക്രമിക്കപ്പെട്ടവരല്ല.
ഇറാൻ റാഫിദീ ശിയാ ഭരണകൂടത്തെ സയണിസ്റ്റുകൾ ആക്രമണം നടത്തുന്നത് രണ്ട് ആക്രമികളെ ഏറ്റുമുട്ടിക്കുന്ന അല്ലാഹുവിൻ്റെ സുന്നത്താണ് എന്ന അല്ലാഹുവിന്റെ നീതിക്ക് നാം സാക്ഷികളാവുകയാണ്.
സൂറത്ത് റൂം ഉദ്ധരിക്കുന്നത് അബദ്ധമാണ്.
മുഴുവൻ താഴെ ലിങ്കിൽ വായിക്കാം ഇൻ ഷാ അല്ലാഹ്:
അത് കൊണ്ട് സാകിർ നായിക്കിനെ പോലുള്ളവർ ആദ്യം പണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം തേടുക ശേഷം പ്രബോധനം ചെയ്യുക.
സഹീഹുൽ ബുഖാരിയുടെ ഒരു അധ്യായത്തിൻ്റെ തലക്കെട്ട് :
العلم قبل القول والعمل
" പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന് മുമ്പ് വിജ്ഞാനം ഉണ്ടാവണം ".
അല്ലാഹു പറഞ്ഞു:
وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَـٰٓئِكَ كَانَ عَنْهُ مَسْـُٔولًا
" നിനക്കു അറിവില്ലാത്തതിനെ നീ പിന്തുടരുകയും ചെയ്യരുത്. നിശ്ചയമായും, കേള്‍വിയും, കാഴ്ചയും, ഹൃദയവും, അവ എല്ലാം തന്നെ, ചോദ്യം ചെയ്യപ്പെടുന്നതാകുന്നു "
(ഇസ്റാഅ് - 17:36).
അറിവില്ലാതെ സംസാരിച്ചാൽ അതിന് കിയാമത്ത് നാളിൽ കഠിനമായ ശിക്ഷ ഉണ്ടാകും. സൂക്ഷിക്കുക.
സാക്കിർ നായികിന് നിരവധി തെറ്റുകൾ വിശ്വാസ കാര്യങ്ങളിലുണ്ട്. അത് കൊണ്ട് അദ്ദേഹത്തിൽ നിന്ന് വിജ്ഞാനം സ്വീകരിക്കരുത് എന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ ഫോർവേർഡ് ചെയ്യരുത്.
അദ്ദേഹത്തിന് അല്ലാഹു ഹിദായത്ത് നൽകട്ടെ.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment