ദീൻ നഷ്ടപ്പെടുമ്പോൾ നിശബ്ദം, ദുനിയാവ് നഷ്ടപ്പെട്ടാൽ മാത്രം വിലാപം, ഇതാണ് നമ്മുടെ ഏറ്റവും വലിയ വീഴ്ച.

ദീൻ നഷ്ടപ്പെടുമ്പോൾ നിശബ്ദം,
ദുനിയാവ് നഷ്ടപ്പെട്ടാൽ മാത്രം വിലാപം, ഇതാണ് നമ്മുടെ ഏറ്റവും വലിയ വീഴ്ച.

ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ശിഷ്യൻ ഇമാം ഇബ്നു മുഫ്ലിഹ് അൽ ഹൻബലി رحمهما الله പറഞ്ഞു:

" من عجيب ما رأيت ونقدت من أحوال الناس كثرة ما ناحوا على خراب الديار، والتحسر على قلة الرزق، وذم الزمان وأهله، وذكر نكد العيش فيه، والحديث عن غلاء الأسعار، وهم قد رأوا من انهدام الإسلام والبعد عن المساجد وموت السنن وتفشي البدع، وارتكاب المعاصي، والمجاهرة بها، فلا أجد منهم من ناحعلى دينه ولا بكى على تقصيره، ولا أسى على فائت دهره، وما أرى لذلك سبباً إلا قلة مبالاتهم بدين الإسلام وعظم الدنيا في عيونهم ".

" ജനങ്ങളുടെ ജീവിതത്തിൽ ഞാൻ കണ്ടതും നിരീക്ഷിച്ചതുമായ ഏറ്റവും വിചിത്രമായ കാര്യങ്ങളിൽ പെട്ടതാണ്, അവരുടെ വീടുകളുടെ നാശത്തെക്കുറിച്ച് അവർ എത്ര തവണ വിലപിക്കുന്നു, അവരുടെ തുച്ഛമായ ഉപജീവനമാർഗ്ഗത്തെക്കുറിച്ച് ദുഃഖിക്കുന്നു, കാലത്തെയും ആളുകളെയും അപലപിക്കുന്നു, ജീവിതത്തിലെ കഷ്ടപ്പാടുകൾ ഓർമ്മിക്കുന്നു, ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ച് സംസാരിക്കുന്നു എന്നതാണ്. 

എന്നിട്ടും അവർ ഇസ്ലാമിന്റെ തകർച്ച, മസ്ജിദുകളുടെ ഉപേക്ഷിക്കൽ, സുന്നത്തിന്റെ മരണം, ബിദ്അത്തുകളുടെ (നൂതനാശയങ്ങളുടെ) വ്യാപനം, പാപങ്ങൾ ചെയ്യുകയും, അവയെ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നത്, ഇവയെ കുറിച്ച് വിലപിക്കുന്നതോ, അവരുടെ സ്വന്തം പോരായ്മകളെക്കുറിച്ച് കരയുന്നതോ, കഴിഞ്ഞുപോയ വർഷങ്ങളെക്കുറിച്ച് ദുഃഖിക്കുന്നതോ അവരിൽ ആരിലും കാണുന്നില്ല. 

ഇതിനുള്ള കാരണമായി ഞാൻ കാണുന്നത് ഒന്നേയുള്ളൂ , അവർ ഇസ്‌ലാം മതത്തെ കുറിച്ച് കാണിക്കുന്ന അവഗണനയും, അവരുടെ കണ്ണുകളിൽ ദുനിയാവ് അതിയായി മഹത്തരമായതുമാണ്.”

(الآداب الشرعية 3/240).

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.