തലയിൽ ഒരു ഇരുമ്പിൻ്റെ ആണി തുളച്ചു കയറുന്നതാണ് നല്ലത്.
തലയിൽ ഒരു ഇരുമ്പിൻ്റെ ആണി തുളച്ചു കയറുന്നതാണ് നല്ലത്.
അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:
لأن يُطعنَ في رأسِ أحدِكم بمخيطٍ من حديدٍ خيرٌ له من أن يمسَّ امرأةً لا تحلُّ له
"നിങ്ങളിൽ ഒരാളുടെ തലയിൽ ഒരു ഇരുമ്പിൻ്റെ ആണി തുളച്ചു കയറുന്നത് അയാൾക്ക് അനുവദനീയമല്ലാത്ത (മഹ്റമല്ലാത്ത) ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നല്ലതാണ്."
(അൽ-കബീറിൽ അത്-തബറാനി, നമ്പർ 486, സഹീഹ് അൽ-ജാമി നമ്പർ 486-ൽ അൽ-അൽബാനി സഹീഹ് എന്ന് പറഞ്ഞത്).
പുരുഷൻ സ്ത്രീയെ സ്പർശിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞതെങ്കിലും, അതിന്റെ കാരണമാകുന്ന കുഴപ്പം ഇരുവർക്കും ഒരു പോലെയാണ്. അതിനാൽ, ഇസ്‌ലാമിക നിയമപ്രകാരം ഈ വിധി പുരുഷനും സ്ത്രീക്കും ഒരു പോലെ ബാധകമാണ്. അത് കൊണ്ട്, മഹ്റമല്ലാത്തവർ തമ്മിലുള്ള സ്പർശനം അനുവദനീയമല്ല.
ചിലർക്ക് ചില സാഹചര്യങ്ങളിൽ ഹസ്തദാനം ചെയ്യാൻ അന്യർ കൈ നീട്ടും. അപ്പോൾ അവരോട് പറയുക:
" ക്ഷമിക്കണം, മതപരമായ കാരണങ്ങളാൽ ഞാൻ ഹസ്തദാനം ചെയ്യാറില്ല. ദയവായി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളെ കണ്ടതിൽ സന്തോഷം".
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment