ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായ തൗഹീദും ശിർക്കും പഠിക്കാത്തത് കൊണ്ടാണ് നിരവധി മുസ്‌ലിംകൾക്ക് യഥാർത്ഥ മിത്രം ആര്, ശത്രു ആര് എന്നത് തിരിച്ചറിയാൻ കഴിയാതെ പോകുന്നത്.

ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായ തൗഹീദും ശിർക്കും പഠിക്കാത്തത് കൊണ്ടാണ് നിരവധി മുസ്‌ലിംകൾക്ക് യഥാർത്ഥ മിത്രം ആര്, ശത്രു ആര് എന്നത് തിരിച്ചറിയാൻ കഴിയാതെ പോകുന്നത്.

ഇസ്‌ലാം നമ്മോട് പഠിപ്പിക്കുന്നത് വിജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാണ്.

ആദ്യമുണ്ടാകേണ്ട വിജ്ഞാനം തൗഹീദിനെ കുറിച്ചും ശിർക്കിനെ കുറിച്ചുമാണ്. എല്ലാ പ്രവാചകന്മാരും عليهم السلام ആദ്യം തന്നെ ഇതാണ് പഠിപ്പിച്ചത്.

പ്രവാചകൻ صلى الله عليه وسلم യും ദൗത്യത്തിന്റെ ആരംഭത്തിൽ തന്നെ തൗഹീദ് പഠിപ്പിച്ചു. മക്കയിൽ പതിമൂന്ന് വർഷം അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് ശേഷം മദീനയിൽ എത്തിയപ്പോഴും അല്ലാഹു വീണ്ടും ഓർമ്മിപ്പിക്കുന്നു:

فَٱعْلَمْ أَنَّهُۥ لَآ إِلَـٰهَ إِلَّا ٱللَّهُ

“അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായ യാതൊരു ദൈവവും ഇല്ലെന്ന് നീ അറിഞ്ഞുകൊള്ളുക .”

(47:19).

ഇത് കാണിക്കുന്നത്, തൗഹീദ് എന്ന വിജ്ഞാനം ഒരിക്കൽ പഠിച്ചാൽ മതിയെന്നല്ല; മറിച്ച് അത് ജീവിതകാലം മുഴുവൻ പഠിച്ചും മനസ്സിലാക്കിയും ഉറപ്പിക്കേണ്ടതാണെന്നാണ്.

അതിനാൽ സഹോദരങ്ങളേ, തൗഹീദും ശിർക്കും, ഇസ്‌ലാമിന്റെ അടിത്തറ, മരണം വരെ പഠിക്കേണ്ട വിഷയങ്ങളാണ്.

അപ്പോൾ മനസ്സിലാകും, മുസ്‌ലിംകൾ തൗഹീദുള്ള നാടിനെയാണ് സ്നേഹിക്കേണ്ടത്, പിന്തുണക്കേണ്ടത്, ശിർക്കും അന്തവിശ്വാസങ്ങളും നിറഞ്ഞ നാടിനെ അല്ല എന്ന അടിസ്ഥാനം.
കാരണം സത്യവിശ്വാസികൾ തൗഹീദുള്ളവരുടെ കൂടേ ആയിരിക്കണം, ശിർക്കും അന്തവിശ്വാസങ്ങളുമുള്ളവരുടെയും കൂടെ അല്ല. നബി صلى الله عليه وسلم ശിർക്ക് ചെയ്യുന്നവരോട് ഐക്യപ്പെട്ടില്ല. 

തൗഹീദ് എന്താണ്, ശിർക്ക് എന്താണ് എന്ന് പഠിക്കാതെ, വെറും വികാരത്തെ അടിസ്ഥാനമാക്കി പലരും ശിർക്കും അന്തവിശ്വാസങ്ങളും നിറഞ്ഞ നാടായ ഇറാനിനെയും നേതാക്കളെയും പിന്തുണക്കുകയും, മുസ്‌ലിംകളുടെ രക്ഷകർ എന്ന് വിളിക്കുകയും, തൗഹീദിനെ പ്രാമുഖ്യമാക്കുന്ന മുസ്‌ലിം ഭരണാധികാരികളെ വിമർശിക്കുകയും ചെയ്യുന്നു.

തൗഹീദും ശിർക്കും പഠിക്കാത്തവർ അറിയുക: 

നിങ്ങൾ ആക്ഷേപിക്കുന്ന അറബ് ഭരണാധികാരികളുടെ കീഴിൽ മുസ്‌ലിംകൾക്ക് ലഭിച്ചത് നിരവധി നേട്ടങ്ങളാണ്, ദോഷങ്ങളല്ല.

അവയിൽ ചിലത്:

മനുഷ്യ ജീവിതങ്ങളുടെ സംരക്ഷണം.

ജനങ്ങളുടെ സമ്പത്തിന്റെ സുരക്ഷ.

നിർഭയമായ ജീവിതാവസ്ഥ.

നീതിയുടെ ലഭ്യത.

ഇസ്‌ലാമിക സേവനങ്ങൾക്ക് പിന്തുണ.

കോടിക്കണക്കിന് ആളുകൾക്ക് തൊഴിൽ അവസരങ്ങൾ.

കുടുംബങ്ങളുടെ സാമ്പത്തിക പുരോഗതി.

മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം.

വീടുകൾ നിർമ്മിക്കാൻ സാധിച്ച സാമ്പത്തിക സ്ഥിരത.

കടബാധ്യതകളിൽ നിന്ന് മോചനം.

പലസ്തീൻ ജനതയ്ക്ക് വേണ്ടി ഊഹിക്കാൻ പറ്റാത്തത്ര സഹായങ്ങൾ ചെയ്യുന്നു.

നമ്മുടെ നാടിനും നിരവധി നേട്ടങ്ങൾ.

ഇറാനും അവരുടെ ഹിസ്ബുല്ലയും ഹമാസും കാരണം സംഘർഷങ്ങളും യുദ്ധങ്ങളും മൂലമുണ്ടായത് മുസ്‌ലിംകൾക്ക് ദോഷങ്ങൾ മാത്രം ഒരു നേട്ടവും ലഭിച്ചിട്ടില്ല :

മുസ്ലിം രാജ്യങ്ങളെ നശിപ്പിച്ചു.

ലക്ഷക്കണക്കിന് ജീവനുകൾ നഷ്ടപ്പെടൽ.

സ്ത്രീകൾ വിധവകളാകൽ.

കുട്ടികൾ അനാഥരാകൽ.

സമ്പത്തുകളുടെ നാശം.

ജനങ്ങളുടെ കുടിയൊഴിപ്പിക്കൽ.

അഭയാർത്ഥി ജീവിതത്തിലെ കഷ്ടപ്പാടുകൾ.

വിദ്യാഭ്യാസവും അടിസ്ഥാന ആവശ്യങ്ങളും നഷ്ടപ്പെടൽ.

ഇറാൻ പലസ്തീനിന് വേണ്ടി നന്മ ചെയ്തിട്ടില്ല, ദോഷം മാത്രം.

ഹമാസ് യുദ്ധത്തിൻ്റെ ശർത്തുകൾ പൂർത്തിയാക്കാതെ യുദ്ധം ചെയ്തത് കാരണം ഗുരുതരമായ ഭവിഷ്യത്തുകൾ സംഭവിച്ചു.

ഇറാൻ യുദ്ധം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ സയണിസ്റ്റുകൾക്ക് അവരുടെ ഉദ്ദേശ്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സാധിച്ചു.

ഇറാനും ആഗ്രഹിക്കുന്നത് മറ്റൊന്നല്ല. സുന്നി മുസ്ലിംകൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വധിക്കപ്പെടണം.

സയണിസ്റ്റ്കൾക്ക് ഹമാസ് വഴി ഇറാൻ കാര്യം എളുപ്പമാക്കി കൊടുത്തു.

നമ്മുടെ നാടിന് ഒരു നേട്ടവും ഇല്ല, എന്നാൽ അവരുടെ പിഴച്ച വിശ്വാസങ്ങൾ നമ്മുടെ നാട്ടിലെ മുസ്ലിംകളെയും പിഴപ്പിച്ച്.

അത് കൊണ്ട് ഇവർ ദീനിനും, ദുനിയാവിനും ദോഷം മാത്രമാണ് വരുത്തിയത്.

ഇവയെല്ലാം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

അതിനാൽ ചോദ്യം ലളിതമാണ്:

നേട്ടം നൽകുന്നവരെയാണോ പിന്തുണക്കേണ്ടത്?

അല്ലെങ്കിൽ നാശം വിതറുന്നവരെയോ?

ഇനി പറയൂ സഹോദരങ്ങളെ,
 
ആരാണ് യഥാർത്ഥ മിത്രം?

ആരാണ് യഥാർത്ഥ ശത്രു?

അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് തൗഹീദുള്ളവർക്കാണ് നന്മയുണ്ടാവുക, ശിർക്കുള്ളവർ ശത്രുക്കളായിരിക്കും.

അതിനാൽ സഹോദരങ്ങളേ, വികാരം വിട്ട് അറിവിലേക്ക് വരൂ.

തൗഹീദും ശിർക്കും , ഇസ്‌ലാമിന്റെ അടിത്തറ ശരിയായി പഠിക്കുക. അത് ഓരോ മുസ്‌ലിമിനും നിർബന്ധമാണ്. അറിവില്ലായ്മ വലിയ തെറ്റുകൾക്ക് വഴിവെക്കും.

വികാരം മാത്രം അടിസ്ഥാനമാക്കിയാൽ സത്യം തിരിച്ചറിയാൻ കഴിയില്ല.

തൗഹീദ് പഠിക്കൂ.

ശിർക്ക് മനസ്സിലാക്കൂ.

അപ്പോൾ മാത്രമേ ആരാണ് സത്യത്തിൽ നന്മ ചെയ്യുന്നത്, ആരാണ് നാശം വിതറുന്നത് എന്ന് മനസ്സിലാവുകയുള്ളു.

അല്ലാഹു അറബ് നാടുകളിലെ ഭരണാധികാരികൾക്ക് നന്മ നൽകട്ടെ, അവരുടെ നാടുകൾക്ക് സമാധാനവും സമൃദ്ധിയും നൽകട്ടെ.

മുസ്‌ലിം ഉമ്മത്തിന് സമാധാനവും ഐക്യവും നൽകട്ടെ.

മുസ്‌ലിംകളുടെ ജീവനും സ്വത്തും നശിപ്പിക്കുന്നവരുടെ ദുഷ്ട പദ്ധതികൾ അല്ലാഹു നശിപ്പിക്കട്ടെ.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.