ജമാഅത്തെ ഇസ്ലാമി നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്, അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദിക്കുന്നവരാണ് എന്ന് പറയുന്നതൊക്കെ വെറും കളവുകളാണ്. സത്യവിശ്വാസി കളവ് പറയുകയില്ല.
ജമാഅത്തെ ഇസ്ലാമി നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്, അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദിക്കുന്നവരാണ് എന്ന് പറയുന്നതൊക്കെ വെറും കളവുകളാണ്. സത്യവിശ്വാസി കളവ് പറയുകയില്ല.
താഴെ ഇന്നത്തെ മാധ്യമം, ഏപ്രിൽ 9 വ്യാഴം പേജ് - 8:
ഈ പേജിൽ, ജമാഅത്തെ ഇസ്ലാമി വെടിനിർത്തൽ സ്വാഗതാർഹം എന്ന പ്രസ്താവനയിൽ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും അക്രമത്തെ കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ.
ഇറാൻ അന്യായമായി, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഗൾഫ് രാഷ്ട്രങ്ങളെ അക്രമിച്ചതിനെ കുറിച്ച് പൂർണ്ണമായും മൗനം.
ജീ. സീ. സീ. രാജ്യങ്ങൾ വ്യക്തമാക്കിയതാണ്, അമേരിക്കയെയും, ഇസ്രാഈലിനേയും അവരുടെ ആകാശപരിധി ഉപയോഗിച്ച് ഇറാനിനെ അക്രമിക്കാൻ വിടില്ല എന്ന്. ഇതിന് വിരുദ്ധമായി അക്രമിക്കാൻ വിട്ടതായി വ്യക്തമായ തെളിവുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
സൗദിയിൽ അമേരിക്കൻ താവളങ്ങൾ പോലും ഇല്ല.
അമേരിക്കൻ സൈനിക സാന്നിധ്യം മാത്രമേ ഉള്ളൂ.
ഇറാനിലും വിദേശ സൈനിക സാന്നിധ്യം ഉണ്ടല്ലോ.
എന്നിട്ടും ശിർക്ക് ചെയ്യുന്ന ഇറാൻ റാഫിളീ ശിയാ നേതൃത്വം ഗൾഫ് രാഷ്ട്രങ്ങളെ അക്രമിക്കുന്നത് മുസ്ലിംകളോടുള്ള കടുത്ത ശത്രുതത കൊണ്ട് തന്നെ. അത് കൊണ്ടാണല്ലോ അല്ലാഹു ജൂതന്മാരുടെ കൂടെ, ശിർക്ക് ചെയ്യുന്നവരും മുസ്ലിംകളോട് കടുത്ത ശത്രുതയുള്ളവരാണെന്ന് 5:82 ൽ പറഞ്ഞത്.
ഇറാൻ്റെ ലക്ഷ്യം പശ്ചിമേഷ്യയിൽ ആധിപത്യമാണ് എന്നത് അവരുടെ പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കാം. പ്രോക്സി വഴി അവർ ഇറാഖ്, സിറിയ , ലബണൻ , യമനിനെയല്ലാം നിയന്ത്രണത്തിലാക്കി. എന്നാൽ ഈ അടുത്ത് സിറിയ അവർക്ക് നഷ്ടപ്പെട്ടു الحمد لله.
ഇത്ര വലിയ ക്രൂരതകൾ നടന്നിട്ടും ഇറാനിനെ വിമർശിച്ചിട്ടില്ല, ഇറാൻ ഗൾഫ് രാഷ്ട്രങ്ങളെ അക്രമിക്കുന്നതിനെ കുറിച്ച് വാർത്തകൾ മാധ്യമം ദിനപത്രത്തിൽ പോലും വരുന്നുണ്ടെന്നിരിക്കെ, ജമാഅത്തെ ഇസ്ലാമി പൂർണമായും മൗനം പാലിക്കുമ്പോൾ, അവർ നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്, അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദിക്കുന്നവരാണ് എന്ന് പറയുന്നതൊക്കെ വെറും കളവുകളാണ്.
സത്യവിശ്വാസി കളവ് പറയുകയില്ല എന്ന് ഇസ്ലാം പഠിപ്പിക്കുന്നു:
സഫ്വാൻ ഇബ്‌നു സുലൈം رضي الله عنه വിൽ നിന്ന് ഇമാം മാലിക് رحمه الله :
وَحَدَّثَنِي مَالِكٌ، عَنْ صَفْوَانَ بْنِ سُلَيْمٍ، أَنَّهُ قَالَ قِيلَ لِرَسُولِ اللَّهِ صلى الله عليه وسلم أَيَكُونُ الْمُؤْمِنُ جَبَانًا فَقَالَ " نَعَمْ " . فَقِيلَ لَهُ أَيَكُونُ الْمُؤْمِنُ بَخِيلاً فَقَالَ " نَعَمْ " . فَقِيلَ لَهُ أَيَكُونُ الْمُؤْمِنُ كَذَّابًا فَقَالَ " لاَ " .
" അല്ലാഹുവിന്റെ ദൂതനോട് صلى الله عليه وسلم ചോദിക്കപ്പെട്ടു:
‘ഒരു വിശ്വാസി ഭീരുവാകുമോ?’
അദ്ദേഹം صلى الله عليه وسلم പറഞ്ഞു: ‘അതെ.’
ചോദിക്കപ്പെട്ടു : ‘ഒരു വിശ്വാസി പിശുക്കനാകുമൊ?’
അദ്ദേഹം صلى الله عليه وسلم പറഞ്ഞു: ‘അതെ.’
ചോദിക്കപ്പെട്ടു : ‘ഒരു വിശ്വാസി കളവ് പറയുന്നവനാകുമൊ?’
അദ്ദേഹം صلى الله عليه وسلم പറഞ്ഞു : ‘ഇല്ല.’”
(ഇമാം മാലിക്കിൻ്റെ رحمه الله മുവത്വ).
അത് കൊണ്ട് ജമാഅത്തെ ഇസ്ലാമിയെ വിശ്വസിക്കാൻ പറ്റില്ല. അവരിൽ നിന്ന് മതം പഠിക്കാൻ പാടില്ല.
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment