എന്ത് കൊണ്ട് അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും വർദ്ധിക്കുന്നു?
എന്ത് കൊണ്ട് അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും വർദ്ധിക്കുന്നു?
ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞു:
ننصحهم أن يتعلموا أولا، فهم لم يتعصبوا لأحد إلا عن جهل، فعليهم أن يتعلموا العلم النافع، ويتفقهوا في دين الله، وسيتبين لهم الحق - إن شاء الله -أما ما داموا جهالا ، أو متعالمين فهذا لا يزيدهم إلا اختلافاً، ولا يزيدهم إلا نزاعا بينهم.
" അവരോട് (യുവാക്കളോട്) ആദ്യം വിജ്ഞാനം നേടാനാണ് ഞങ്ങൾ ഉപദേശിക്കുന്നത്, കാരണം അവർ അജ്ഞത മൂലമല്ലാതെ ആരോടും (ബിദ്ഈ സംഘടനകളോടും , കക്ഷികളോടും, വ്യക്തികളോടും) പക്ഷപാതം കാണിച്ചിട്ടില്ല.
അതിനാൽ അവർ പ്രയോജനകരമായ അറിവ് പഠിക്കുകയും (അത് അല്ലാഹു പറഞ്ഞത്, റസൂൽ صلى الله عليه وسلم പറഞ്ഞത്, സഹാബികൾ رضي الله عنهم പറഞ്ഞത്), അല്ലാഹുവിന്റെ മതത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടുകയും വേണം.
അങ്ങനെ ചെയ്താൽ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സത്യം അവർക്ക് വ്യക്തമായിത്തീരും.
എന്നാൽ അവർ അജ്ഞരായി തുടരുന്നിടത്തോളം, അല്ലെങ്കിൽ അറിയുന്നവരായി നടിക്കുന്നവരായി തുടരുന്നിടത്തോളം , അതവർക്ക് അഭിപ്രായവ്യത്യാസങ്ങളല്ലാതെ മറ്റൊന്നും വർദ്ധിപ്പിക്കുകയില്ല, അതവർക്ക് അവർക്കിടയിൽ തർക്കങ്ങളല്ലാതെ മറ്റൊന്നും വർദ്ധിപ്പിക്കുകയില്ല.
(الإجابات الفاصلة على الشبهات الحاصلة-ص ١٠ )
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment