തിന്മകൾ വിരോധിക്കുന്നവരോട് പറയുന്ന തെറ്റായ ന്യായീകരണങ്ങൾ.

തിന്മകൾ വിരോധിക്കുന്നവരോട് പറയുന്ന തെറ്റായ ന്യായീകരണങ്ങൾ.

ഇമാം മുഹമ്മദ് ബിൻ സാലിഹ് അൽ-ഉസൈമീനോടുള്ള ചോദ്യം:


وهو هل ترك العبد ما لايعنيه هو ترك الأمر بالمعروف والنهي عن المنكر؟

" (ഹദീസിൽ വന്ന) ഒരാൾക്ക് ബന്ധമില്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നതിന്റെ അർത്ഥം നന്മ കൽപ്പിക്കുന്നതിൽ നിന്നും തിന്മ വിരോധിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുക എന്നാണോ? "

ഉത്തരം:

والجواب: لا، لأن الأمر بالمعروف والنهي عن المنكر مما يعني الإنسان، كما قال الله عزّ وجل: (وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ)(آل عمران: الآية104) فلو رأيت إنساناً علىمنكر وقلت له: يا أخي هذا منكر لايجوز. فليس له الحق أن يقول: هذا لايعنيك، ولو قاله لم يقبل منه، لأن الأمر بالمعروف والنهي عن المنكر يعني الأمة الإسلامية كلها.
ومن ذلك أيضاً: ما يتعلق بالأهل والأبناء والبنات فإنه يعني راعي البيت أن يدلّهم على الخير ويأمرهم به ويحذرهم من الشر وينهاهم عنه. قال الله عزّ وجل: (يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَاراً وَقُودُهَا النَّاسُ وَالْحِجَارَةُ)(التحريم: الآية6) والله الموفق

" അല്ല, കാരണം നന്മ കൽപ്പിക്കുന്നതും തിന്മ വിരോധിക്കുന്നതും ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഒന്നാണ്.

അല്ലാഹു പറഞ്ഞത് പോലെ:

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ

" (സത്യവിശ്വാസികളെ) നിങ്ങളില്‍ നിന്നും ഉണ്ടായിരിക്കയും ചെയ്യട്ടെ, നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുന്ന ഒരു സമുദായം. (അങ്ങനെയുള്ള ) അക്കൂട്ടര്‍ തന്നെയാണ് വിജയികളും ".

(3:104).

ആരെങ്കിലും തെറ്റ് ചെയ്യുന്നത് കണ്ടപ്പോൾ, "സഹോദരാ, ഇത് തെറ്റാണ്, അനുവദനീയമല്ല" എന്ന് പറഞ്ഞാൽ, "ഇത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ല" എന്ന് പറയാൻ അവന് അവകാശമില്ല.

അങ്ങനെ പറഞ്ഞാൽ പോലും, അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടില്ല, കാരണം നന്മ കൽപ്പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുന്നത് മുഴുവൻ മുസ്ലീം സമൂഹവുമായും ബന്ധപ്പെട്ട കാര്യമാണ്.

കുടുംബം, പുത്രന്മാർ, പുത്രിമാർ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. 

അതായത്, ഗൃഹനാഥൻ അവരെ നന്മയിലേക്ക് നയിക്കണം, അത് ചെയ്യാൻ അവരോട് കൽപ്പിക്കണം, തിന്മയെക്കുറിച്ച് മുന്നറിയിപ്പ് നൽകണം, അതിൽ നിന്ന് അവരെ വിലക്കണം.

അല്ലാഹു പറഞ്ഞു :

﴿يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ

“സത്യവിശ്വാസികളേ! മനുഷ്യരും കല്ലുകളും ഇന്ധനമായ നരകാഗ്നിയിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും രക്ഷിക്കുവിൻ.”

(66:6).

അല്ലാഹുവാണ് വിജയം തരുന്നവൻ.

( المناهي اللفظية 44).

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.