ഷെയ്ഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ ആശയങ്ങൾ ആധുനിക ലോകത്ത് അൽ-ഖാഇദ, ഐസിസ് (ISIS) തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്ക് വളക്കൂറുള്ള മണ്ണൊരുക്കിയെന്നൊ?

ഷെയ്ഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ ആശയങ്ങൾ ആധുനിക ലോകത്ത് അൽ-ഖാഇദ, ഐസിസ് (ISIS) തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്ക് വളക്കൂറുള്ള മണ്ണൊരുക്കിയെന്നൊ?

ഭരണാധികാരികൾക്കെതിരെ തിരിയരുത് എന്നും, ഐക്യത്തിന്റെ പ്രധാന അടിസ്ഥാനങ്ങളിൽ ഒന്നാണതെന്നും ഷെയ്ഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഒരു സംശയത്തിനുമിടിയില്ലാത്ത വിധം വ്യക്തമാക്കുന്നത് താഴെ വായിക്കാം.

ഷൈഖുൽ ഇസ്‌ലാം അൽ-മുജദ്ദിദ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് (رحمه الله, ഹിജ്റ 1206-ൽ വഫാത്തായി) പറഞ്ഞു:

“ഏത് പ്രദേശമോ പ്രദേശങ്ങളോ കീഴടക്കുന്നവനും എല്ലാ കാര്യങ്ങളിലും ഭരണാധികാരത്തിന്റെ സ്ഥാനമേറ്റെടുക്കുന്നു എന്ന കാര്യത്തിൽ എല്ലാ മദ്ഹബുകളിലുമുള്ള ഇമാമുമാർ ഏകാഭിപ്രായത്തിലാണ്.

ഈ വിഷയങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടത്, അവനോട് എതിരായി കലാപം നടത്താതിരിക്കുക എന്നത് നിർബന്ധമാണെന്നതാണ്.

അങ്ങനെ അല്ലായിരുന്നുവെങ്കിൽ ലോകീയകാര്യങ്ങൾ ഒരിക്കലും സ്ഥിരത കൈവരിക്കുമായിരുന്നില്ല. വളരെ ദീർഘകാലമായി ഇന്നുവരെ ജനങ്ങൾ ഒരേയൊരു നേതാവിന്റെ കീഴിൽ ഒന്നിച്ചിട്ടില്ല.

മുസ്ലിംകൾക്ക് മുകളിൽ ഒരേയൊരു ഭരണാധികാരി ഇല്ലെങ്കിൽ ശരീഅത്ത് നിയമങ്ങൾ പ്രാബല്യത്തിൽ വരില്ലെന്ന് പണ്ഡിതന്മാരിൽ ആരെങ്കിലും പറഞ്ഞതായി അറിയപ്പെട്ടിട്ടില്ല.”

(കാണുക: അദ്-ദുററുസ് സനിയ്യ, 5/59; അൽ-ഫതാവാ വൽ-മസാഇൽ, 3/67)

ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അദ്ദേഹത്തിന്റെ അഖീദയിൽ നിന്നും , അൽ-ഖസീം പട്ടണത്തിലെ ജനങ്ങൾക്കും പണ്ഡിതന്മാർക്കും എഴുതിയ തുറന്ന കത്തിലുമിങ്ങനെ വ്യക്തമായി പ്രസ്താവിച്ചു:

“ഭരണാധികാരികൾ അല്ലാഹുവിനെ അനുസരിക്കാതിരിക്കാൻ കല്പിക്കാത്തിടത്തോളം, അവർ സത്യസന്ധരായാലും പാപികളായാലും മുസ്ലിം ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന നിലപാടാണ് ഞാൻ സ്വീകരിക്കുന്നത്.

ആരെങ്കിലും ഖിലാഫത്തിന്റെ (ഭരണത്തിന്റെ) അധികാരം കൈവശപ്പെടുത്തുകയും, ജനങ്ങൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഒന്നിക്കുകയും അദ്ദേഹത്തിൽ തൃപ്തരാവുകയും ചെയ്താൽ , അല്ലെങ്കിൽ തന്റെ വാളിന്റെ ശക്തികൊണ്ട് അവരെ കീഴടക്കി ഖലീഫയായി മാറിയാലും അദ്ദേഹത്തെ അനുസരിക്കൽ നിർബന്ധമാണ്; അദ്ദേഹത്തൊട് എതിരായി കലാപം നടത്തുന്നത് അനുവദനീയമല്ല.”

(ശർഹു അഖീദതിൽ ഇമാം അൽ-മുജദ്ദിദ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ്‌, പേജ് 127.)

“ഐക്യത്തിന്റെ പ്രധാന അടിസ്ഥാനങ്ങളിൽ ഒന്നാണ്, നമ്മുടെ മേൽ നിയമിക്കപ്പെട്ടിരിക്കുന്നവനെ , അദ്ദേഹം അബിസീനിയക്കാരനായ ഒരു അടിമയായാലും , കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത്…”

(മജ്മൂഅത്തു മുഅല്ലഫാത്തിഷ് ഷൈഖ്‌, 1/394; ദഅാവൽ മുനാവിഈൻ, 233-234 ൽ ഉദ്ധരിച്ചത്).


ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.