പ്രബോധനം ചെയ്യാൻ പണ്ഡിതനോ മതവിദ്യാർത്ഥിയോ ആവേണ്ടതില്ല.

പ്രബോധനം ചെയ്യാൻ പണ്ഡിതനോ മതവിദ്യാർത്ഥിയോ ആവേണ്ടതില്ല.

ഷെയ്ഖ് ഇബ്‌നു ഉസൈമീൻ رحمه الله പറഞ്ഞു:

ينبغي لطالب العلم وغير طالب العلم ، كل من علم سُـنَّـة ينبغي أن يبينها ، في كل مناسبة ، ولا تقل أنا لست بعالم ، نعم لست بعالم لكن عندك علم ،
قال النبي صلى الله عليه وسلم { بلغوا عني ولو آية }
فينبغي للإنسان في مثل هذه الأمور أن ينتهز الفرص ؛ كلما سمحت الفرصة لنشر السنة فانشرها يكن لك أجرها وأجر من عمل بها إلى يوم القيامة 

“ മതവിദ്യാർത്ഥികളും,  മതവിദ്യാർത്ഥികളല്ലാത്തവരും ഒരുപോലെ, ആരെങ്കിലും ഒരു സുന്നത്ത് അറിയുന്നുവെങ്കിൽ, അത് എല്ലാ അനുയോജ്യമായ അവസരങ്ങളിലും വ്യക്തമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. ‘ഞാൻ ഒരു പണ്ഡിതനല്ല’ എന്ന് പറയരുത്. അതെ, നിങ്ങൾ ഒരു പണ്ഡിതനല്ല; എന്നാൽ നിങ്ങളുടെ പക്കൽ വിജ്ഞാനമുണ്ട്.



നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു:

«بَلِّغُوا عَنِّي وَلَوْ آيَةً»

‘എന്നിൽ നിന്ന് ഒരു ആയത്തെങ്കിലും (ജനങ്ങളിലേക്ക്) എത്തിച്ചുകൊടുക്കുക.’

അതിനാൽ ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഒരു മുസ്ലിം ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തണം. 

സുന്നത്ത് പ്രചരിപ്പിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം അത് പ്രചരിപ്പിക്കണം. അങ്ങനെ ചെയ്താൽ അതിന്റെ പ്രതിഫലവും, അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെ പ്രതിഫലവും ഖിയാമത്ത് നാൾ വരെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.”

( شرح رياض الصالحين ج4 ص215).

شرح دعاء قنوت الوتر عند قوله: وبارك لنا فيما أعطيت ـ حيث قال: العلم من أبرك ما يعطيه الله للعبد، لأن العلم إذا علمته غيرك ونشرته بين الناس، أجرت على ذلك .

 
أن في نشـرك للعِلم نشـراً لدِيـن اللّـه عز وجل فتكُـون من المُجاهدين في سبيل اللّـه ،، فالمُجاهد في سبيلِ اللّـه يفتـحُ البلاد بلداً بلداً حتى ينشر فيها الدين وأنت تفتح القلُـوب بالعِـلم حتى تنشُـر فيها شريعَـة اللّـه عز وجل .


“അല്ലാഹുവേ! നീ ഞങ്ങൾക്ക് നൽകിയതിൽ അനുഗ്രഹം നൽകേണമേ” وبارك لنا فيما أعطيت

എന്ന ഖുനൂതിലെ വിത്റിന്റെ ദുആയുടെ വിശദീകരണത്തിൽ ഷെയ്ഖ് ഇബ്‌നു ഉസൈമീൻ رحمه الله പറഞ്ഞു:

“അല്ലാഹു ഒരു അടിമയ്ക്ക് നൽകുന്ന ഏറ്റവും അനുഗ്രഹപൂർണ്ണമായ ദാനങ്ങളിൽ ഒന്നാണ് വിജ്ഞാനം. കാരണം, നിങ്ങൾ അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്താൽ, പല നിലകളിൽ അതിന്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും.

നിങ്ങൾ വിജ്ഞാനം പ്രചരിപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ അല്ലാഹു عز وجل യുടെ മതത്തെയാണ് പ്രചരിപ്പിക്കുന്നത്. അതിനാൽ നിങ്ങൾ അല്ലാഹുവിന്റെ  പാതയിൽ പരിശ്രമിക്കുന്നവരിൽ ഒരാളായിത്തീരുന്നു. 

കാരണം, അല്ലാഹുവിന്റെ  പാതയിൽ പരിശ്രമിക്കുന്നവൻ ആയുധവും ഈമാനും കൊണ്ട് രാജ്യങ്ങളെ തുറക്കുന്നതുപോലെ, നിങ്ങൾ വിജ്ഞാനത്തിലൂടെ ഹൃദയങ്ങളെ തുറക്കുന്നു; അങ്ങനെ അവയിൽ അല്ലാഹുവിൻ്റെ ശരീഅത്ത് പ്രചരിപ്പിക്കുന്നു.”

( شرح دعاء القنوت ص ١٤)

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.